ഘേവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ghevar
ഘേവർ
Origin
Place of originIndia
Region or stateRajasthan
Details
CourseDessert
Main ingredient(s)Maida, Ghee, Sugar, Milk
VariationsMava Ghevar, Malai Ghevar

പരമ്പരാഗതമായി തീജ് ഉത്സവവുമായി ബന്ധപ്പെട്ട ഒരു രാജസ്ഥാനി പലഹാരമാണ് ഘേവർ (ദേവനാഗരി: घेवर)[1]. രാജസ്ഥാനെ കൂടാതെ, ഹരിയാന, ദില്ലി, ഗുജറാത്ത്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത് പ്രസിദ്ധമാണ്.

തയ്യാറാക്കുന്നത്[തിരുത്തുക]

വൃത്താകൃതിയിൽ ഏകദേശം അരയിഞ്ച് കനത്തിലുള്ള മധുരമുള്ള ഈ പലഹാരം, മൈദ, നെയ്യ് എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്[2]. ശേഷം പഞ്ചസാര പാവ് കാച്ചിയത് ഉപയോഗിച്ച് ഇതിന് മധുരം നൽകുന്നു. സാധാരണ ഘേവറിനു പുറമേ മാവ ഘേവർ, മലായ് ഘേവർ എന്നിവയുൾപ്പെടെ നിരവധി തരം വകഭേദങ്ങളിൽ ഘേവറുകളുണ്ട്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തീജ് അല്ലെങ്കിൽ രക്ഷാബന്ധൻ ഉത്സവത്തിനായി ഇത് തയ്യാറാക്കാറുണ്ട്. ആയുർവേദമനുസരിച്ച്, ശ്രാവണ-ഭദ്രപദ മാസങ്ങൾ (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ) വാത, പിത്ത രോഗങ്ങളുടെ കാലമാണ്. ഇത് ശരീരത്തിലുടനീളം വരൾച്ചയ്ക്കും അസിഡിറ്റിക്കും കാരണമാകുന്നു. മധുരവും നെയ്യും നിറഞ്ഞ ഘേവർ, അസിഡിറ്റിയിൽ നിന്ന് ആശ്വാസം നൽകുന്നതായി കരുതപ്പെടുന്നു. ഈ പലഹാരം കേസർ റബഡിയോടൊപ്പം വിളമ്പുകയും, പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്യാറുണ്ട്.[3]

അവലംബം[തിരുത്തുക]

  1. "Ghevar: A Delight of Indian Cuisine". Indiacanteen.tastyfix.com. മൂലതാളിൽ നിന്നും 2018-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 August 2018.
  2. Olivia Smith. West India Recipes. പുറം. 13.[പ്രവർത്തിക്കാത്ത കണ്ണി]
  3. Ranveer Brar. "Ghevar". Livingfoodz.com. മൂലതാളിൽ നിന്നും 2019-04-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-11-05.
"https://ml.wikipedia.org/w/index.php?title=ഘേവർ&oldid=3839336" എന്ന താളിൽനിന്ന് ശേഖരിച്ചത്