ഗോൾബേൺ നദി ദേശീയോദ്യാനം
ദൃശ്യരൂപം
ഗോൾബേൺ ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 32°14′S 150°0′E / 32.233°S 150.000°E |
വിസ്തീർണ്ണം | 722.96 km2 (279.1 sq mi) |
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്നും 213 കിലോമീറ്റർ വടക്കു-പടിഞ്ഞാറായും മെറിവായിൽ നിന്നും 35 കിലോമീറ്റർ തെക്കു-പടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഗോൾബേൺ നദി ദേശീയോദ്യാനം. ഹണ്ടർവാലി മേഖലയിലായുള്ള ഈ ദേശീയോദ്യാനം ഗോൾബേൺ നദിയുടെ ഏകദേശം 90 കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. സാന്റി ഹോളോ, ഡെന്മാൻ, മെറിവ, മുഡ്ഗീ എന്നീ പട്ടണങ്ങളുടെ സമീപമാണിത്.
മൃഗങ്ങൾ
[തിരുത്തുക]ഈ ദേശീയോദ്യാനം കംഗാരുകൾ, വോംബാറ്റുകൾ, എമുകൾ, ഇഗ്വാനകൾ, പ്ലാറ്റിപ്പസുകൾ, വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട പക്ഷികൾ എന്നിവയുടെ സംരക്ഷിതപ്രദേശമാണ്. പ്രധാനപ്പെട്ട മുഡ്ഗീ-വ്വോലാർ പക്ഷിസങ്കേതത്തിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിന്റെ വംശനാശഭീഷണിനേരിടുന്ന റീജന്റ് ഹണി ഈറ്റർ മൂലമുള്ള പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]
ഇതും കാണുക
[തിരുത്തുക]- Protected areas of New South Wales
അവലംബം
[തിരുത്തുക]- ↑ "IBA: Mudgee-Wollar". Birdata. Birds Australia. Archived from the original on 6 July 2011. Retrieved 2011-08-22.