Jump to content

ചെട്ടിക്കൊട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു നാടൻ വാദ്യമേളമാണ് ചെട്ടിക്കൊട്ട്. വടക്കൻ കേരളത്തിൽ കൂടുതൽ പ്രചാരമുള്ള ഈ കലാരൂപം തപ്പുമേളക്കളി എന്ന പേരിലും അറിയപ്പെടുന്നു.

ഇതിനുപയോഗിക്കുന്ന പ്രധാന വാദ്യമാണ് ചെട്ടിവാദ്യം. ഭജനയ്ക്കും മറ്റും ഉപയോഗിക്കുന്ന തപ്പ് പോലെ കുറച്ചുകൂടി വലുതും ബലവത്തായതുമായ തുകൽ പൊതിഞ്ഞ വാദ്യോപകരണമാണ്‌ ചെട്ടിവാദ്യം. ചെണ്ട, ഇലത്താളം എന്നിവയും ഉപയോഗിക്കുന്നു.

വൃത്താകൃതിയിൽ അണിനിരക്കുന്ന തപ്പ് വാദ്യക്കാരുടെ പുറകിലായി ചെണ്ടക്കാരും ഇലത്താളക്കാരും അണിനിരക്കുന്നു. കാലുകൾക്കൊണ്ടുള്ള നൃത്തചുവടുകൾക്കൊപ്പം, പ്രത്യേക താളവ്യതിയാനങ്ങളും ചെട്ടിവാദ്യത്തിൽ പ്രാധാന്യമുള്ളതാണ്. വൃത്താകൃതിയിൽ അണിനിരക്കുന്ന കലാകാരന്മാർ തുടക്കത്തിൽ സാവധാനം ആരംഭിച്ച് താളം മുറുകുമ്പോൾ താളത്തിനൊപ്പിച്ച് ചുവടുവച്ച് കളിക്കുന്ന ആവേശകരമായ കലാരൂപമാണിത്. ഈ മേളത്തിനു‍പയോഗിക്കുന്ന താളത്തിന് മുത്താളം എന്നാണ് പേര്. ചെട്ടിക്കൊട്ടിൽ നിന്നാണ് ശിങ്കാരിമേളം രൂപം കൊണ്ടതെന്ന് പറയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ചെട്ടിക്കൊട്ട്&oldid=2591227" എന്ന താളിൽനിന്ന് ശേഖരിച്ചത്