ഗവ. മുഹമ്മദൻ എൽ പി സ്കൂൾ വടക്കേക്കര
എറണാകുളം റവന്യൂ ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പറവൂർ ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി സർക്കാർ വിദ്യാലയമാണ് ഗവ മുഹമ്മദൻ എൽ പി സ്കൂൾ.[1] വടക്കേക്കര ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മുറവൻ തുരുത്ത് കരയിൽ ദേശീയ പാത 17 ന്റെ അരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം തരം വരെയുള്ള ക്ളാസുകളിൽ അദ്ധ്യയനം നടക്കുന്നു.
ചരിത്രം[തിരുത്തുക]
ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് മുറവൻതുരുത്തിലെ തലക്കാട്ട് മമ്മു ദാനമായി നൽകിയ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന മദ്രസയാണ് സർക്കാർ ഏറ്റെടുത്ത് ഗവ. മുഹമ്മദൻ എൽഎപി സ്കൂൾ എന്ന നിലയിൽ പ്രവർത്തിച്ച് വരുന്നത്. 1927-ൽ ലോവർ പ്രൈമറി വിദ്യാലമായിട്ടാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 2004ൽ പിടിഎയുടെ നേതൃത്ത്വത്തിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. മുകുന്ദപുരം ലോക്സഭ മണ്ഡലത്തിൽ നിന്ന് എംപിയായും ചാലക്കുടി നിയമസഭ മണ്ഡലത്തിൽ നിന്നും എംഎൽഎയായും തെരെഞ്ഞെടുക്കപ്പെട്ട പ്രൊഫ സാവിത്രി ലക്ഷ്മണൻ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.
നേട്ടങ്ങൾ[തിരുത്തുക]
പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക്-3131 നടത്തിയ കാർഷിക പ്രദർശനത്തിൽ ഔഷധ സസ്യപ്രദർശനം നടത്തി മുതിർന്നവരോട് മത്സരിച്ച് ശ്രദ്ധേയമായത് ഈ സ്കൂളിലെ വിദ്യാർത്ഥികളാണ്.[2]
അവലംബം[തിരുത്തുക]
- ↑ "STATEWISE SCHOOL LIST 2016-17" (PDF). Education Department Kerala. Government of Kerala. Retrieved 19 ജനുവരി 2019.
- ↑ "Mathrubhumi Daily News". Mathrubhumi Daiy. Mathrubhumi. Archived from the original on 2019-12-21. Retrieved ജനുവരി 2019.
{{cite web}}
: Check date values in:|accessdate=
(help)