Jump to content

ഗയിറ്റാനോ ഡോനിസെറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗയിറ്റാനോ ഡോനിസെറ്റി

ഇറ്റാലിയൻ സംഗീതജ്ഞനായ ഗയിറ്റാനോ ഡോനിസെറ്റി 1797 നവംബർ 29-ന് വടക്കൻ ഇറ്റലിയിലെ ബെർഗാമോയിൽ ജനിച്ചു. ബോളോഗ്നയിൽ പോയി ഉപരിപഠനം നടത്തി. 1822 മുതൽ 1838 വരെ നേപ്പിൾസിലായിരുന്നു. 1838-ൽ ഇദ്ദേഹത്തിന്റെ പൊല്യൂറ്റോ എന്ന ഓപ്പറ നെപ്പോളിയൻ ഭരണകൂടം നിരോധിച്ചു. തുടർന്ന് ഇദ്ദേഹം പാരിസിലെത്തി. അവിടെ വച്ച് പൊല്യൂറ്റോയുടെ പരിഷ്കരിച്ച രൂപമായലെ മാർട്ടിയേഴ്സ് (1840) അവതരിപ്പിച്ചു ശ്രദ്ധേയനായി. 1842 മുതൽ പാരിസിലും വിയന്നയിലുമായി മാറിമാറി താമസിച്ചു.

പ്രധാനപ്പെട്ട ഓപ്പറകൾ

[തിരുത്തുക]

എന്റിക്കോഡി ബോർഗോഗ്നയാണ് ആദ്യത്തെ ഓപ്പറ (1828). തുടർന്ന് ഇരുപത്തഞ്ചോളം ഓപ്പറകൾ സംവിധാനം ചെയ്യുകയുണ്ടായി. അവയിൽ പ്രധാനപ്പെട്ടവ

  • ലു ക്രേഷ്യ ബോർഗിയ (1833)
  • ലാ ഫാവോറ്റി (1840)

തുടങ്ങിയവയാണ്. അത്ര ഉദാത്തമല്ലെങ്കിലും കാല്പനിക ഭാവമാർന്ന ഈണങ്ങൾ കൊണ്ട് പ്രശസ്തമായ മറ്റു രണ്ടു ഓപ്പറകളാണ്

  • മറിയ സ്റ്റ്യു യാർഡ (1834)
  • റോബർട്ടോ പെറ്യൂക്സ് (1837)

റോസിനി, ബെല്ലിനി എന്നിവരോടൊപ്പം സമകാലിക ഓപ്പറാവേദി അടക്കി വാണിരുന്ന ഒരു സംഗീത പ്രതിഭയാണ് ഇദ്ദേഹം. 1848 ഏപ്രിൽ 8-ന് ഇദ്ദേഹം അന്തരിച്ചു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോനിസെറ്റി, ഗയിറ്റാനോ (1797 - 1848) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഗയിറ്റാനോ_ഡോനിസെറ്റി&oldid=1765120" എന്ന താളിൽനിന്ന് ശേഖരിച്ചത്