ചതുരാനൻ മിശ്ര
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Chaturanan Mishra | |
|---|---|
| Minister of Agriculture & Farmers Welfare, Government of India | |
| പദവിയിൽ 10 July 1996 – 19 March 1998 | |
| പ്രധാനമന്ത്രി | H. D. Deve Gowda I. K. Gujral |
| മുൻഗാമി | H. D. Deve Gowda |
| പിൻഗാമി | Atal Bihari Vajpayee |
| Member of Parliament, Lok Sabha | |
| പദവിയിൽ 1996–1998 | |
| മുൻഗാമി | Bhogendra Jha |
| പിൻഗാമി | Shakeel Ahmad |
| മണ്ഡലം | Madhubani |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 7 April 1925 Nahar, Madhubani District, Bihar |
| മരണം | ജൂലൈ 2, 2011 (86 വയസ്സ്) |
| ദേശീയത | Indian |
| രാഷ്ട്രീയ കക്ഷി | Communist Party of India |
| ജോലി | Politician Indian freedom fighter |
Chaturanan Mishra | |
|---|---|
| Minister of Agriculture & Farmers Welfare, Government of India | |
| പദവിയിൽ 10 July 1996 – 19 March 1998 | |
| പ്രധാനമന്ത്രി | H. D. Deve Gowda I. K. Gujral |
| മുൻഗാമി | H. D. Deve Gowda |
| പിൻഗാമി | Atal Bihari Vajpayee |
| Member of Parliament, Lok Sabha | |
| പദവിയിൽ 1996–1998 | |
| മുൻഗാമി | Bhogendra Jha |
| പിൻഗാമി | Shakeel Ahmad |
| മണ്ഡലം | Madhubani |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 7 April 1925 Nahar, Madhubani District, Bihar |
| മരണം | ജൂലൈ 2, 2011 (86 വയസ്സ്) |
| ദേശീയത | Indian |
| രാഷ്ട്രീയ കക്ഷി | Communist Party of India |
| ജോലി | Politician Indian freedom fighter |
ചതുരാനൻ മിശ്ര (7 ഏപ്രിൽ 1925 – 2 ജൂലൈ 2011)[1] ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവും ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്നു. മധുബനി ജില്ലയിലെ നഹാറിൽ ജനിച്ച മിശ്ര[2] ബീഹാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രധാന നേതാവായിരുന്നു. യുണൈറ്റഡ് ഫ്രണ്ട് സർക്കാരിൽ ഇന്ത്യയുടെ കൃഷിമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
[തിരുത്തുക]1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ മിശ്ര പങ്കെടുത്തിരുന്നു.[2][3] സ്വാതന്ത്ര്യാനുകൂല പ്രവർത്തനങ്ങൾ കാരണം അദ്ദേഹത്തിന് കുറച്ചുകാലം നേപ്പാളിൽ പ്രവാസജീവിതം നയിക്കേണ്ടി വന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹത്തെ ദർഭംഗ ജയിലിൽ അടച്ചു.[2]
1962–1980
[തിരുത്തുക]1962ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗിരിദിഹ് മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം 6,379 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.[4]
1964ൽ മിശ്ര കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നാഷണൽ കൗൺസിലിൽ ചേർന്നു.[2] അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ബീഹാർ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റായി അദ്ദേഹം മാറി.[3]
1969 നും 1980 നും ഇടയിൽ ഗിരിദിഹ് മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം ബീഹാർ നിയമസഭയിൽ അംഗമായിരുന്നു.[2][5] പത്തുവർഷത്തോളം നിയമസഭയിൽ സി.പി.ഐ. കക്ഷിയെ നയിച്ചത് അദ്ദേഹമായിരുന്നു.[2] ഈ കാലയളവിൽ 'ബീഹാറിലെ സി.പി.ഐ.യുടെ നട്ടെല്ല്' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്.[6] മിശ്രയുടെ തട്ടകമായ മധുബനിക്ക് 'ബീഹാറിന്റെ ലെനിൻഗ്രാഡ്' എന്ന വിളിപ്പേര് ലഭിച്ചു.[7] വേൾഡ് മൈനേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായും മിശ്ര പ്രവർത്തിച്ചിട്ടുണ്ട്.[3]
1977ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹസാരിബാഗ് മണ്ഡലത്തിലാണ് മിശ്ര മത്സരിച്ചത്. 35,809 വോട്ടുകൾ (12.45%) നേടി അദ്ദേഹം മൂന്നാം സ്ഥാനത്തെത്തി.[8]
1981ലെ തിരഞ്ഞെടുപ്പ്
[തിരുത്തുക]1981-ലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ)-ലെ ഊർമ്മിളാ ദേവിയോട് അദ്ദേഹം പരാജയപ്പെട്ടു (ഊർമ്മിളാ ദേവിയുടെ ഭർത്താവും കോൺഗ്രസ് (ഐ) സ്ഥാനാർത്ഥിയുമായിരുന്ന രൺധീർ പ്രസാദിന്റെ മരണത്തെത്തുടർന്ന് 1980-ലെ തിരഞ്ഞെടുപ്പ് നിർത്തിവച്ചിരുന്നു).[9] മിശ്രയുടെ സ്ഥാനാർത്ഥിത്വത്തെ സി.പി.ഐ.എം., ആർ.എസ്.പി., ലോക്ദൾ എന്നിവ പിന്തുണച്ചിരുന്നു.[10]
1980-കൾ
[തിരുത്തുക]1980-കളിൽ മിശ്ര അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ പ്രസിഡന്റായി. 1984-ൽ അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[2]
1989 ഏപ്രിലിൽ അദ്ദേഹത്തെ സി.പി.ഐ. പാർട്ടി സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി.[2]
1990ൽ അദ്ദേഹം വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[2]
കേന്ദ്രമന്ത്രി
[തിരുത്തുക]1996ലെ തിരഞ്ഞെടുപ്പിൽ മധുബനി മണ്ഡലത്തിൽ നിന്ന് 282,194 വോട്ടുകൾ നേടിയാണ് മിശ്ര ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.[2] അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ജനതാദൾ പിന്തുണച്ചിരുന്നു.[7] തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം കേന്ദ്ര കൃഷിമന്ത്രിയായി; 1998 വരെ അദ്ദേഹം ആ സ്ഥാനം വഹിച്ചു.[2][11] ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് കേന്ദ്രമന്ത്രിമാരിൽ ഒരാളായിരുന്നു മിശ്ര (ഇന്ദ്രജിത്ത് ഗുപ്തയ്‌ക്കൊപ്പം).[12] 1997 മേയിൽ കേന്ദ്രമന്ത്രി എന്ന നിലയിൽ ഭക്ഷ്യം, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, പൊതുവിതരണം എന്നീ വകുപ്പുകളുടെ ചുമതലകൂടി അദ്ദേഹം ഏറ്റെടുത്തു.[2]
1998-ൽ സി.പി.ഐ. സെക്രട്ടേറിയറ്റിൽ നിന്ന് മിശ്രയെ ഒഴിവാക്കി. ആരോഗ്യപരമായ കാരണങ്ങളാണ് അദ്ദേഹത്തെ ഒഴിവാക്കിയതിന് പിന്നിലെ ന്യായമെന്ന് ഔദ്യോഗികമായി അവകാശപ്പെട്ടിരുന്നെങ്കിലും, ബീഹാറിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനെ എതിർക്കുക എന്ന പാർട്ടിയുടെ നിലപാടിനെ മിശ്ര എതിർത്തതാണ് ഈ നീക്കത്തിന് പ്രേരണയായതെന്ന് പത്രങ്ങൾ അനുമാനിച്ചു.[13]
86-ആം വയസ്സിൽ ന്യൂ ഡെൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ചായിരുന്നു മിശ്ര മരിച്ചത്.[1]
- 1 2 The Economic Times. Former Minister Chaturanan Mishra passes away
- 1 2 3 4 5 6 7 8 9 10 11 12 Lok Sabha. Biographical Sketch - Member of Parliament - XI Lok Sabha
- 1 2 3 Mishra, S. N., L. M. Prasad, and Kushal Sharma. Tribal Voting Behaviour: A Study of Bihar Tribes. New Delhi: Concept Pub. Co, 1982. p. 76
- ↑ Election Commission of India. STATISTICAL REPORT GENERAL ELECTION, 1962 THE LEGISLATIVE ASSEMBLY OF BIHAR
- ↑ Mishra, S. N., L. M. Prasad, and Kushal Sharma. Tribal Voting Behaviour: A Study of Bihar Tribes. New Delhi: Concept Pub. Co, 1982. p. 71
- ↑ Mishra, S. N., L. M. Prasad, and Kushal Sharma. Tribal Voting Behaviour: A Study of Bihar Tribes. New Delhi: Concept Pub. Co, 1982. p. 73
- 1 2 Indian Express. Chaturanan Mishra may find the going tough this time
- ↑ Election Commission of India. STATISTICAL REPORT ON GENERAL ELECTIONS, 1977 TO THE SIXTH LOK SABHA Archived 18 ജൂലൈ 2014 at the Wayback Machine
- ↑ Mishra, S. N., L. M. Prasad, and Kushal Sharma. Tribal Voting Behaviour: A Study of Bihar Tribes. New Delhi: Concept Pub. Co, 1982. p. 74
- ↑ Mishra, S. N., L. M. Prasad, and Kushal Sharma. Tribal Voting Behaviour: A Study of Bihar Tribes. New Delhi: Concept Pub. Co, 1982. p. 79
- ↑ Mishra, Chaturanan. Need to Redefine Socialism after the Collapse of the Soviet Union, article in Mainstream
- ↑ Manisha. Profiles of Indian Prime Ministers: Pt. Jawaharlal Nehru to Dr. Manmohan Singh. New Delhi: Mittal Publ, 2005. p. 367
- ↑ Indian Express. Chaturanan dropped from CPI secretariat
പുറംകണ്ണികൾ
[തിരുത്തുക]- No Subsidies For A Lost Cause, ഔട്ട്ലുക്കിൽ വന്ന ലേഖനം