സ്വെൻ നിക്വിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വെൻ നിക്വിസ്റ്റ്
സ്വെൻ നിക്വിസ്റ്റ് സംവിധായകൻ ഇംഗ്മർ ബർഗ്മാനൊപ്പം
ജനനം
Sven Vilhem Nykvist

(1922-12-03)3 ഡിസംബർ 1922
മരണം20 സെപ്റ്റംബർ 2006(2006-09-20) (പ്രായം 83)
ജീവിതപങ്കാളി(കൾ)Ulla Söderlind (1952-1968)
Ulrika Nykvist

സ്വെൻ നിക്വിസ്റ്റ് (ജനനം-3 ഡിസംബർ 1952, മരണം-20 സെപ്റ്റ്ംബർ 2006) ലോക പ്രശസ്തനായ സ്വീഡിഷ് ചലച്ചിത്രഛായാഗ്രാഹകനായിരുന്നു.'120' തോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ടങ്കിലും ഇംഗ്മർ ബർഗ്മാനുമൊത്തുളള സിനിമകളിലൂടെയാണ് അറിയപ്പെടാറുള്ളത്. 1973-ൽ ഇംഗ്മർ ബർഗ്മാന്റെ ക്രൈസ് അന്റ് വിസ്പേർസ് നും 1983-ൽ ഫാനി ആന്റ് അലക്സാൻണ്ടറിനും സ്വെൻ നിക്വിസ്റ്റിന് അക്കാദമി പുരസ്ക്കാരം ലഭിച്ചു.ലോകസിനിമയിലെ ഏറ്റവും മഹാനായ ഛായാഗ്രാഹകരിൽ ഒരാളായി ഇദ്ദേഹം അറിയപ്പെടുന്നു.[1]

ജീവചരിത്രം[തിരുത്തുക]

സ്വെൻ നിക്വിസ്റ്റ് ഫോട്ടോഗ്രാഫി പഠിച്ചതിനുശേഷം റോമിലെ സിനെ സിറ്റിയിൽ ഒരു വർഷം ചിലവഴിച്ചു.അതിനുശേഷം 1941-ൽ സ്വീഡിഷ് നിർമ്മാണ കബനിയായ സാന്ത്രൂസിൽ ഛായാഗ്രഹണ സഹായിയായി ചേർന്നു.ഇംഗ്മർ ബർഗ്മാനു മുൻപ് സ്വീഡനിലെ പ്രധാനപ്പെട്ട യുദ്ധാനന്തര സംവിധായകനായ ആൽഫ് സ്വോ ബർഗിനൊപ്പമുള്ള രണ്ടു ചിത്രങ്ങളിലെ പ്രവർത്തനങ്ങളാണ് നിക്വിസ്റ്റിനെ ആദ്യം ശ്രദ്ധേയനാക്കിയത്- ബറാബാസും (1953) കാരൻ മാൻസ് ഡോട്ടറും(1954).ബർഗ്മാനുമൊത്തുള്ള ഫലപ്രദമായ കൂട്ട്കെട്ട് ആരംഭിക്കുന്നത് ദ വെർജിൻ സ്പ്രിങിലാണ്(1960).

ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Nykvist dies, 83[പ്രവർത്തിക്കാത്ത കണ്ണി], BBC News

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്വെൻ_നിക്വിസ്റ്റ്&oldid=3648604" എന്ന താളിൽനിന്ന് ശേഖരിച്ചത്