ചെസ്സ് ടൈറ്റൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെസ്സ് ടൈറ്റൻസ്

മൈക്രോസോഫ്റ്റ് വിൻഡോസിന്റെ ഒരു ഘടകം
വിശദവിവരങ്ങൾ
ഉൾപ്പെടുത്തിയിരിക്കുന്നത്വിൻഡോസ് വിസ്റ്റ/വിൻഡോസ് 7 ഹോം പ്രീമിയം, ബിസിനസ്സ്/പ്രൊഫഷണൽ, എന്റർപ്രൈസ്, അൾട്ടിമേറ്റ്
അനുബന്ധ ഘടകങ്ങൾ
മാജോങ് ടൈറ്റൻസ്
ഫ്രീസെൽ, ഹാർട്ട്സ്, മൈൻസ്വീപ്പർ, പർബിൾ പ്ലെയ്സ്, സോളിറ്റയർ, സ്പൈഡർ സോളിറ്റയർ

മൈക്രോസോഫ്റ്റ് വിൻഡോസ് വിസ്റ്റ, വിൻഡോസ് 7 എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ചെസ്സ് വീഡിയോ ഗെയിമാണ് ചെസ്സ് ടൈറ്റൻസ്. ഒബ്രോൺ മീഡിയയാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്. വിൻഡോസ് 8ൽ ഒഴിവാക്കപ്പെട്ട ഈ ഗെയിം വിൻഡോസ് വിസ്റ്റയിലാണ് ആദ്യമായി ഉൾപ്പെടുത്തിയത്. അതിനുമുൻപ് തന്നെ ചെസ്സ് എന്ന പേരിലുള്ള മറ്റൊരു വീഡിയോഗെയിം മൈക്രോസോഫ്റ്റ് എന്റട്ടെയ്ൻമെന്റ് പായ്ക്ക് 4-ൽ ഉൾപ്പെടുത്തിയിരുന്നു.

ഗ്രാഫിക്സ്[തിരുത്തുക]

വിൻഡോസ് എയ്റോക്ക് അനുയോജ്യമായ വിധത്തിലാണ് ഈ ഗെയിമിന്റെ ഗ്രാഫിക്സ്. 3ഡി സാങ്കേതികവിദ്യയിലാണ് ഈ ഗെയിം നിർമിച്ചിരിക്കുന്നത്.[1] കളിക്കാരന്റെ ആവശ്യത്തിനനുസരിച്ച് ബോർഡ് ഏതു ദിശയിലേക്കും തിരിക്കാനുള്ള സൗകര്യവും, കരുക്കളുടെയും ബോർഡിന്റെയും തീമുകൾ മാറ്റാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കളിരീതി[തിരുത്തുക]

മൗസോ, കീബോർഡോ, ഗെയിംപാഡുകളോ ഉപയോഗിച്ച് ഇത് കളിക്കാവുന്നതാണ്. കമ്പ്യൂട്ടറിനെതിരെയും, രണ്ടു കളിക്കാർ തമ്മിലും കളിക്കാനുള്ള സൗകര്യം ഇതിൽ ലഭ്യമാണ്. ബിഗിന്നർ, ഇന്റർമീഡിയേറ്റ്, അഡ്വാൻസ്ഡ് എന്നിങ്ങനെ 3 വ്യത്യസ്ത നിലവാരത്തിൽ കമ്പ്യൂട്ടറിനെതിരെ കളിക്കാൻ ഇതിൽ സാധിക്കും..[2]

അവലംബം[തിരുത്തുക]

  1. http://www.nytimes.com/2006/12/14/technology/14pogue.html?pagewanted=1&_r=0
  2. "For Seniors: Play Chess Titans on a Windows Computer - For Dummies". Dummies.com. Archived from the original on 2013-09-17. Retrieved 2013-06-30.
"https://ml.wikipedia.org/w/index.php?title=ചെസ്സ്_ടൈറ്റൻസ്&oldid=3804259" എന്ന താളിൽനിന്ന് ശേഖരിച്ചത്