Jump to content

റൈനോസ്പൊറിഡിയോസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rhinosporidiosis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റൈനോസ്പൊറിഡിയോസിസ്
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

റൈനോസ്പൊറിഡിയം സീബറി (Rhinosporidium seeberi) എന്ന പരാദം മൂലം ഉണ്ടാവുന്ന രോഗമാണ് റൈനോസ്പൊറിഡിയോസിസ്. [1][2]ഇത് ഒരു പൂപ്പൽ രോഗമാണെന്ന് മുൻകാലങ്ങളിൽ വിശ്വസിച്ചുപോന്നിരുന്നു. എന്നാൽ രോഗകാരണമായി റൈനോസ്പൊറിഡിയം സീബറി, മീസോമൈസെറ്റോസോവ വർഗ്ഗത്തിൽ പെട്ട പരാദമായി ഇപ്പോൾ കണക്കാക്കപ്പെടുന്നു.
മൂക്കിലെയും, വായിലെയും, കണ്ഠനാളത്തിലെയും, കൺജക്ടൈവയിലെയും, അന്നനാളത്തിലെയും ശ്ലേഷ്മസ്ഥരത്തെയാണ് ഈ അസുഖം ബാധിക്കുക. മൂക്കിന്റെ ഉള്ളിലെ കീഴ് ടർബിനേറ്റിലാണ് ഇത് സാധാരണയായി കണ്ടുവരാറുള്ളത്. എൻഡൊട്രക്കിയൽ കുഴലിറക്കിയവരിൽ സ്വരപേടകത്തിലും റൈനോസ്പൊറിഡിയോസിസ് ബാധിച്ചേക്കാം. അസുഖം ബാധിച്ച കലകളിൽ വീക്കവും, രോഗപ്രതിരോധ പ്രതിപ്രവർത്തനങ്ങളും ഉണ്ടാകാം. ഇന്ത്യയിലും, ശ്രീലങ്കയിലും, ആഫ്രിക്കയിലും, തെക്കേ അമേരിക്കയിലുമാണ് ഈ രോഗം നിലവിലുള്ളത്. വെള്ളം കെട്ടി നിൽക്കുന്ന കുളങ്ങളിൽ കുളിക്കുന്നവരിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്.
മൂക്കടപ്പ്, തുമ്മൽ, മൂക്കിലൂടെ രക്തം പോക്ക്, ചൊറിച്ചിൽ, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. നാസിക പരിശോധിച്ചാൽ ചുവന്ന നിറമുള്ള, തൊട്ടാൽ രക്തം വരുന്ന, സ്ട്രോബെറികൾ പോലുള്ള പോളിപ്പുകൾ കാണാനാകും. രോഗം തീർച്ചപ്പെടുത്താൽ ബയോപ്സി ചെയ്യുന്നു. ശസ്ത്രക്രിയയാണ് റൈനോസ്പൊറിഡിയോസിസിനു പ്രതിവിധി. മരുന്നുകൊണ്ട് മാത്രമുള്ള ചികിത്സകൊണ്ട് പലപ്പോഴും പൂർണ്ണ രോഗശമനം ലഭിക്കാറില്ല.

അവലംബം

[തിരുത്തുക]
  1. Arseculeratne SN (2002). "Recent advances in rhinosporidiosis and rhinosporidium seeberi". Indian J Med Microbiol. 20 (3): 119–31. PMID 17657050. Archived from the original on 2021-01-27. Retrieved 2012-09-06.
  2. Arseculeratne SN (2005). "Rhinosporidiosis: what is the cause?". Curr. Opin. Infect. Dis. 18 (2): 113–8. doi:10.1097/01.qco.0000160898.82115.e8. PMID 15735413. {{cite journal}}: Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=റൈനോസ്പൊറിഡിയോസിസ്&oldid=3830179" എന്ന താളിൽനിന്ന് ശേഖരിച്ചത്