Jump to content

ചുനി കോടാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പശ്ചിമ ബംഗാളിലെ കുറ്റവാളി ഗോത്രങ്ങൾ എന്നു ബ്രിട്ടീഷുകാരാൽ വിളിക്കപ്പെട്ട ദളിത് ആദിവാസി വിഭാഗത്തിൽ ഉൾപെടുന്ന ലോധ സാബർ സമുദായത്തിൽ പിറന്ന ഒരു ധീര വനിതയായിരുന്നു ചുനി കോടാൽ. ലോധ സാബർ സമുദായത്തിൽ നിന്നും ഹൈസ്കൂൾ വിദ്യഭ്യാസവും, ബിരുദവും നേടിയ ആദ്യ വനിതയും ചുനി കോടാൽ ആയിരിന്നു.

ജീവചരിത്രം

[തിരുത്തുക]

1965-ൽ പശ്ചിമ ബംഗാളിലെ  പശ്ചിം മേദ്‌നിപ്പൂർ ജില്ലയിലെ ഗോഹാൽദോയി ഗ്രാമത്തിൽ കുറ്റവാളി ഗോത്രങ്ങളെന്ന് ബ്രിട്ടീഷുകാരാൽ വിശേഷിക്കപ്പെട്ട ലോധ സാബർ എന്ന ഗോത്രവർഗ്ഗ കുടുംബത്തിലാണ് ചുനികോടാൽ ജനിച്ചത്. ഹൈ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലോധ സമുദായത്തിലെ ആദ്യ സ്ത്രീയും ഇവർ തന്നെയാണ്. സവർണ്ണ മേധാവിത്വമുള്ള പൊതു സമൂഹത്തിൽ അന്ധവിശ്വാസത്തിന്റെ പേരിൽ മോഷ്ടാക്കളെന്ന് മുദ്രകുത്തപ്പെടുകയും,സ്വതന്ത്ര വിഹാരം നഷ്ടപ്പെട്ടവർ ആയിരുന്നു ലോധ സാബർ സമുദായം.

പകൽ സമയത്ത് ഈ സമുദായത്തിൽപ്പെട്ട ആളുകൾ പുറത്തിറങ്ങിയാൽ ഒന്നുകിൽ പൊതുജനങ്ങളുടെ മർദ്ദനമേറ്റ് മരിക്കാം എന്ന അവസ്ഥയാണ് അക്കാലത്ത് നിലനിന്നിരുന്നത്. അവർക്ക് ആരും തന്നെ തൊഴിൽ നൽകുമായിരുന്നില്ല. ആ സമൂഹത്തിൽ നിന്നാണ് ചുനികോടാൽ ഉയർന്നു വന്നത്. എന്നാൽ ആ വളർച്ച മറ്റുള്ള ഉയർന്ന സമുദായത്തിൽപെട്ടവർക്ക് ഇഷ്ട്ടപെട്ടില്ല. അവർ വളരെ മോശമായ രീതിയിൽ അവരെ ജാതീയമായി അവഹേളിക്കുന്നത് തുടർന്നുകൊണ്ടിരിന്നു.

എന്നാൽ അതൊന്നും കണക്കിലുടക്കാതെ ചുനികോടാൽ തൻറെ ഗോത്രവംശത്തിനു വേണ്ടി പോരാടി. ലോധ സാബർ സമുദായത്തിലുള്ള കുട്ടികൾക്ക് അക്ഷരങ്ങൾ പഠിപ്പിച്ചും അവർക്ക് വേണ്ട വിദ്യാഭ്യാസം നൽകുവാനും ചുനികോടാൽ മുൻകൈ എടുത്തിരിന്നു. അങ്ങനെ 1983-ൽ ഝാർഗ്രാം ഐ.ടി.പി ഓഫീസിൽ സാമൂഹ്യ പ്രവർത്തകയായി സേവനം അനുഷ്ടിച്ചു തുടങ്ങി. പിന്നീട് 1985-ൽ വിദ്യാസാഗർ സർവ്വകലാശാലയിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദം നേടി. [1] [2] രണ്ടു വർഷത്തിനു ശേഷം അവർ ഒരു പട്ടികജാതി ഗേൾസ്' ഹോസ്റ്റലിൽ ഹോസ്റ്റൽ സൂപ്രണ്ടായും നിയമിതയായി [3] എന്നാൽ അവിടെയും ജാതീയതയുടെ  അവഹേളനനങ്ങൾക്ക്  ഇരയായ ചുനികോടാലിന് അധിക കാലം ആ പദവിയിൽ തുടരാൻ കഴിഞ്ഞില്ല. ഒടുവിൽ ചുനികോടാൽ  വീണ്ടും തൻറെ പഠനം തുടരാൻ തീരുമാനിച്ചു. വിദ്യാസാഗർ യൂനിവേഴ്‌സിറ്റിയിൽ എം.എസ്.സി. കോഴ്‌സിനായി വീണ്ടും ചേർന്നു.താഴ്ന്ന സമുദായത്തിൽ പിറന്ന ഒരു സ്ത്രീയ്ക്ക്  ഇത്തരം ഉന്നതമായ കോഴ്‌സുകൾക്ക് പഠിക്കാൻ അർഹതയില്ലെന്ന് യൂണിവേഴ്‌സിറ്റി അധികാരികൾ വിധിയെഴുതി. മനപൂർവ്വം അവർ ചുനികോടാലിനെ തഴഞ്ഞു  രണ്ട് വർഷം ഈ വിധത്തിൽ നഷ്ടപ്പെട്ടപ്പോൾ ചുനികോടാൽ അദ്ധ്യാപകർക്കെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി സമർപ്പിച്ചെങ്കിലും ആ പരാതിക്ക് അനുകൂല പ്രതികരണം ഉണ്ടാക്കാൻ കഴിഞ്ഞില്ല. [3]

ജാതീയമായ അവഹേളനങ്ങളിലും അധിക്ഷേപങ്ങളിലും മനംമടുത്ത് 1992 ഓഗസ്റ്റ് മാസം മെദ്‌നിപൂർ വിട്ട് ഭർത്താവായ മൻമഥ സാവറിനെ കാണാനായി ചുനികോടാൽ ഖാരക്പൂറിലെത്തി. 1992 ഓഗസ്റ്റ് 16-ന് 27-ാമത്തെ വയസ്സിൽ ഭർത്താവിൻറെ വീട്ടിൽ വെച്ച് സഹിക്കാനാവാത്ത മാനസിക സംഘർഷത്തിനൊടുവിൽ സാരിത്തുമ്പിൽ ചുനികോടാൽ ജീവതമവസാനിപ്പിച്ചു.[3] [4]ചുനികോടാലിൻറെ ഈ ആത്മഹത്യ ബംഗാളിൽ  വമ്പിച്ച പ്രതിഷേധം ഉയർത്തിവിട്ടു. കൊൽക്കത്തയിലെ ദലിത് പ്രവർത്തകർ നഗരത്തിലുടനീളം തെരുവ് നാടകങ്ങളും പ്രതിഷേധ സമരങ്ങളും സംഘടിപ്പിച്ചു. ചുനി കോടാലിൻറെ മരണത്തിനു കാരാണക്കാനായ  അദ്ധ്യാപകർക്കും ഉദ്യോഗസ്ഥർക്കും എതിരെ ജനരോഷം ഉയർത്താൻ അവർക്ക് കഴിഞ്ഞു. പശ്ചിമബംഗാളിലെയും കിഴക്കൻ ഇന്ത്യയിലെയും മാധ്യമങ്ങളിൽ ഈ മരണം വലിയൊരു ചർച്ച ആയി മാറി . [5] [6] [7] .1993 മുതൽ എല്ലാ വർഷവും ദലിത് സാഹിത്യ സൻസ്ത ചുനികോടാൽ അനുസ്മരണ വാർഷിക പ്രഭാഷണം കൊൽക്കത്തയിൽ മുടങ്ങാതെ സംഘടിപ്പിച്ചു വരുന്നു. [8] ചുനികോടാലിൻറെ ജീവിതത്തെക്കുറിച്ച് ഭാരതസർക്കാർ  വിദ്യാഭ്യാസ വകുപ്പ് മുഖേന ഒരു വീഡിയോയും പുറത്തിറക്കി.[9]

അവലംബം

[തിരുത്തുക]
  1. എകണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്ലി , സജീഷ് ട്രസ്റ്റ് പ്രസിദ്ധീകരിച്ചത്, 1985. പേജ് 1467
  2. മണ്ണിൽ പൊഴിഞ്ഞു: മഹാശ്വേതാ ദേവി എന്ന ആക്ടിവിസ്റ്റ് രചനകൾ, മഹാസേതാ ദേവി, മൈത്രേയ ഘാട്ടക്. 1997 ലെ സീഗൽ ബുക്സ് പ്രസിദ്ധീകരിച്ചത്.
  3. 3.0 3.1 3.2 The Changing Status of Women in West Bengal, 1970-2000: The Challenge Ahead, by Jasodhara Bagchi, Sarmistha Dutta Gupta. Published by SAGE, 2005. ISBN 0-7619-3242-9. Tribal Women - Page 141.
  4. എകണോമിക്സ് ആന്റ് പൊളിറ്റിക്കൽ വീക്ക്ലി , സിവികെഷ് ട്രസ്റ്റ് പ്രസിദ്ധീകരിച്ചത്, 29 ആഗസ്ത് 1992. പേജ് 1836.
  5. Human Rights: Theory and Practice, by Debi Chatterjee, Sucheta Ghosh, Sumita Sen, Jadavpur University Dept. of International Relations. Published by South Asian Publishers, 2002. ISBN 81-7003-247-4. Page 128.
  6. Environment and Women Development: Lessons from Third World, by G. K. Ghosh. Published by Ashish Publishing House, 1995. ISBN 81-7024-674-1. Page 270.
  7. "Chuni Kotaler Attohota" (The Suicide of Chuni Kotal) Archived 1998-02-01 at Archive.is ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും Anandabazar Patrika, 20 August 1992."Debashish Bhottacharjo, "Amader Progotir Mukhosh Khule Dilen Chuni Kotal, Tanr Jibon Diye" (By Losing Her Life, Chuni Kotal Has Taken Away Our Progressive Mask)"
  8. 13-ആം ചുനി കോടൽ മെമ്മോറിയൽ ലെക്ചർ
  9. Media and Communication Supports Archived 2009-04-10 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും Department Of Education, Ministry Of Human Resource Development, Govt. of India .

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചുനി_കോടാൽ&oldid=3971408" എന്ന താളിൽനിന്ന് ശേഖരിച്ചത്