ഖാവോ ലാമ്പി-ഹാറ്റ് തായി മ്യൂയാങ് ദേശീയോദ്യാനം

Coordinates: 8°25′22″N 98°14′29″E / 8.42278°N 98.24139°E / 8.42278; 98.24139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖാവോ ലാമ്പി-ഹാറ്റ് തായി മ്യൂയാങ് ദേശീയോദ്യാനം
อุทยานแห่งชาติเขาลำปี–หาดท้ายเหมือง
Lampi Waterfall
Map showing the location of ഖാവോ ലാമ്പി-ഹാറ്റ് തായി മ്യൂയാങ് ദേശീയോദ്യാനം
Map showing the location of ഖാവോ ലാമ്പി-ഹാറ്റ് തായി മ്യൂയാങ് ദേശീയോദ്യാനം
Park location in Thailand
LocationThailand
Nearest cityPhang Nga
Coordinates8°25′22″N 98°14′29″E / 8.42278°N 98.24139°E / 8.42278; 98.24139
Area72 km2 (28 sq mi)
EstablishedApril 1986
Governing bodyDepartment of National Parks, Wildlife and Plant Conservation

ഖാവോ ലാമ്പി-ഹാറ്റ് തായി മ്യൂയാങ് ദേശീയോദ്യാനം, തായ്‍ലാന്റിലെ ഫാങ് ൻഗ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ദേശീയോദ്യാനത്തിലെ രണ്ട് പ്രത്യേക വിഭാഗങ്ങൾ കാരണമാണ് പേരു നൽകിയിരിക്കുന്നത്. ഉദ്യാനത്തിന്റെ ഭാഗമായ ലാമ്പി പർവ്വതനിരയും ഉദ്യാനത്തിന്റെ ബീച്ച് വിഭാഗമായ ഹാറ്റ് തായ് മ്യൂയാങുമാണ് ഈ രണ്ടു വിഭാഗങ്ങൾ.

ഭൂമിശാസ്ത്രം[തിരുത്തുക]

ഖാവോ ലാമ്പി-ഹാറ്റ് തായ് മ്യൂയാങ് ദേശീയോദ്യാനം, തായി മ്യൂയാങ്  ജില്ലയിൽ, ഫുകെറ്റ് നഗരത്തിന് 75 കിലോമീറ്റർ‌ (47 മൈൽ) വടക്കായും ഫാങ് ൻഗ നഗരത്തിന് ഏകദേശം 60 കിലോമീറ്റർ (37 മൈൽ) പടിഞ്ഞാറുമായിട്ടാണ് സ്ഥിതിചെയ്യുന്നത്. ഓഫ് റൂട്ട് 4 (ഫെറ്റ്കാസെം റോഡ്) ന് സമീപത്താണ് ദേശീയോദ്യാനത്തിന്റെ സ്ഥാനം. ഈ ദേശീയോദ്യാനത്തിന്റെ ആകെ വിസ്തീർണ്ണം 72 ചതുരശ്ര കിലോമീറ്ററാണ് (28 ചതുരശ്ര മൈൽ). ദേശീയോദ്യാനത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ യോട്ട് ഖാവോ കാനിം പർവ്വതം, കിഴക്കൻ മേഖലയുടെ വടക്കൻ ഭാഗത്ത് സമുദ്രനിരപ്പിൽനിന്ന് 622 മീറ്റർ (2,040 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്നു.[1][2]


ചരിത്രം[തിരുത്തുക]

ഈ ദേശീയോദ്യാനം മുൻകാലങ്ങളിൽ ലാമ്പി വാട്ടർഫാൾ &  ലാമ്പി ഫോറസ്റ്റ് പാർക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. ഖാവോ ലാമ്പി-ഹാറ്റ് തായി മ്യൂയാങ് ദേശീയോദ്യാനം തായിലാന്റിലെ 52-ആമത്തെ ദേശീയോദ്യാനമായി 1986 ഏപ്രിൽ 14 നാണ് രൂപീകൃതമായത്.[3]

ആകർഷണങ്ങൾ[തിരുത്തുക]

മലനിരകളുടെ കിഴക്കൻ ഭാഗത്തുള്ള ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളാൽ ഈ ദേശീയോദ്യാനം പ്രശസ്തമാണ്. ഇതിൽ ഏറ്റവും വലിയ വെള്ളച്ചാട്ടം ടോൺ ഫ്രായി വെള്ളച്ചാട്ടമാണ്. 40 മീറ്റർ (130 അടി) ഉയരമുള്ള ഈ വെള്ളച്ചാട്ടം മഴക്കാലത്ത് ഏറ്റവും മികച്ചതായി മാറുന്നു. ദേശീയോദ്യാനത്തിന്റെ പേരിനു കാരണമായ ലാമ്പി വെള്ളച്ചാട്ടത്തിന് ഏകദേശം അത്രതന്നെ ഉയരമുണ്ടെങ്കിലും വെള്ളത്തിന്റെ അളവു കുറവും നിരവധി തട്ടുകളായി താഴേയ്ക്കു പതിക്കുന്നവയുമാണ്.[4]

ഈ ദേശീയോദ്യാനത്തിലെ ഹാറ്റ് തായി മ്യൂയാങ് ഭാഗം പ്രാക്തനമായ 13 കിലോമീറ്റർ (10 മൈൽ) വിസ്തൃതിയുള്ള വെളുത്ത മണൽവിരിച്ചതും കണ്ടൽവനങ്ങളുടെ പശ്ചാത്തലത്തിലുള്ളതുമായ ആന്തമാൻ കടൽ ബീച്ചാണ്. ബീച്ചിലെ ഒരു പ്രധാന സവിശേഷത ഇത് കടലാമകളുടെ മുട്ടയിൽ പ്രദേശമാണെന്നുള്ളതാണ്. ഇതു സംരക്ഷിതമേഖലയായതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിൽ കടലാമകൾ മുട്ടയിടാൻ വേണ്ടി ബീച്ചിന്റെ തീരത്ത് എത്തുന്നു. മാർച്ചിൽ പുതുതായി വിരിഞ്ഞ കുഞ്ഞു കടലാമകൾ കടലിലേക്ക് പോകുന്ന സമയം ഇവിടുത്തെ ഒരു പ്രാദേശിക ഉത്സവമാണ്.[5][6]

സസ്യജന്തുജാലം[തിരുത്തുക]

ഈ ദേശീയോദ്യാനത്തിന്റെ കിഴക്കൻ ഭാഗം ഉഷ്ണമേഖലാ മഴക്കാടുകളാൽ ആവൃതമാണ്. ഈ കാടുകളിൽ Dipterocarpus, Anisoptera costata, Hopea odorata, bullet wood തുടങ്ങിയ വൃക്ഷങ്ങൾക്കാണ് പ്രാമുഖ്യം. മുള, ചൂരൽ തുടങ്ങിയവ താഴ്ന്നനിരപ്പിൽ കാണപ്പെടുന്നു.[7]

ദേശീയോദ്യാനത്തിന്റെ ബീച്ച് സെക്ഷനിൽ ഇടതൂർന്ന കണ്ടൽവനങ്ങളും അവയ്ക്കുള്ളിൽ അനേകം കനാലുകളുമുണ്ട്. വെള്ളത്തിന്റെ ഉയർന്ന പ്രദേശത്തുനിന്നുള്ള അരിക്കൽ, സമുദ്രജീവികളുടെ പ്രജനന കേന്ദ്രം എന്നിങ്ങനെ നിരവധി തരത്തിൽ കണ്ടൽവനങ്ങൾ പാരിസ്ഥിതികമായ പ്രാധാന്യമുണ്ട്. കൂടാതെ 2004 ലെ സുനാമി തരംഗത്തിന്റെ തീവ്രത കുറക്കുന്നതിൽ ഇവിടെ നിലനിന്നിരുന്ന കണ്ടൽവനങ്ങൾ അതിന്റെതായ പങ്കുവഹിച്ചിരുന്നു.[8] ചതുപ്പു വനവും ഇവിടെയുണ്ട്.[9] ഇത്തരം ആവാസവ്യവസ്ഥയുള്ള ആൻഡമാൻ തീരപ്രദേശത്തെ ഏതാനും ചില പ്രദേശങ്ങളിലൊന്നാണ് ഈ പ്രദേശം.[10]

ഇവിടെ കാണപ്പെടുന്ന സസ്തനങ്ങളിൽ സുമാത്രൻ സെറോ, മലയൻ ടപ്പിർ, ലാർ ഗിബ്ബൺ, മലയൻ സൺ ബിയർ, മരപ്പട്ടിമ്ലാവ് എന്നിവ ഉൾപ്പെടുന്നു. കടലാമകളുടെ ഇനങ്ങളിൽ ലതർബാക്ക്, ഗ്രീൻ, ഹോക്ക്സ്ബിൽ എന്നിവയും ഇവിടെ കാണാം. പെരുമ്പാമ്പുകൾ, മലയൻ പിറ്റ് വൈപ്പറുകളുടേയും സാന്നിദ്ധ്യം ഇവിടെയുണ്ട്.[11]

ശുദ്ധജല മത്സ്യങ്ങളിൽ അത്യപൂർവ്വയിനങ്ങളും പ്രാദേശകമല്ലാത്തതുമായ നൈൽ ടിലാപിയ, ഉപ്പ് വെള്ളത്തിൽ വളരുന്ന ഈൽ, ഹെമിസ്ബാഗ്രസ് വൈക്കി ഇനത്തിലുളള കൂരി എന്നിവയുമുണ്ട്. ന്യൂഹോഫ്‍സ് വാക്കിങ്ങ് കാറ്റ്ഫിഷ്, ബ്ലൂ പഞ്ചാക്സ് പോലുള്ള അപൂർവ ഇനം മത്സ്യങ്ങളെയും ഇവിടെ കാണാം.[12][13]

ഖാവോ ലാമ്പി-ഹാറ്റ് തായ് മ്യൂയാങ് ദേശീയോദ്യാനം 188 ഇനം വൈവിധ്യമാർന്ന പക്ഷികളുടെ ആവാസകേന്ദ്രമാണ്. ഇവയിൽ black-thighed falconet, തേൻകൊതിച്ചിപ്പരുന്ത്ചുവന്ന കാട്ടുകോഴി, thick-billed pigeon എന്നിവ ഉൾപ്പെടുന്നു.[14][15]

അവലംബം[തിരുത്തുക]

  1. "Khao Lampi - Hat Thai Mueang National Park". Department of National Parks (Thailand). Archived from the original on 22 May 2013. Retrieved 13 April 2013.
  2. "Khao Lampi-Hat Thai Mueang National Park". Tourism Authority of Thailand. Archived from the original on 2016-09-10. Retrieved 13 April 2013.
  3. "Khao Lampi - Hat Thai Mueang National Park". Department of National Parks (Thailand). Archived from the original on 22 May 2013. Retrieved 13 April 2013.
  4. "Khao Lampi-Hat Thai Mueang National Park". Tourism Authority of Thailand. Archived from the original on 2016-09-10. Retrieved 13 April 2013.
  5. "Khao Lampi-Hat Thai Mueang National Park". Tourism Authority of Thailand. Archived from the original on 2016-09-10. Retrieved 13 April 2013.
  6. Nam, Suzanne (February 2012). Moon Handbooks Thailand (5th ed.). Avalon Travel. pp. 217. ISBN 978-1-59880-969-5.
  7. "Khao Lampi - Hat Thai Mueang National Park". Department of National Parks (Thailand). Archived from the original on 22 May 2013. Retrieved 13 April 2013.
  8. "Khao Lampi - Hat Thai Mueang National Park". Department of National Parks (Thailand). Archived from the original on 22 May 2013. Retrieved 13 April 2013.
  9. "Khao Lampi - Hat Thai Mueang National Park". Department of National Parks (Thailand). Archived from the original on 22 May 2013. Retrieved 13 April 2013.
  10. "Khao Lampi - Hat Thai Mueang National Park". Department of National Parks (Thailand). Archived from the original on 22 May 2013. Retrieved 13 April 2013.
  11. "Khao Lampi - Hat Thai Mueang National Park". Department of National Parks (Thailand). Archived from the original on 22 May 2013. Retrieved 13 April 2013.
  12. "Khao Lampi - Hat Thai Mueang National Park". Department of National Parks (Thailand). Archived from the original on 22 May 2013. Retrieved 13 April 2013.
  13. "Khao Lampi-Hat Thai Mueang National Park". Tourism Authority of Thailand. Archived from the original on 2016-09-10. Retrieved 13 April 2013.
  14. "Khao Lampi - Hat Thai Mueang National Park". Department of National Parks (Thailand). Archived from the original on 22 May 2013. Retrieved 13 April 2013.
  15. "Khao Lampi-Hat Thai Mueang National Park". Tourism Authority of Thailand. Archived from the original on 2016-09-10. Retrieved 13 April 2013.