ഗുഡ്ബൈ ബഫാന
| Goodbye Bafana | |
|---|---|
| പ്രമാണം:Goodbye bafana.jpg Cinema poster | |
| സംവിധാനം | Bille August |
| കഥ | Greg Latter, Bille August |
| നിർമ്മാണം | Roberto Cipullo, Gherardo Pagiei, Kwesi Dickson, Ilann Gerard, Andro Steinborn, David Wicht, Jan-Luc Van Damme |
| അഭിനേതാക്കൾ | Dennis Haysbert Joseph Fiennes Diane Kruger |
| ഛായാഗ്രഹണം | Robert Fraisse |
| സംഗീതം | Dario Marianelli |
റിലീസ് തീയതി |
|
ദൈർഘ്യം | 140 minutes |
| Countries | South Africa, Italy, United Kingdom, Luxembourg, Germany, France |
| ഭാഷകൾ | English Xhosa |
| ബജറ്റ് | $30 million |
ബില്ലി അഗസ്റ്റ് 2007 ൽ സംവിധാനം ചെയ്ത ഒരു നാടകീയ സിനിമയാണ് ഗുഡ്ബൈ ബഫാന (യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഡിവിഡി ദി കളർ ഓഫ് ഫ്രീഡം എന്ന പേരിൽ പുറത്തിറക്കി). നെൽസൺ മണ്ടേലയും അദ്ദേഹത്തിന്റെ സെൻസർ ഓഫീസറും ജയിൽ ഗാർഡുമായിരുന്ന ജെയിംസ് ഗ്രിഗറിയും തമ്മിലുള്ള ബന്ധത്തിന്റെ കഥപറയുന്ന സിനിമയാണിത്. ഗ്രിഗറി രചിച്ച ഗുഡ്ബൈ ബഫാന: നെൽസൺ മണ്ടേല മൈ പ്രിസണർ, മൈ ഫ്രെണ്ട് എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച സിനിമയാണിത്. ജെയിംസ് ഗ്രിഗറിയും അദ്ദേഹത്തിന്റെ ഭാര്യയും തമ്മിലുള്ള ബന്ധവും നെൽസൺ മണ്ടേലയെ പരിചയപ്പെട്ടതിനുശേഷം അവരുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളും ഈ സിനിമ പറയുന്നു.
ബഫാന എന്നാൽ "ബോയ്സ്" എന്നാണർത്ഥം. കുട്ടിക്കാലത്ത് ഗ്രിഗറി ഒരു കൃഷിത്തോട്ടത്തിലാണ് ജീവിച്ചിരുന്നത്. ഗ്രിഗറിക്ക് കറുത്തവർഗ്ഗക്കാരനായ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ക്സോസ ഭാഷ സംസാരിക്കാനുള്ള കഴിവ് ഇത് വിശദീകരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ജോസഫ് ഫിയെന്നെസ് - ജെയിംസ് ഗ്രിഗറി
- ഡെന്നീസ് ഹെയ്സ്ബർട്ട് - നെൽസൺ മണ്ടേല
- നോർമൻ ആൻസ്റ്റേ - ജിമ്മി ക്രൂഗർ
- ഫെയ്ത് ൻഡുക്വാനാ - വിന്നീ മണ്ടേല
- ടെറി ഫെറ്റൊ - സിൻഡ്സി മണ്ടേല
- സിഖോന മ്ട - സെനാനി മണ്ടേല
- ലെസ്ലീ മോൻഗെസി - വാൾട്ടർ സിസുലു
- സിൻഗിസിലെ മ്റ്റുസുള - റെയ്മണ്ട് മ്ഹ്ലാബ
- മെഹബൂബ് ബാവ - അഹമ്മദ് കത്രാദ
- ഷെയ്ക്സ് മ്യേക്കോ - ആൻഡ്രൂ മ്ലാൻഗെനി
- സിസ്വേ മ്സുട്ടു - സിറിൽ റാമഫോസ