ക്രോമോബ്ലാസ്റ്റോമൈക്കോസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രോമോബ്ലാസ്റ്റോമൈക്കോസിസ്
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി infectious disease[*], ഡെർമറ്റോളജി
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-10 B43
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-9-CM 117.2
രോഗവിവരസംഗ്രഹ കോഡ് 29799
ഇ-മെഡിസിൻ derm/855
വൈദ്യവിഷയശീർഷക കോഡ് D002862

ക്രോമോബ്ലാസ്റ്റോമൈക്കോസിസ് (ക്രോമോമൈക്കോസിസ്/ഫോൺസിയയുടെ അസുഖം/പെഡ്രൊസയുടെ അസുഖം/ഫേയോസ്പോറോട്രൈക്കോസിസ്/വെരൂക്കസ് ഡെർമറ്റൈറ്റിസ്) എന്നത് ദീർഘകാല ഫംഗൽ അണുബാധയാണ്.[1] ചർമ്മത്തിനു കീഴെ ഉള്ള കലകളെ ബാധിക്കുന്ന ഈ അസുഖം മുള്ള്, കല്ല് എന്നിവ തറയ്ക്കുമ്പോൾ ത്വക്കിനുള്ളിലൂടെ അകത്തെത്തുകയും ത്വക്കിനു താഴെയുള്ള കലകളെ ബാധിക്കുകയും ചെയ്യുന്നു.[2]

ഉഷ്ണമേഖലയിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. വളരെ പതുക്കെ പുരോഗമിക്കുന്ന അസുഖമാണിത്. എന്നാൽ ഇത് വളരെ അപൂർവ്വമായി മാത്രമേ മരണത്തിനു കാരണമാകാറുള്ളൂ. ഫോൺസേസിയ പെഡ്രോസൈ,[3][4] ഫിയലോഫോറ വെറുക്കോസ,'[5] ക്ലാഡൊസ്പോറിയം കാരിയോണി, ഫോൺസേഷൈയ കോമ്പാക്ട[6] എന്നീ ഫംഗസുകളാണ് രോഗകാരികൾ. ഫംഗസ് ശരീരത്തിൽ പ്രവേശിച്ച് വർഷങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്. മുപ്പതിനും അൻപതിനും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിലാണ് ക്രോമോബ്ലാസ്റ്റോമൈക്കോസിസ് കൂടുതലായും കണ്ടുവരുന്നത്. മഡഗാസ്കർ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ കൂടുതലായും ഈ രോഗം കാണപ്പെട്ടുവരുന്നു.

ലക്ഷണങ്ങൾ[തിരുത്തുക]

രോഗകാരണമായ മുറിവ് രോഗി ചിലപ്പോൾ മറന്നിരിക്കാം. അസുഖം മുള്ള് തറച്ച ഭാഗത്ത് വർഷങ്ങളോളം നിലനിൽക്കുകയും, വളരെ പതുക്കെ രോഗലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ആദ്യം ഉണ്ടാകുന്നത് ഒരു ചെറിയ വേദന ഇല്ലാത്ത പാപ്യൂൾ ആണ്. ഈ ഘട്ടത്തിൽ രോഗികൾ സാധാരണയായി ചികിത്സ തേടാറില്ല. പിന്നീട് രോഗം പുരോഗമിക്കുകയും സമീപകലകളെ ബാധിക്കുകയും, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അനുബന്ധമായി ബാക്ടീരിയൽ അണുബാധയും ഉണ്ടാവാം. ചിലപ്പോൾ ലസികാ ഗ്രന്ഥികളിൽ തടസ്സം സൃഷ്ടിച്ച് കാലുകളിലും കൈകളിലും മന്തുപോലുള്ള വീക്കം ഉണ്ടാവാം. പാപ്യൂളുകൾ ധാരാളമായി ഉണ്ടായി കൈകാലുകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടാനും സാധ്യതയുണ്ട്.

രോഗനിർണ്ണയം[തിരുത്തുക]

പാപ്യൂളിൽ നിന്നും ലഭിച്ച കലകൾ പൊട്ടാസിയം ഹൈഡ്രോക്സൈഡ് ലായനി ചേർത്ത് സൂക്ഷ്മദർശനിയിലൂടെ നോക്കിയാൽ രോഗകാരണം ഫംഗസാണെന്ന് നിർണ്ണയിക്കാനാകും. സൂക്ഷ്മദർശനിയിലൂടെ മെഡ്ലാർ വസ്തുക്കളോ, സ്ക്ലീറോട്ടിക് വസ്തുക്കളോ കണ്ടാൽ ക്രോമോബ്ലാസ്റ്റോമൈക്കോസിസ് ആണെന്ന് ഏറെക്കുറേ ഉറപ്പിക്കാനാവും.

ചികിത്സ[തിരുത്തുക]

ഇട്രാകൊണസോൾ, ഫ്ലൂസൈറ്റോസിൻ എന്നീ കുമിൾനാശിനികളായ മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്നത്. എന്നാൽ മരുന്ന് അത്ര ഫലം ചെയ്യാറില്ല. ദ്രവ്യ നൈട്രജൻ ഉപയോഗിച്ചുള്ള ക്രയോതെറപ്പി ഫലം ചെയ്യും. ടെർബിനാഫിൻ എന്ന മരുന്നും ചികിത്സയ്ക്കായി ഉപയോഗിക്കാം.

അവലംബം[തിരുത്തുക]

  1. Rapini, Ronald P.; Bolognia, Jean L.; Jorizzo, Joseph L. (2007). Dermatology: 2-Volume Set. St. Louis: Mosby. ഐ.എസ്.ബി.എൻ. 1-4160-2999-0. 
  2. López Martínez R, Méndez Tovar LJ (2007). "Chromoblastomycosis". Clin. Dermatol. 25 (2): 188–94. PMID 17350498. ഡി.ഒ.ഐ.:10.1016/j.clindermatol.2006.05.007. 
  3. Bonifaz A, Carrasco-Gerard E, Saúl A (2001). "Chromoblastomycosis: clinical and mycologic experience of 51 cases". Mycoses 44 (1-2): 1–7. PMID 11398635. ഡി.ഒ.ഐ.:10.1046/j.1439-0507.2001.00613.x. 
  4. de Andrade TS, Cury AE, de Castro LG, Hirata MH, Hirata RD (March 2007). "Rapid identification of Fonsecaea by duplex polymerase chain reaction in isolates from patients with chromoblastomycosis". Diagn. Microbiol. Infect. Dis. 57 (3): 267–72. PMID 17338941. ഡി.ഒ.ഐ.:10.1016/j.diagmicrobio.2006.08.024.  Unknown parameter |month= ignored (സഹായം)
  5. Park SG, Oh SH, Suh SB, Lee KH, Chung KY (March 2005). "A case of chromoblastomycosis with an unusual clinical manifestation caused by Phialophora verrucosa on an unexposed area: treatment with a combination of amphotericin B and 5-flucytosine". Br. J. Dermatol. 152 (3): 560–4. PMID 15787829. ഡി.ഒ.ഐ.:10.1111/j.1365-2133.2005.06424.x.  Unknown parameter |month= ignored (സഹായം)
  6. Attapattu MC (1997). "Chromoblastomycosis--a clinical and mycological study of 71 cases from Sri Lanka". Mycopathologia 137 (3): 145–51. PMID 9368408. ഡി.ഒ.ഐ.:10.1023/A:1006819530825.