ഗോപിനാഥ് മുണ്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോപിനാഥ് മുണ്ടെ
ഗോപിനാഥ് മുണ്ടെ
Minister of of Rural Development
ഓഫീസിൽ
26 മേയ് 2014 – 03 ജൂൺ 2014
പ്രധാനമന്ത്രിനരേന്ദ്ര മോദി
മുൻഗാമിജയറാം രമേശ്
ലോക്‌സഭാംഗം
ഓഫീസിൽ
2009 – 03 ജൂൺ 2014
മുൻഗാമിJaisinghrao Gaikwad (NCP)
മണ്ഡലംBeed Loksabha
വ്യക്തിഗത വിവരങ്ങൾ
ജനനം(1949-12-12)12 ഡിസംബർ 1949
Nathra Village,Parali
മരണം3 ജൂൺ 2014(2014-06-03) (പ്രായം 64)
ദില്ലി
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളി(കൾ)Pradnya Munde
കുട്ടികൾPankaja,Pritam,Yashashri
വസതി(കൾ)ന്യൂഡെൽഹി
തൊഴിൽPolitician
വെബ്‌വിലാസംgopinathmunde.com - Gopinath Munde Web

ബി.ജെ.പിയുടെ മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്നു ഗോപിനാഥ് മുണ്ടെ (12 ഡിസംബർ 1949-03 ജൂൺ 2014). പഞ്ചായത്തീരാജ്, കുടിവെള്ളം, മാലിന്യനിർമാർജ്ജനം എന്നീ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ബീഡ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. പതിനഞ്ചാം ലോക്സഭയിലെ പ്രതിപക്ഷ ഉപ നേതാവായിരുന്നു. 2014 ജൂൺ മൂന്നാം തിയതി ദില്ലിയിൽ വെച്ച് വാഹനാപകടത്തിൽ ഇദ്ദേഹം മരണമടഞ്ഞു.

ജീവിതരേഖ[തിരുത്തുക]

മഹാരാഷ്ട്രയിലെ പറളിയിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ചു. കോമേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്കെത്തി. അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള സമരത്തിൽ സജീവമായി പങ്കെടുത്തു, നാസിക്ക് ജയിലിൽ തടവിലായി. ഭാരതീയ ജനസംഘം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ആർ.എസ്.എസ് നേതാവായി തിളങ്ങിയ മുണ്ടെ പൂനെ നഗരത്തിലെ ആർ.എസ്.എസ് ശാഖകളുടെ ചുമതലക്കാരനായും പ്രവർത്തിച്ചു. യുവമോർച്ചാ സംസ്ഥാന പ്രസിഡന്റായിരുന്നു. അഞ്ചുതവണ മഹാരാഷ്ട്രാ നിയമസഭയിൽ അംഗമായിരുന്നു. 1992 മുതൽ 95 വരെ മഹാരാഷ്ട്രാ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. 95 മുതൽ 99 വരെ സംസ്ഥാന ഉപമുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു. അന്തരിച്ച ബി.ജെ.പി.നേതാവ് പ്രമോദ് മഹാജന്റെ സഹോദരി പ്രദ്ന്യയാണ് ഭാര്യ.[1] മക്കൾ: പങ്കജ, പ്രീതം, യശശ്രീ. മഹാരാഷ്ട്രാ നിയമസഭാംഗമാണ് പങ്കജ.[2]

2014 ജൂൺ 3-ന് രാവിലെ 7.20 നു ഡൽഹി എയർപോർട്ടിലേക്ക് പോകുന്ന വഴി റോഡ്‌ അപകടത്തിൽ അദ്ദേഹം മരണപ്പെട്ടു.[3]

അവലംബം[തിരുത്തുക]

  1. SATISH NANDGAONKAR (January 19, 2012). "Wife whiff in Munde feud". telegraphindia. ശേഖരിച്ചത് August 23, 2013.
  2. "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
  3. "കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തിൽ മരിച്ചു". മാതൃഭൂമി. 3 ജൂൺ 2014. മൂലതാളിൽ നിന്നും 2014-06-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ജൂൺ 2014.


Persondata
NAME Munde, Gopinath
ALTERNATIVE NAMES Gopinath Munde
SHORT DESCRIPTION Indian politician
DATE OF BIRTH 12 December 1949
PLACE OF BIRTH Maharashtra
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഗോപിനാഥ്_മുണ്ടെ&oldid=3630697" എന്ന താളിൽനിന്ന് ശേഖരിച്ചത്