ഉള്ളടക്കത്തിലേക്ക് പോവുക

ആനന്ദബസാർ പത്രിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനന്ദബസാർ പത്രിക
2010 ജൂൺ 4-ലെ ആനന്ദബസാർ പത്രിക
തരംവർത്തമാന ദിനപത്രം
FormatBroadsheet
ഉടമസ്ഥ(ർ)ABP Group
എഡീറ്റർഇഷാനി ദത്ത റേ[1]
സ്ഥാപിതം13 മാർച്ച് 1922
രാഷ്ട്രീയച്ചായ്‌വ്Independent[2]
ഭാഷബംഗാളി
ആസ്ഥാനംകൊൽക്കത്ത
Circulation802,289[3]
OCLC number187024438
ഔദ്യോഗിക വെബ്സൈറ്റ്www.anandabazar.in

ഇന്ത്യയിലെ കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന, എബിപി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു ബംഗാളി ഭാഷാ ദിനപത്രമാണ് ആനന്ദബസാർ പത്രിക.[4] 1922 മാർച്ച് 13 ന് നാല് പേജുള്ള ഒരു സായാഹ്ന ദിനപ്പത്രമായി ആദ്യമായി പുറത്തിറങ്ങിയ ഇത് കൊളോണിയൽ ഭരണത്തിനെതിരായ ധീരമായ നിലപാടിന് പേരുകേട്ടതും, അക്കാലത്തെ സമകാലിക ബ്രിട്ടീഷ് പത്രങ്ങളിൽ "അപകട സൂചന" എന്ന വിളിപ്പേര് നേടിക്കൊടുത്തതുമാണ്.[5] 2022 ജനുവരി-ജൂൺ കാലയളവിൽ ശാരശരി 802,289 കോപ്പികളുടെ സർക്കുലേഷനോടെ, ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക ഭാഷാ പത്രങ്ങളിലൊന്നായി ഇത് വളർന്നു.[6] ഇഷാനി ദത്ത റേയാണ് നിലവിലെ പത്രാധിപർ.[7] പ്രാദേശിക മാധ്യമ ലാൻഡ്‌സ്‌കേപ്പ് സർവേകളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപ്രകാരം, ബർത്തമാൻ, ഈ സമയ്, സാങ്‌ബാദ് പ്രതിദിൻ, ആജ്കൽ, ജാഗോ ബംഗ്ലാ, ഗണശക്തി, ദൈനിക് സ്റ്റേറ്റ്‌സ്മാൻ എന്നിവയാണ് ഇതിന്റെ പ്രധാന എതിരാളികൾ. പശ്ചിമബംഗാളിലെ പ്രമുഖമായ ഒരു വൃത്താന്തപത്രം. രാഷ്ട്രീയമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ അനുകൂലിക്കുന്ന ഈ പത്രം മറ്റു കാര്യങ്ങളിൽ ഹൈന്ദവവീക്ഷണഗതി പുലർത്തിപ്പോരുന്നു. മൃണാൾകാന്തി ഘോഷ്, പ്രഫുല്ലകുമാർ സർക്കാർ, സുരേഷ്ചന്ദ്ര മജുംദാർ എന്നിവർ ചേർന്ന് 1922-ൽ പ്രസിദ്ധീകരണം ആരംഭിച്ച ആനന്ദബസാർ പത്രികയുടെ ആദ്യത്തെ പത്രാധിപർ സത്യേന്ദ്രനാഥമജുംദാർ ആയിരുന്നു. ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡ് എന്ന ഇംഗ്ലീഷ് ദിനപത്രവും ദേശ് എന്ന ബംഗാളി പ്രതിവാരവൃത്താന്തപത്രവും പത്രികയുടെ സഹപ്രസിദ്ധീകരണങ്ങളായുണ്ട്. ഒരു ഡയറക് ർ ബോർഡാണ് പത്രികയുടെ നയപരവും ഭരണപരവുമായ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അംഗീകൃത ഏജൻസികൾ മുഖേനയും സ്വന്തം വില്പന കേന്ദ്രങ്ങൾ വഴിയും കോപ്പികൾ വിതരണം ചെയ്യപ്പെടുന്നു.

തദ്ദേശീയ ഇംഗ്ലീഷ് ദിനപത്രങ്ങളോടു വിജയകരമായി മത്സരിക്കുന്ന ഈ ബംഗാളി പത്രത്തിന് ആധുനികമായ എല്ലാ സജ്ജീകരണങ്ങളുമുണ്ട്. ലണ്ടനിലും ന്യൂയോർക്കിലും പത്രിക സ്വന്തം ലേഖകൻമാരെ നിയോഗിച്ചിട്ടുണ്ട്. ബംഗാളിലെ അഭ്യസ്തവിദ്യരിൽ തൊണ്ണൂറു ശതമാനവും സ്വഭാഷാപത്രങ്ങൾ വാങ്ങി വായിക്കുന്നതിൽ ഉത്സുകരാണെന്നതാണ് പത്രികയുടെ പ്രചാരത്തിനു മുഖ്യകാരണം. 2010-ലെ ഇന്ത്യൻ റീഡർഷിപ്പ് സർവേ അനുസരിച്ച് ആനന്ദബസാർ പത്രിക ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ബംഗാളി ദിനപത്രമാണ്.[8]

ചരിത്രം

[തിരുത്തുക]

1876-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോൾ ബംഗ്ലാദേശ്) ജെസ്സോർ ജില്ലയിലെ മഗുര എന്ന ചെറിയ ഗ്രാമത്തിൽ തുഷാർ കാന്തി ഘോഷിന്റെ പിതാവായ ശിശിർ കുമാർ ഘോഷ് ഒരു ബംഗാളി പത്രം പ്രസിദ്ധീകരിച്ചു. തുഷാർ കാന്തിയുടെ മുത്തശ്ശിയുടെ സഹോദരി ആനന്ദോമയിയുടെ പേരിൽ അദ്ദേഹം അതിന് ആനന്ദ ബസാർ എന്ന് പേരിട്ടു. എന്നിരുന്നാലും, താമസിയാതെ പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചു. 1886-ൽ, ഘോഷ് തന്റെ മുത്തശ്ശി അമൃതമോയിയുടെ പേരിൽ അമൃത ബസാർ പത്രിക എന്ന പേരിൽ മറ്റൊരു പത്രം പ്രസിദ്ധീകരിച്ചു.[9]

പിന്നീട് 1922-ൽ സുരേഷ് ചന്ദ്ര മജുംദാറും എഡിറ്റർ പ്രഫുല്ല കുമാർ സർക്കാരും ചേർന്ന് ആനന്ദബസാർ പത്രിക പുനരാരംഭിച്ചു.[10] 1922 മാർച്ച് 13 ന് അവരുടെ ഉടമസ്ഥതയിൽ ആദ്യമായി അച്ചടിച്ച ഇത് ബ്രിട്ടീഷ് ഭരണത്തിന് എതിരായിരുന്നു.[11][12] 1922-ൽ നാല് പേജുള്ള ഒരു സായാഹ്ന ദിനപത്രമായി ആദ്യമായി പ്രസിദ്ധീകരിച്ചത്.പ്രഫുല്ല കുമാർ സർക്കാരിന്റെ മരണശേഷം, അദ്ദേഹത്തിന്റെ മകൻ അശോക് കുമാർ സർക്കാർ പത്രം നവീകരിച്ചു..[13][14] പത്രത്തിന്റെ ആദ്യത്തെ കളർ പ്രിന്റിംഗ് ഫീച്ചേഴ്സ് വിഭാഗമായിരുന്നു. സമൂഹ്യ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന പത്രത്തിന്റെ ഇന്റർനെറ്റ് പതിപ്പ് 2001-ൽ ആരംഭിച്ചു.അച്ചടിച്ച പത്രത്തിൽ പരസ്യവും നൽകുന്നു.[15] 2010-ൽ, ടൈം ഇൻ‌കോർപ്പറേറ്റഡ്, ഫോർച്യൂൺ ഇന്ത്യ മാസിക പ്രസിദ്ധീകരിക്കുന്നതിനായി എബിപി ഗ്രൂപ്പുമായി ഒരു ലൈസൻസ് കരാറിൽ ഏർപ്പെട്ടു. ഈ മാസിക എല്ലാ വർഷവും ഫോർച്യൂൺ ഇന്ത്യ 500 എന്ന പട്ടിക പ്രസിദ്ധീകരിക്കുന്നു.[16]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Ishani Dutta Roy – Editor, Anandabazar Patrika". WAN‑IFRA. Archived from the original on 2025-07-20. Retrieved 5 July 2025.
  2. "World Newspapers and Magazines". Worldpress.org. Retrieved 30 December 2006.
  3. "Highest Circulated Daily Newspapers (language wise)" (PDF). Audit Bureau of Circulations. Retrieved 5 July 2025.
  4. "ABP Group – official site". Retrieved 5 July 2025.
  5. "Anandabazar Patrika: A perfect blend of tradition and modernity". Communication Today. Retrieved 5 July 2025.
  6. "Advertise in Anandabazar Patrika – releaseMyAd". releaseMyAd. Retrieved 5 July 2025.
  7. "Science Communicators Meet: Participant List" (PDF). Retrieved 5 July 2025.
  8. "Indian Readership Survey (IRS) 2010 — Quarter 3". Campaignindia.in. Dec 2, 2010. Retrieved 2007-10-16.[പ്രവർത്തിക്കാത്ത കണ്ണി]
  9. "The Tribune, Chandigarh, India – Nation". The Tribune. Archived from the original on 27 October 2020. Retrieved 10 September 2016.
  10. Chakrabarti, Kunal; Chakrabarti, Shubhra (22 August 2013). Historical Dictionary of the Bengalis (in ഇംഗ്ലീഷ്). Scarecrow Press. ISBN 978-0-8108-8024-5.
  11. "Ananda Bazar Patrika Uniqueness: red ink printing" (PDF). Media Mimansa. 2009. Archived from the original (PDF) on 11 June 2012. Retrieved 13 March 2013.
  12. "আমাদের সম্পর্কে". Retrieved 12 June 2024.
  13. "Ananda Bazar Patrika Uniqueness: red ink printing" (PDF). Media Mimansa. 2009. Archived from the original (PDF) on 11 June 2012. Retrieved 13 March 2013.
  14. "A Centenary Tribute – Asoke Kumar Sarkar (1912–1983)". The Telegraph (India) (in ഇംഗ്ലീഷ്). Retrieved 11 September 2023.
  15. "Anandabazar Patrika | Purono". archives.anandabazar.com. Anandabazar Patrika. Archived from the original on 14 March 2014. Retrieved 14 March 2014.
  16. "India magazine". Archived from the original on 7 December 2021. Retrieved 17 January 2012.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആനന്ദബസാർ_പത്രിക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആനന്ദബസാർ_പത്രിക&oldid=4576891" എന്ന താളിൽനിന്ന് ശേഖരിച്ചത്