ഗാഢപരിസ്ഥിതിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീട് എന്നർത്ഥം വരുന്ന οἶκος എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഇക്കോളജി അഥവാ പരിസ്ഥിതിശാസ്ത്രം എന്ന വാക്കിന്റെ ഉൽപ്പത്തി. മനുഷ്യനുൾപ്പെടെ കോടിക്കണക്കിന് ജീവജാലങ്ങളുടെ വീടാണ് ഭൂമി.ഓരോ ജീവനും അതിലെ കുടുംബാഗങ്ങളും.പരിസ്ഥിതി വിജ്ഞാനത്തിനപ്പുറത്ത് ഈ ജീവജാലങ്ങൾ തമ്മിൽ ആന്തരികപാരസ്പര്യത്തിന്റെ ഒരു അതീന്ദ്രിയ തലം ഉണ്ടെന്ന് ഗാഢപരിസ്ഥിതിവാദം വിലയിരുത്തുന്നു.

മനുഷ്യന്റെ താത്പര്യങ്ങളെ അടിസ്ഥാനമാക്കിയല്ല പരിസ്ഥിതി പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത് എന്ന പരിസ്ഥിതി ദർശനമാണ് ഗഹനപരിസ്ഥിതി വാദം.സാധാരണ പരിസ്ഥിതി ചിന്ത ഉപരിപ്ലവവും മനുഷ്യ കേന്ദ്രീകൃതവുമാണ്.പരിസരമലിനീകരണം,വനനശീകരണം,ജലദൗർലഭ്യം തുടങ്ങീ പരിസ്ഥിതി പ്രശ്നങ്ങൾ എല്ലാം തന്നെ മനുഷ്യനെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചാണ് പലപ്പോഴും ചർച്ച ചെയ്യപ്പെടാറുള്ളത്.മനുഷ്യരുടെ സുഖസൗകര്യങ്ങൾ ഒരുക്കുന്ന ഒരുപകരണമായേ പരിസ്ഥിതിയെ ഇവിടെ കാണുന്നുള്ളൂ. എന്നാൽ ഇതിനൊക്കെ എതിരായി രൂപപ്പെട്ടുവന്ന ഒന്നാണ് ഗഹന പരിസ്ഥിതി വാദം. വ്യക്തി പ്രകൃതിയുടെ ഭാഗമാണ് അതിൽ നിന്ന് ഭിന്നമായോ അതിനതീതമായോ മനുഷ്യന് നിലനിൽപ്പില്ല.

"https://ml.wikipedia.org/w/index.php?title=ഗാഢപരിസ്ഥിതിവാദം&oldid=3758724" എന്ന താളിൽനിന്ന് ശേഖരിച്ചത്