ഗോവിന്ദാനന്ദ ഭാരതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വധർമ്മം അഥവാ സമ്യക്‌ജീവിതം
ഗോവിന്ദാനന്ദ ഭാരതി (1826 - 1963)
കർത്താവ്എസ്. രാജേന്ദു
യഥാർത്ഥ പേര്സ്വധർമ്മം അഥവാ സമ്യക്‌ജീവിതം
നിലവിലെ പേര്ശിവപുരി ബാബ എന്ന ഗോവിന്ദാനന്ദ ഭാരതിയുടെ ജീവിതവും സന്ദേശവും
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംIndian Philosophy
പ്രസിദ്ധീകരിച്ച തിയതി
2012
മാധ്യമംBook
ഏടുകൾ100

കേരളീയനായ ഒരു യോഗിയാണ് ശിവപുരി ബാബ എന്നറിയപ്പെട്ടിരുന്ന ഗോവിന്ദാനന്ദ ഭാരതി. [1] ഭാരതീയ ദർശനങ്ങളുടെയും സനാതന ധർമ്മത്തിൻറെയും ബുദ്ധദർശനങ്ങളുടെയും സഞ്ചയികയായ സ്വധർമ്മം അഥവാ സമ്യക്‌ജീവിതം ഇദ്ദേഹത്തിന്റെ ജീവിതസന്ദേശമാകുന്നു. [2] കാഠ്‌മണ്ഡുവിലെ ശിവപുരി എന്ന പർവ്വതമുകളിൽ വസിച്ചതിനാലാണ് അദ്ദേഹത്തെ തദ്ദേശവാസികൾ ശിവപുരിബാബ എന്നു സംബോധന ചെയ്തത്. [3]

ജീവിതരേഖ[തിരുത്തുക]

1826 -ൽ തൃശ്ശൂർ ജില്ലയിലെ അക്കിക്കാവിൽ ഒരുവന്നൂർ പാഴൂർ മനയിൽ ഗോവിന്ദാനന്ദ ഭാരതി ജനിച്ചു. [4] ജയന്തൻ എന്നായിരുന്നു പേര്. മുത്തച്ഛൻ അച്യുതനിൽ നിന്ന് പാരമ്പര്യപ്രകാരം വിദ്യാഭ്യാസം സിദ്ധിച്ചു. കൗമാരകാലത്തു ഭാരതത്തിൽ പലയിടത്തും സഞ്ചരിച്ചു.[5] ഇതിനിടെ മഹാരാഷ്ട്രയിൽവെച്ച് ജ്ഞാനോദയം ലഭിച്ചുവെന്നു പറയുന്നു. [6] മുത്തച്ഛൻറെ മരണശേഷം ശൃംഗേരിയിൽ ചെന്ന് ശാരദാ പീഠത്തിൽ നിന്നും ഗോവിന്ദാനന്ദ ഭാരതി എന്നപേരിൽ ദീക്ഷ സ്വീകരിച്ചു.[7] തുടർന്ന്, ലോകപര്യടനത്തിനു പുറപ്പെട്ടു. അഫ്ഘാൻ വഴി ഹിന്ദുക്കുഷ് കടന്ന് മക്ക സന്ദർശിച്ചു. പിന്നെ തുർക്കിയിലെത്തി. അവിടെ യൂണിവേഴ്സിറ്റിയിൽ ചേർന്ന് അഞ്ചു വർഷം തുർക്കിഭാഷ പഠിച്ചുവെന്നു പറയുന്നു. പിന്നീട് യൂറോപ്പിൽ എത്തിച്ചേർന്നു. അദ്ദേഹം ഐൻസ്റ്റീനുമായി സംഭാഷണം നടത്തി. വിക്ടോറിയ രാജ്ഞിയുമായി അഭിമുഖം നടത്താൻ സാധിച്ചു. ടോൾസ്റ്റോയ്ക്കൊപ്പം എസ്റ്റേറ്റിൽ മൂന്നുമാസം താമസിച്ചു. പിന്നീട് കപ്പൽ കയറി അമേരിക്കയിലെത്തി. അവിടെനിന്നും തെക്കേ അമേരിക്കയിലേക്കു സഞ്ചരിച്ചു. ചിലിയിലെ സാൻ തിയാഗോയിൽ നിന്നും ന്യൂ സീലാൻഡ് വഴി ഓസ്‌ട്രേലിയയിലെത്തി. അവിടെനിന്നും ചൈന വഴി 1919 -ൽ കാഠ്‌മണ്ഡുവിൽ എത്തിച്ചേർന്നു. അങ്ങിനെ നാല്പതു കൊല്ലം നീണ്ടുനിന്ന അദ്ദേഹത്തിൻ്റെ ലോകപര്യടനം അവസാനിച്ചു. [8] ലോകം ചുറ്റിയ ആദ്യ കേരളീയൻ എന്ന നിലക്ക് അദ്ദേഹത്തെ 'മലയാളി മഗല്ലൻ' എന്ന് വിശേഷിപ്പിക്കാറുണ്ട്. [9]

അദ്ദേഹം ആശ്രമം സ്ഥാപിക്കയോ ശിഷ്യരെയോ അനുയായികളെയോ ഉണ്ടാക്കുകയോ ചെയ്തില്ല.[10] തന്നെ കാണാൻ വരുന്നവരോട് തുല്യമായി പെരുമാറുകയും പുരാണേതിഹാസങ്ങളിൽ തനിക്കുള്ള അറിവ് പകർന്നു നൽകുകയും ചെയ്തു. സംഭാഷണങ്ങൾ പകർത്തിയെടുത്ത് പ്രസിദ്ധീകരിക്കുന്നതിൽ അദ്ദേഹം വിരക്തി പ്രകടിപ്പിച്ചു. അതിനാൽ അദ്ദേഹത്തിൻ്റെ ജീവിതകാലത്ത് ഒരു പുസ്തകവും പുറത്തുവന്നില്ല. എങ്കിലും പിൽക്കാലത്ത് അദ്ദേഹത്തിൻ്റെ അറിവുകൾ പലതും സമാഹരിക്കപ്പെട്ടിരിക്കുന്നു. [11]

വാർധക്യ സഹജമായ അസുഖത്താൽ അദ്ദേഹത്തിന് ശിവപുരിയിലെ പർവ്വതമുകളിൽ നിന്നും താഴേക്കു മാറിത്താമസിക്കേണ്ടി വന്നു. അപ്പോൾ നേപ്പാൾ രാജാവ് കൊടുത്തതാണ് പശുപതിനാഥ ക്ഷേത്ര സമീപത്തുള്ള ധ്രുവസ്ഥലി എന്ന കുന്നിൻപ്രദേശം. അവിടെ ഒരു ചെറിയ മരക്കുടിൽ നിർമ്മിച്ചു അദ്ദേഹം താമസിച്ചു. നേപ്പാൾ രാജാവിനെ കൂടാതെ ഇന്ത്യൻ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണൻ, അദ്ദേഹത്തിൻ്റെ ജീവിതത്തെകുറിച്ചെഴുതിയ ബ്രിട്ടീഷുകാരൻ ജെ.ജി. ബെന്നെറ്റ് തുടങ്ങിയ പ്രശസ്തർ ഇക്കാലത്ത് അദ്ദേഹത്തെ സന്ദർശിച്ചു. [12]

1963 ജനുവരി 28-ന് അദ്ദേഹം സമാധിയായി. കാഠ്‌മണ്ഡുവിലെ ധ്രുവസ്ഥലിയിൽ അദ്ദേഹത്തിൻറെ സമാധിസ്ഥാനം ഇന്നും സംരക്ഷിച്ചു പോരുന്നുണ്ട്. അക്കിക്കാവിലെ ജന്മസ്ഥാനത്ത് 2013-ൽ അദ്ദേഹത്തിൻ്റെ അനന്തര തലമുറക്കാരനായ ഒ.പി.വി. നമ്പൂതിരിപ്പാട് സ്ഥലം വിട്ടുനല്കി ഒരു സ്മാരകം നിർമ്മിക്കുകയും ചെയ്തു. [13]

ഗ്രന്ഥസൂചി[തിരുത്തുക]

  1. സ്വധർമ്മം അഥവാ സമ്യക്‌ജീവിതം, ശിവപുരി ബാബ എന്ന ഗോവിന്ദാനന്ദ ഭാരതിയുടെ ജീവിതവും സന്ദേശവും, എസ്. രാജേന്ദു, പബ്ലി: അവണൂർ ശ്രീദേവി അന്തർജ്ജനം, ആനമങ്ങാട്, 2012. ISBN: 978-93-5254-285-7
  2. https://www.thehindu.com/todays-paper/tp-national/tp-kerala/the-legend-of-shivpuri-baba/article3819422.ece
  3. "Shivapuri Baba (Sri Govinananda Bharati) (1826-1963) | Encyclopedia.com". Retrieved 2022-06-07.
  4. Bennett, John G. 1965. Long pilgrimage: the life and teaching of Sri Govindananda Bharati, known as The Shivapuri Baba. [London]: Hodder and Stoughton.
  5. Singh, Renu Lall. 1975. The right life: or, Swadharma, as taught by Shree Shivapuri Baba, a fully enlightened soul. [Kathmandu]: [G.P. Pradhan].
  6. https://oshoworld.com/shivapuri-baba-a-man-of-no-mind/
  7. "Shivapuri Baba (Sri Govinananda Bharati) (1826-1963) | Encyclopedia.com". Retrieved 2022-06-07.
  8. Shreshtha Malla, Y. B. 2010. The Shivapuri Baba (otherwise known as Swami Govindananda Bharati): through different angles : being the teachings of the Baba. [Kathmandu]: Aneesh, Vivek, Pallavi & Vijay.
  9. സ്വധർമ്മം അഥവാ സമ്യക്‌ജീവിതം, ശിവപുരി ബാബ എന്ന ഗോവിന്ദാനന്ദ ഭാരതിയുടെ ജീവിതവും സന്ദേശവും, എസ്. രാജേന്ദു, പബ്ലി: അവണൂർ ശ്രീദേവി അന്തർജ്ജനം, ആനമങ്ങാട്, 2012. ISBN: 978-93-5254-285-7
  10. Bishnu Prasad Timilsina, Swadharma, Kathmandu, Nepal
  11. https://www.jgbennett.org/product/shivapuri-baba-interviews/
  12. Bennett, John G. 1965. Long pilgrimage: the life and teaching of Sri Govindananda Bharati, known as The Shivapuri Baba. [London]: Hodder and Stoughton.
  13. https://www.thehindu.com/news/national/kerala/govindananda-bharati-memorial-comes-up-in-thrissur/article5145531.ece
"https://ml.wikipedia.org/w/index.php?title=ഗോവിന്ദാനന്ദ_ഭാരതി&oldid=3755570" എന്ന താളിൽനിന്ന് ശേഖരിച്ചത്