ഗഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐ.എസ്.ആർ.ഒ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഗ്ലോബൽ പൊസിഷനിങ് സിസ്റ്റമാണ് ഗഗൻ അഥവാ GPS Aided Geo Augmented Navigation (GAGAN)[1]. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ 774 കോടി രൂപ മുടക്കിയാണ് ഐ.എസ്.ആർ.ഒ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ വ്യോമഗതാഗത സംവിധാനം കൂടുതൽ സുരക്ഷിതം ആക്കുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുക. രാജ്യത്തെ എൺപതോളം സിവിലിയൻ വിമാന താവളങ്ങളിലെയും ഇരുനൂറോളം സൈനിക വിമാന താവളങ്ങളിലെയും വിമാന ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവും ആകാൻ ഇത ഉപകരിക്കും.2011 മെയ്‌ 21നു വിക്ഷേപിച്ച ജിസാറ്റ് 8ൽ ഗഗന്റെ ആദ്യത്തെ പേലോഡ് ബഹിരാകാശത് എത്തിച്ചിട്ടുണ്ട് . രണ്ടാം പേലോഡ്, ജിസാറ്റ്‌ 10ൽ ഉൾപെടുത്തി 2012 സെപ്റ്റംബർ 29ന് വിക്ഷേപിച്ചു [2]. മൂന്നാമതെത് തീരുമാനം ആയിട്ടില്ല.

അവലംബം[തിരുത്തുക]

  1. http://www.isro.org/scripts/futureprogramme.aspx ഐ.എസ്.ആർ.ഒ. യുടെ വെബ്സൈറ്റ്
  2. http://www.isro.org/satellites/gsat-10.aspx
"https://ml.wikipedia.org/w/index.php?title=ഗഗൻ&oldid=1699827" എന്ന താളിൽനിന്നു ശേഖരിച്ചത്