ഗാർമൊ പർവ്വതം
ഗാർമൊ പർവ്വതം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 6,595 മീ (21,637 അടി) |
Prominence | 1,265 മീ (4,150 അടി) |
Coordinates | 38°48′N 72°4′E / 38.800°N 72.067°E [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Tajikistan, northwestern Gorno-Badakhshan |
Parent range | Pamir Mountains |
ഗാർമൊ പർവ്വതം മധ്യേഷ്യയിലെ താജിക്കിസ്ഥാനിലെ പാമീറിൽ 6,595 മീറ്റർ മുതൽ 6,602 മീറ്റർ വരെ ഉയരമുള്ള ഒരു പർവതമാണ്.[2] ഗാർമോ പർവ്വതത്തിൽ ഒരു ഭീമാകാരമായ ഹിമാനി നിലനിൽക്കുന്നു. "ദ ഗ്രേറ്റ് ഫെഡ്ചെങ്കോ ഗ്ലേസിയർ" (ധ്രുവപ്രദേശങ്ങൾക്കു പുറത്തുള്ള ലോകത്തിലെ ഏറ്റവും നീണ്ട ഹിമാനി) എന്നറിയപ്പെടുന്ന അതിലെ ഒഴുക്ക് കിഴക്ക് ഭാഗത്തേക്കാണ്.[3] ഏറ്റവും സമീപസ്ഥമായ താമസകേന്ദ്രം തെക്കോട്ട് പതിനഞ്ചു കിലോമീറ്റർ അകലെ (38° 39' 10 N, 71° 58' 2 E) 2785 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പോയിമസോർ ആണ്.
ഗോമോ നിലനിൽക്കുന്ന സ്ഥലത്തെക്കുറിച്ചും ഇപ്പോൾ ആ പേരു വഹിക്കുന്ന കൊടുമുടിയുടെ യഥാർത്ഥ ഉയരത്തെക്കുറിച്ചും ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നു. ഇപ്പോഴത്തെ സമവായമനുസരിച്ച് കൊടുമുടിയുടെ ഉയരം 6,595 മീറ്ററായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, 1973 ൽ അമേരിക്കൻ ആല്പൈൻ ജേർണൽ നൽകിയ റിപ്പോർട്ട് പ്രകാരം ഉയരം അടി 6,615 മീറ്ററായിരുന്നു (21,703 അടി).
ചരിത്രം
[തിരുത്തുക]മുൻപ് സോവിയറ്റ് യൂണിയനിലെ ഗാർമോ അക്കാദമി ഓഫ് സയൻസസ് നിരയിലെ ഒരു ഭാഗമായിരുന്ന ഗോമോ, അവിടെ ഡാർവോസ് നിരകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
1928 ലെ ഒരു റഷ്യൻ പര്യവേക്ഷണം, ലെനിൻ കൊടുമുടിയിലേയ്ക്കുള്ള ആദ്യ പ്രവേശനമാർഗ്ഗം നിർമ്മിക്കുകയും ‘ഇമോമോൾ സൊമോണി പീക്ക്’ എന്ന് ഇപ്പോൾ ഔദ്യോഗികമായി അറിയപ്പെടുന്ന കൊടുമുടിയുടെ ഉയരം നിർണ്ണയിക്കുകയും ചെയ്തിരുന്നു. ഈ കൊടുമുടി യഥാർത്ഥ ഗാർമോയുടെ വടക്കുഭാഗത്ത് ഏതാണ്ട് പതിനാറ് കിലോമീറ്റർ അകലെയാണു സ്ഥിതിചെയ്തിരുന്നതെങ്കിലും ഗാർമോ ആയി അക്കാലത്ത് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു.
1962 ജൂലൈ മാസത്തിൽ ബ്രിട്ടീഷ് പർവ്വതാരോഹകരായിരുന്ന വിൽഫ്രീഡ് നോയ്സ്, യുവ സ്കോട്ടിക് കയറ്റക്കാരൻ റോബിൻ സ്മിത്ത് എന്നിവർ 4000 അടി (1,200 മീറ്റർ) ഉയരത്തിലെത്തി മരണമടഞ്ഞിരുന്നു. അക്കാലത്ത് പീക്ക് കമ്യൂണിസം എന്നറിയപ്പെട്ടിരുന്ന ഇസ്മോയിൽ സോമോണിയിൽ സോവിയറ്റിനെതിരെ ബ്രിട്ടീഷ് ആക്രമണം സംഘടിപ്പിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. റഷ്യക്കാരും ബ്രിട്ടീഷുകാരും തമ്മിലുള്ള കലഹങ്ങൾ പതിവായിരുന്നു. നോയ്സ്, സ്മിത്ത് എന്നിവരുടെ മരണശേഷം, പര്യടനത്തിന്റെ സഹ-നായകൻ സർ ജോൺ ഹണ്ട് ബ്രിട്ടനിലേക്ക് തിരിച്ചുപോയി. 1964 ൽ ബ്രിട്ടീഷ് മാധ്യമങ്ങൾ ഗാർമോയെ 21,800 അടി ഉയരമുളള “മൗണ്ട് ഗോർമോ" എന്നു വിളിച്ചു.
1920 കളിലും 1930 കളിലും, ഇപ്പോൾ ഇസ്മോയിൽ സൊമോണി എന്നു വിളിക്കപ്പെടുന്നതും മുമ്പ് കുറച്ചുകാലം പീക്ക് സ്റ്റാലിൻ, പീക്ക് കൊമ്യൂണിസ്മ എന്നിങ്ങനെ അറിയപ്പെട്ടിരുന്നതുമായ കൂടുതൽ ഉയരമുള്ള പർവതവുമായി ഗോമോ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. 2008 ൽ 7,000 മീറ്ററിലധികം ഉയരമുള്ള ഗാർമോയെ പാമീറിലെ ഏറ്റവും ഉയരം കൂടിയ പർവതമായി ഗാർമോയെ പല സ്രോതസ്സുകളും കണ്ടെത്തിയിരുന്നു.
ഗാർമോ പർവ്വതത്തിനു സമീപത്തുള്ള പ്രധാന മലനിരകൾ:
[തിരുത്തുക]ഇസ്മായിൽ സൊമോണി കൊടുമുടി
താജിക്കിസ്ഥാനിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയാണ് ഇസ്മായൽ സോമോണി കൊടുമുടി. ഈ പ്രദേശം താജിക്കിസ്ഥാന്റേതാകുന്നതിനുമുമ്പ് മുൻ റഷ്യൻ സാമ്രാജ്യത്തിന്റെയും മുൻ സോവിയറ്റ് യൂണിയന്റെയും പ്രദേശമായിരുന്നു. ഈ പർവ്വതം, സമാനിദ് രാജവംശത്തിലെ ഭരണാധികാരിയായിരുന്ന ഇസ്മായിൽ സമാനിയുടെ പേരാണ് നൽകിയിരിക്കുന്നത്
കോർഷെനെവ്സ്കായ കൊടുമുടി
താജിക്കിസ്ഥാന്റെ പാമിർ പർവതനിരകളിലെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. മുൻ സോവിയറ്റ് യൂണിയനിലെ അഞ്ച് "സ്നോ ലെപേർഡ് കൊടുമുടികളിൽ" ഒന്നാണ് ഇത്. 1910 ആഗസ്റ്റിൽ ഈ കൊടുമുടി ആദ്യമായി കണ്ടെത്തിയ റഷ്യയുടെ ഭൂമിശാസ്ത്രജ്ഞനായിരുന്ന നിക്കോളായ് എൽ. കോർഷെനെവ്സ്കിയുടെ പത്നി ഇവ്ജിനിയ കോർഷെനെവ്സ്കായയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
ഇൻഡിപെൻഡൻസ് പീക് അഥവാ ക്വില്ലായ് ഇസ്റ്റിക്ലോൾ
താജികിസ്ഥാൻറെ ഗോർനോ-ബഡക്ഷാൻ സ്വയംഭരണ പ്രവിശ്യയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നതും പാമിർ പർവ്വതനിരകളിലെ ഏഴാമത്തെ ഉയർന്ന കൊടുമുടിയുമാണിത്. ഇത് യസ്ഗുലെം നിരയിൽ യസ്ഗുലെം നദിയുടെ ഉത്ഭവസ്ഥാനത്തിനു മുകളിലാണ് നിലനിൽക്കുന്നത്.
ഗോറ ഗൊലോഡ്നായ സ്റ്റെന
താജിക്കിസ്ഥാനിലെ ഗോർനോ-ബഡാഖ്ഷനിൽ സ്ഥിതിചെയ്യുന്ന ഒരു മലയാണ് ഗൊലോഡ്നായ സ്റ്റെന. സമുദ്രനിരപ്പിൽനിന്ന് 5852 മീറ്റർ ഉയരമുള്ള പ്രദേശമാണിത്.
ലെനിൻ കൊടുമുടി
ലെനിൻ പീക്ക് അഥവാ ഇബ്നു സീന (അവിസെന്ന) കൊടുമുടി, താജിക്കിസ്ഥാന്റെയും കിർഗിസ്ഥാന്റെയും അതിർത്തിയിൽ ഗോർനോ ബഡാക്ഷനിൽ സ്ഥിതിചെയ്യുന്നു. 7,134 മീറ്റർ (23,406 അടി) ഉയരമുള്ള ഇത് ഇരു രാജ്യങ്ങളുടെയും രണ്ടാമത്തെ ഏറ്റവും ഉയർന്ന കേന്ദ്രമാണിത്.