ഗണപതിയിടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വള്ളുവനാട് ലെ ഹിന്ദു വീടുകളിൽ നടന്നിരുന്ന ഒരു ചടങ്ങാണ്` ഗണപതിയിടൽ . പെൺകുട്ടികളെക്കൊണ്ടാണ്` ഇത് നിർവഹിക്കുക. ഗണപതിക്കുള്ള ഒരു പൂജയാണിത്. വിവാഹിതയായാൽ ഈ പൂജ പാടില്ല. പൂരം നാളിലും തിരുവോണം നാളിലും വർഷത്തിലൊരിക്കൽ ഈ പൂജ ചെയ്യും. പൂരം ഗണപതി എന്നും തിരുവോണം ഗണപതി എന്നും ഇതിനു പ്രത്യേകം പേരുകളുണ്ട്. പൂജ ഉണ്ണിഗ്ഗണപതിയെ സങ്കൽപ്പിച്ചാണ്`.മീനമാസത്തിലെ പൂരം നാളിൽ പൂരം ഗണപതിയും തുലാമാസത്തിലെ തിരുവോണം നാളിൽ തിരുവോണം ഗണപതിയും ചെയ്യും. സവർണ്ണ ഹിന്ദു വീടുകളിലെ പെൺകുട്ടികൾ ഗണപതിക്ക് ചെയ്യുന്ന ഒരു പൂജയാണിത്. പഞ്ചാംഗങ്ങളിൽ വിശേഷദിനമായി ഇതു ചേർത്തുകാണുന്നുണ്ട്.

നിർവഹണം[തിരുത്തുക]

പെൺകുട്ടികൾ രാവിലെ കുളിച്ച് ശുദ്ധമായി ഒന്നരയുടുത്ത് [ തറ്റ് ] വീട്ടിനകത്ത് [ അടുക്കള, മേലടുക്കള, തളം എന്നിങ്ങനെ സൗകര്യമുള്ളിടത്ത് ] വിളക്കുകൊളുത്തിവെച്ച് ഉണ്ണിഗണപതിയെ ധ്യാനിച്ച് പൂജ ചെയ്യുന്നു. നിലവിളക്ക്, പൂവ്, വെള്ളം എന്നിവയാണ്` പൂജാദ്രവ്യങ്ങൾ. അപ്പം [ കാരോലപ്പം , ഉണ്ണിയപ്പം ] , മലർ, പായസം എന്നിവ നിവേദിക്കും.പൂജക്ക് മന്ത്രങ്ങളൊന്നും ഇല്ല. ഗണപതിയെ ധ്യാനിച്ചുള്ള ചടങ്ങുകളേ ഉള്ളൂ. അമ്മമാർ [ മുതിർന്ന സ്ത്രീകൾ ] പൂജക്ക് സഹായിക്കും. പൂജാവസാനം ചുറ്റും കണ്ടുനിൽക്കുന്ന ആൺകുട്ടികൾ അപ്പവും മലരും വാരിയോടും. അപ്പം വാരൽ എന്നാണിതിനെ പറയുക.വിവാഹിതകളാവുന്നതുവരെ കൊല്ലത്തിൽ രണ്ടുതവണ ഗണപതിയിടും. വിവാഹദിനത്തിൽ വിവാഹചടങ്ങിന്റെ ഭാഗമാണ് ഗണപതിയിടലും അപ്പം വാരിയോടലും. വിവാഹം കഴിഞ്ഞാൽ പിന്നെ ഇല്ല. ചില ക്ഷേത്രങ്ങളിൽ വിശേഷപരിപാടിയായി 'പൂരം ഗണപതി' പതിവുണ്ട്.[1]

"https://ml.wikipedia.org/w/index.php?title=ഗണപതിയിടൽ&oldid=2213116" എന്ന താളിൽനിന്ന് ശേഖരിച്ചത്