ക്രൈസ് ആന്റ് വിസ്പേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രൈസ് ആന്റ് വിസ്‌പേർസ്
Swedish theatrical release poster
സംവിധാനം Ingmar Bergman
നിർമ്മാണം Lars-Owe Carlberg
രചന Ingmar Bergman
അഭിനേതാക്കൾ Harriet Andersson
Kari Sylwan
Ingrid Thulin
Liv Ullmann
Inga Gill
Erland Josephson
സംഗീതം Johann Sebastian Bach
Frédéric Chopin
ഛായാഗ്രഹണം Sven Nykvist
ചിത്രസംയോജനം Siv Lundgren
സ്റ്റുഡിയോ Svensk Filmindustri
റിലീസിങ് തീയതി
  • 21 ഡിസംബർ 1972 (1972-12-21) (United States)
  • 5 മാർച്ച് 1973 (1973-03-05) (Sweden)
സമയദൈർഘ്യം 91 minutes
രാജ്യം സ്വീഡൻ
ഭാഷ സ്വീഡിഷ്
ബജറ്റ് $400,000
ബോക്സ് ഓഫീസ് SEK 2,130,705

പ്രശസ്ത സ്വീഡിഷ് ചലച്ചിത്രകാരന് ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1972 ൽ പുറത്തിറങ്ങിയ ചലച്ചിത്രം ആണ് ക്രൈസ് ആന്റ് വിസ്‌പേർസ്(Swedish: Viskningar och rop).

പ്രമേയം[തിരുത്തുക]

മൂന്ന് സഹോദരിമാർ തമ്മിലുള്ള തകർന്ന ബന്ധത്തിന്റെ കഥ പറയുന്നു ഈ സിനിമ.വളരെ പഴക്കം ചെന്ന ഒരു വലിയ പ്രഭുഗ്യഹത്തിലാണ് കഥ നടക്കുന്നത്. പലപ്പോഴും അപരിചിതവും തിരിച്ചറിയപ്പെടാത്തതുമായ മന്ത്രിക്കലുകളും മരിക്കുന്ന ഒരു സ്ത്രീയുടെ വേദന നിറഞ്ഞ കരച്ചിലും ഇടകലരുന്ന അവിടെക്ക് തങ്ങളുടെ കാൻസർ ബാധിതയും മരണാസന്നയുമായ സഹോദരി ആഗ്‌നസിന്റെ ഒപ്പം താമസിക്കാനായി എത്തിയതാണ് ആ രണ്ടു സഹോദരിമാർ കരീനും മരിയയും.പരസ്പരമുള്ള അസൂയയും കുറ്റബോധവും ഏകാന്തതയും നിമിത്തം തങ്ങളുടെ സഹോദരിയ്ക്ക് കരുണയോ ശുശ്രൂഷയോ നൽകാൻ കഴിയാത്ത വിധം പെരുമാറുന്നു കരീനും മരിയയും.

അവാർഡുകൾ[തിരുത്തുക]

ഛായാഗ്രഹണത്തിനു 1973 ലെ അക്കാദമി അവാർഡ് നേടി ഈ സിനിമയുടെ കാമറാമാൻ സ്വെൻ നിക്വിസ്റ്റ്[1].

അഭിനേതാക്കൾ[തിരുത്തുക]

ബെർഗ്മാന്റെ ഇഷ്ടനടിയായ ലിവ് ഉൾമാൻ മരിയ ആയും ഇൻഗ്രിഡ് തുലിൻ കരിൻ ആയും അഭിനയിച്ചിരിക്കുന്നു.

മറ്റുള്ളവർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Database entry for Cries and Whispers". Academy of Motion Picture Arts and Sciences. ശേഖരിച്ചത് 14 November 2009. 

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രൈസ്_ആന്റ്_വിസ്പേഴ്സ്&oldid=2078106" എന്ന താളിൽനിന്നു ശേഖരിച്ചത്