ഘോഷവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കഥാസരിത്സാഗരത്തിലും ഭാസന്റെ സ്വപ്നവാസവദത്തം, പ്രതിജ്ഞായൗഗന്ധരായണം തുടങ്ങിയ വത്സരാജ്യനാടകങ്ങളിലും വിവരിക്കപ്പെടുന്ന ഒരു വിശിഷ്ടവീണയുടെ പേരാണു് ഘോഷവതി. സ്വപ്നവാസവദത്തത്തിലെ നായകനായ ഉദയനമഹാരാജാവിന്റെ പക്കൽ വാസുകി വശം കൈവന്ന ഈ വീണയുണ്ടായിരുന്നത്രേ. രാജാവു് ഈ വീണ വായിച്ചുകൊണ്ടു് കാട്ടിലെ മദയാനകളെ അനുനയിപ്പിച്ച് തളയ്ക്കുമായിരുന്നു എന്നും കഥയിൽ വിവരിക്കുന്നു.

ഭാസനാടകങ്ങളിൽ ഉദയനന്റെ ധീരനായകലക്ഷണങ്ങളിൽ മുഖ്യമായ ഒന്നു് ഈ വീണയോടുള്ള അമിതമായ ഭ്രമവും അതിലുള്ള ആസക്തിയുമാണു്. അദ്ദേഹത്തിനു് ഈ വീണയിലുള്ള വ്യുൽപ്പത്തിയെപ്പറ്റി കേട്ടറിഞ്ഞാണു് വാസവദത്തയുടെ പിതാവു് ചണ്ഡമഹാസേനൻ തന്റെ മകളെ വീണാവാദനം അഭ്യസിപ്പിക്കാനെന്ന നാട്യത്തിൽ ഉദയനനെ കൊട്ടാരത്തിലേക്കു ക്ഷണിക്കുന്നതു്.

"https://ml.wikipedia.org/w/index.php?title=ഘോഷവതി&oldid=1539324" എന്ന താളിൽനിന്ന് ശേഖരിച്ചത്