Jump to content

ഗൗരി പ്രകാശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗൗരി പ്രകാശ് ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത മലയാള ചിത്രമായ ഇടവപ്പാതി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി സീരിയൽ ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൂടാതെ മഴവില്ല് മനോരമ ചാനലിലെ ജനപ്രിയ പരിപാടി ആയ ബന്ധു ആര് ശത്രു ആര്, ദേവി മാഹാത്മ്യം തുടങ്ങിയ സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത് 2023 പുറത്തിറങ്ങിയ റാണി ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

കേരള സംഗീത നാടക അക്കാദമിയുടെ 2015 മികച്ച ഗായികക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

കൂടാതെ 2017 മികച്ച ബാലതാരത്തിനുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് താരം സ്വന്തമാക്കിയിട്ടുണ്ട്.

പ്രകാശ് കൃഷ്ണൻ - പ്രശീല പ്രകാശ് ദമ്പതികളുടെ മകളായി 2007 ജനുവരി 08-ന് തിരുവനന്തപുരം ജില്ലയിലെ കോവളത്താണ് ഗൗരി ജനിച്ചത്. ശങ്കർ എന്ന ഒരു ജ്യേഷ്ഠനും ഗൗരിക്കുണ്ട്. ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ആണ് താരം ഇപ്പോൾ

"https://ml.wikipedia.org/w/index.php?title=ഗൗരി_പ്രകാശ്&oldid=3991387" എന്ന താളിൽനിന്ന് ശേഖരിച്ചത്