Jump to content

ചെറി-റെഡ് സ്പോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പലതരം ലിപിഡ് സ്റ്റോറേജ് ഡിസോർഡറുകളിലും സെൻട്രൽ റെറ്റിനൽ ആർട്ടറി ഒക്ലൂഷനിലും കണ്ണിന്റെ മാക്കുലയിൽ കാണുന്ന ഒരു മെഡിക്കൽ അടയാളമാണ് ചെറി-റെഡ് സ്പോട്ട്. [1] ഫോവിയ സെൻട്രാലിസിലൂടെ കാണുന്ന ചെറിയ വൃത്താകൃതിയിലുള്ള കോറോയിഡ് ആണ് ഇത്.[2] മാകുലയുടെ ആപേക്ഷിക സുതാര്യത മൂലമാണ് ഇത് കാണാൻ കഴിയുന്നത്. സ്റ്റോറേജ് ഡിസോർഡേഴ്സ് റെറ്റിനയുടെ സെൽ പാളികൾക്കുള്ളിൽ സ്റ്റോറേജ്മെറ്റെരിയലുകളുടെ ശേഖരണത്തിന് കാരണമാകുന്നു, എന്നാൽ, സെല്ലുലാർ പാളികളില്ലാത്ത മാക്യുല ഈ മെറ്റീരിയൽ നിർമ്മിക്കുന്നില്ല, അതിനാൽ മാക്യുലയിലൂടെ അടിയിലെ പാളിയായ ചുവന്ന കോറോയിഡ് കാണാൻ കഴിയുന്നു.[3]

1881-ൽ, ടേ-സാക്സ് രോഗമുള്ള ഒരു രോഗിയെ പരാമർശിച്ച്, ബ്രിട്ടീഷ് ഒഫ്താൽമോളജിക്കൽ സൊസൈറ്റിയുടെ സ്ഥാപക അംഗം വാറൻ ടേയാണ് ഈ അടയാളം ആദ്യമായി വിവരിച്ചത്.

സെന്ട്രൽ റെറ്റിനൽ ആർട്ടറി ഒക്ലൂഷനിൽ റെറ്റിന ധമനിയുടെ തടസ്സം സംഭവിച്ച് മണിക്കൂറുകൾക്ക് ശേഷം ചെറി റെഡ് സ്പോട്ട് പ്രത്യക്ഷപ്പെടുന്നു.[4] നീളവും ഹ്രസ്വവുമായ പിൻ‌ സീലിയറി ധമനികൾ വിതരണം ചെയ്യുന്ന കോറോയിഡിൽ നിന്ന് മാക്കുലയ്ക്ക് രക്ത വിതരണം ലഭിക്കുന്നതിനാൽ ആ ഭാഗം ചുവന്ന പുള്ളി പോലെ കാണപ്പെടുന്നു, അതേസമയം റെറ്റിന ആർട്ടറി ഇൻഫ്രാക്ഷൻ കാരണം ചുറ്റുമുള്ള റെറ്റിന നിറം മങ്ങി വിളറിയ രൂപത്തിലാവും.[5] ക്ലാസിക്കലായി ടേ-സാക്ക്സ് രോഗത്തിൽ മാത്രമല്ല നെയ്മാൻ-പിക്ക് രോഗം, സാൻ‌ഹോഫ് രോഗം, മ്യൂക്കോലിപിഡോസിസ് എന്നിവയിലും ഇത് കാണപ്പെടുന്നു.

മാക്കുലയിലെ ചെറി-റെഡ് സ്പോട്ടിന്റെ ഡിഫറൻഷ്യൽ ഡയഗ്നോസിസ്

[തിരുത്തുക]
ടേ-സാക്സ് രോഗത്തിൽ കാണുന്നതുപോലെ ചെറി-റെഡ് സ്പോട്ട്, ചുറ്റുമുള്ള ഭാഗം വെളുത്തു പോകുന്നതിനാൽ ഫോവിയയുടെ കേന്ദ്രം കടും ചുവപ്പ് നിറത്തിൽ കാണപ്പെടുന്നു.
  1. മെറ്റബോളിക് സ്റ്റോറേജ് രോഗങ്ങൾ :, [6] [7]
    1. ടേ-സാക്സ് രോഗം
    2. ഫാർബർ രോഗം
    3. GM1, GM2 ഗാംഗ്ലിയോസിഡോസുകൾ
    4. മെറ്റാക്രോമാറ്റിക് ല്യൂക്കോഡിസ്ട്രോഫി
    5. നെയ്മർ-പിക്ക് രോഗം
    6. സാൻ‌ഹോഫ് രോഗം
    7. സിയാലിഡോസിസ്
  2. കൺജനിറ്റൽ ഡവലപ്മെന്റൽ രോഗങ്ങൾ (ഉദാ. ലെബർസ് കൺജനിറ്റൽ അമ്യൂറോസിസ്)
  3. പാരമ്പര്യം / കുടുംബം:
    1. പാന്റോതെനേറ്റ് കൈനാസുമായി ബന്ധപ്പെട്ട ന്യൂറോ ഡീജനറേഷൻ
  4. വാസ്കുലർ (ഉദാ. സെൻട്രൽ റെറ്റിനൽ ആർട്ടറി ഒക്ലൂഷൻ)
  5. മരുന്നുകൾ:
    1. ക്വിനൈൻ ടോക്സിസിറ്റി
    2. ഡാപ്‌സോൺ ടോക്സിസിറ്റി
  6. വിഷം:
    1. കാർബൺ മോണോക്സൈഡ്
    2. മെത്തനോൾ
  7. മൂർച്ചയുള്ള കണ്ണ് പരിക്ക്

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "General Practice Notebook". Archived from the original on 2016-03-04. Retrieved 2021-06-03.
  2. Medical Dictionary
  3. Suvarna JC, Hajela SA. Cherry-red spot. J Postgrad Med 2008;54:54-7.
  4. Rakel, Robert E., Textbook of Family Medicine, 7th ed, Chapter 53
  5. ""USMLE First AID 2010 page 417
  6. Hereditary Ocular Disease, University of Arizona
  7. Fenichel's Clinical Pediatric Neurology: A Signs and Symptoms Approach, 2013;127 ff
"https://ml.wikipedia.org/w/index.php?title=ചെറി-റെഡ്_സ്പോട്ട്&oldid=3631464" എന്ന താളിൽനിന്ന് ശേഖരിച്ചത്