സെമിറാമിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Semiramis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Semiramis depicted as an armed Amazon in this 18th-century Italian illustration

അസീറിയയുടെ രാജാവായിരുന്ന നിനസിന്റെ ഇതിഹാസ പത്നിയാണ്‌ സെമിറാമിസ്(/sɛˈmɪrəməs/; ഗ്രീക്ക്: Σεμίραμις, Armenian: Շամիրամ Shamiram). ഇതിഹാസ ചരിത്രകാരന്മാരായ ഡിയോഡോരാസ് സികുലുസും, ജസ്റ്റിനും ക്റ്റെസിയസ് ചരിത്രകാരന്മാരും സെമിറാമിസിനെയും രാജാവായ നിനുസുമായുള്ള ബന്ധത്തേയും പരാമർശിക്കുന്നുണ്ട്‌. നിനുസ് അസ്സീരിയയുടെ പുരാണത്തിലുള്ള രാജാവാണ്‌. അതു കൊണ്ട് തന്നെ അസ്സീറിയൻ രാജാക്കന്മാരുടെ പട്ടികയിൽ അദ്ദേഹം ഉൾപ്പെടുന്നില്ല. ഏഷ്യാമൈനാരിനും പടിഞ്ഞാരൻ ഏഷയുടെയും സ്മാരകങ്ങളിൽ നിന്നാണ്‌ സെമിറാമിസ് എന്ന വാക്ക് ഉപയോഗിച്ച് വരുന്നത്. എന്നാൽ ഈ വാക്ക് എങ്ങനെ ഉണ്ടായതെന്ന് മറന്ന് പോവുകയോ അറിയാതെ പോവുകയോചെയ്തു[1] . യൂഫ്രറ്റെസ്സിന്റെ പുരാണപശ്ചാത്തലത്തിലുള്ള എല്ലാ ഗംഭീര രചനകളിലും ഇറാനിലെ ദാരിയസിന്റെ ബെഹിസ്തുൻ ശിലാലിഖിതങ്ങളിൽ സെമിറാമിസ്സിനെ പറ്റി വിവരിക്കുന്നുണ്ട്[2]‌.ഹെറോഡോട്ടസ് യൂഫ്റ്റസ്സ് സെമിറാമിസിനെ അതിശോക്തിയോടെയാണ്‌ വർണ്ണിച്ചിരിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്[3]‌.ബാബിലോണിലെ വാതിലുമായി ബന്ധമായാണ്‌ ആ പേരിന്റെ പിറവിക്ക് കാരണമെന്ന് ഹെറോഡോട്ടസ് പറഞ്ഞു[4] .എന്നിരുന്നാലും തൂങ്ങുന്ന പൂന്തോട്ടത്തിന്റെ നിർമ്മാണത്തിനു വളരെ കാലം മുൻപായിരുന്നു സെമിമിറാസ്സിന്റെ കാലമെന്ന് ഹെറോഡോട്ടസ് തറപ്പിച്ച് പറയുന്നു. അസ്സീറിയയുടെ വിവിധ സ്ഥലങ്ങളിലും മെസ്സോപ്പൊട്ടോമിയ മൊത്തത്തിലും മീഡിയ, പേർഷ്യ, ലെവന്റ്, ഏഷ്യാമൈനാർ, അറേബ്യ, കൗകസുസ് തുടങ്ങിയ സ്ഥലങ്ങളിൽ ഈ പേര്‌ ഉപയോഗിക്കുന്നുണ്ട്‌.മധ്യകാല ഘട്ടത്തിൽ ഈ പേരിന്‌ അൽപ്പം വ്യത്യാസം വരുന്നുണ്ട്‌. പുരാതന നഗരമായ വാന്റെ പേര്‌ “ഷമിരമഗെർഡ്” എന്നാണ്‌ (ഇതിന്റെ അർഥം അർമേനിയയിൽ സെമിറാമിസ് നിർമ്മിച്ചത് എന്നാണ്‌). ചരിത്രപരവും യാഥാർഥ്യപരമായി ഷമ്മുരമറ്റ്(അക്കീഡിയൻ അർമേനിയൻ ഭാഷാ​‍ഉൽഭവത്തിൽ ) അസ്സീറിയന്യിൽ ഷംഷി-അദദ്V ന്റെ പത്നിയാണ്‌ (824BC-811BC വരെ ഭരിച്ചിരുന്നു) സെമിറാമിസ്. നിയോ-അസ്സീരിയൻ സാമ്രാജ്യമാണ്‌ അദ്ദേഹം ഭരിച്ചിരുന്നത്[5].അസ്സീറിയ സാമ്രാജ്യമായിരുന്ന ഇറാഖ്,വടക്ക്-കിഴക്ക് സിറിയ,തെക്ക്-കിഴക്ക് തുർക്കി,വടക്ക്-പടിഞ്ഞാറ്‌ ഇറാൻ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും പെൺകുട്ടികൾക്ക് സെമിറാമിസ് എന്ന പേര്‌ ഉപയോഗിച്ച് വരുന്നു.

അവലംബം[തിരുത്തുക]

  1. See Strabo xvi. I. 2
  2. Diodorus Siculus ii. 3
  3. i. 184
  4. iii. 155
  5. "Sammu-ramat (queen of Assyria)". Britannica Online Encyclopedia. Retrieved 2013-01-04.

സ്രോതസ്സുകൾ[തിരുത്തുക]

  • Paulinus Minorita, Compendium
  • Eusebius, Chronicon 20.13-17, 19-26
  • Orosius, Historiae adversus paganos i.4, ii.2.5, 6.7
  • Justinus, Epitome Historiarum philippicarum Pompei Trogi i.2
  • Valerius Maximus, Factorum et dictorum memorabilium libri ix.3, ext 4
"https://ml.wikipedia.org/w/index.php?title=സെമിറാമിസ്&oldid=3730237" എന്ന താളിൽനിന്ന് ശേഖരിച്ചത്