കോൺസ്റ്റൻസ് ടവേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോൺസ്റ്റൻസ് ടവേഴ്സ്
ടവേഴ്സ് 1971ൽ
ജനനം
കോൺസ്റ്റൻസ് മേരി ടവേഴ്സ്

(1933-05-20) മേയ് 20, 1933  (90 വയസ്സ്)
കലാലയംജൂലിയാർഡ് സ്കൂൾ
തൊഴിൽനടി, ഗായിക
സജീവ കാലം1952–ഇന്നുവരെ
ജീവിതപങ്കാളി(കൾ)
യുജീൻ മക്ഗ്രാത്ത്
(m. 1959; വിവാഹമോചനം 1966)

(m. 1974; മരണം 2018)
കുട്ടികൾ2

കോൺസ്റ്റൻസ് മേരി ടവേഴ്സ് (ജനനം: മേയ് 20, 1933)[1] സിനിമ, നാടക, ടെലിവിഷൻ നടി, ഗായിക എന്നീ നിലകളിൽ പ്രശസ്തയായ ഒരു അമേരിക്കൻ വനിതായിരുന്നു. 1970കളിൽ നിരവധി ബ്രോഡ്‌വേ നിർമ്മാണങ്ങളിൽ അഭിനയിച്ചിട്ടുള്ള അവർ നാടകരംഗത്തേയ്ക്കു ചുവടു മാറ്റുന്നതിനുമുമ്പുള്ള 1950കളിൽ നിരവധി മുഖ്യധാരാ സിനിമകളിൽ അഭിനയിച്ചതിലൂടെ പ്രാമുഖ്യം നേടിയിരുന്നു. അവർക്കു ലഭിച്ച അംഗീകാരങ്ങളിൽ രണ്ട് എമ്മി അവാർഡ് നോമിനേഷനുകളും ഉൾപ്പെടുന്നു.

മൊണ്ടാന സ്വദേശിയായ ടവേഴ്സ് പിൽക്കാലത്ത് ന്യൂയോർക്ക് നഗരത്തിലേക്ക് താമസം മാറ്റുകയും അവിടെ ജൂലിയാർഡ് സ്കൂളിൽ സംഗീതം പഠിക്കുകയും ചെയ്യുന്നതിനുമുമ്പുള്ള കാലത്ത് പസഫിക് നോർത്ത് വെസ്റ്റിൽ ബാല്യകാലത്ത് റേഡിയോ നാടകങ്ങൾ ചെയ്തിരുന്നു. ബ്ലേയ്ക്ക് എഡ്വേർഡ്സിന്റെ ടെക്നികളർ കോമഡി ചിത്രമായ ബ്രിംഗ് യുവർ സ്മൈൽ എലോംഗ് (1955) എന്ന ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ജോൺ ഫോർഡിന്റെ ആഭ്യന്തര യുദ്ധ ചിത്രമായ ദി ഹോഴ്സ് സോൾജിയേഴ്സ് (1959), പടിഞ്ഞാറൻ ശൈലിയിലുള്ള ചിത്രമായ സർജന്റ് റട്‌ലെഡ്ജ് (1960) എന്നിവയിലെ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ അംഗീകാരം നേടി.

ആദ്യകാലം[തിരുത്തുക]

മൊണ്ടാനയിലെ വൈറ്റ്ഫിഷിൽ[2] 1933[3] മെയ് 20 ന്  അർഡാത്ത് എൽ. (മുമ്പ്, റെയ്നോൾഡ്സ്), ഫാർമസിസ്റ്റ്[4] ഹാരി ജെ. ടവേഴ്സ്[5] എന്നിവരുടെ പുത്രിയായി ടവേഴ്സ് ജനിച്ചു.  മാതാപിതാക്കൾ രണ്ടുപേരും ഐറിഷ് കുടിയേറ്റക്കാരായിരുന്നു. 1940 ൽ, ടവേഴ്സ് ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ, റേഡിയോ പ്രോഗ്രാമുകൾക്കായി ബാലതാരങ്ങളെ തേടുന്നതിനായി മൊണ്ടാന സന്ദർശിച്ച ടാലന്റ് സ്കൌട്ടുകൾ അവരിലെ പ്രതിഭ കണ്ടെത്തി.[6]

മൂന്നുവർഷം പസഫിക് നോർത്ത് വെസ്റ്റ് ആസ്ഥാനമായുള്ള റേഡിയോ പ്രോഗ്രാമുകളിൽ ബാല ശബ്ദ നടിയായി അവർ ജോലി ചെയ്തു.[7] അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ടവേഴ്‌സിന് 11- വയസ് പ്രായമുള്ളപ്പോൾ പാരാമൗണ്ട് പിക്ചേഴ്സുമായി കരാർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും മാതാപിതാക്കൾ ഇത് നിരസിച്ചിരുന്നു. പന്ത്രണ്ടാം വയസ്സിൽ, ജന്മനാടായ വൈറ്റ്ഫിഷിലെ ഒരു ചെറിയ പ്രാദേശിക സിനിമാ തിയേറ്ററിൽ ജോലി ചെയ്തിരുന്നു.[8]

കൌമാരപ്രായത്തിൽ, അവളുടെ പിതാവിന്റെ ജോലിസംബന്ധമായി കുടുംബം ന്യൂയോർക്ക് നഗരത്തിലേക്ക് താമസം മാറ്റി.[9] അവിടെ ജൂലിയാർഡ് സ്കൂളിൽ ചേർന്ന് സംഗീതം[3] പഠിച്ചതോടൊപ്പം അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിലും ചേർന്നു.[10] പ്രശസ്ത ശബ്ദ അധ്യാപകനായ ബെവർലി പെക്ക് ജോൺസണൊപ്പം അവൾ പാട്ട് പഠിച്ചു.[11]

ഔദ്യോഗികം[തിരുത്തുക]

1955–1964: ആദ്യകാല ചിത്രങ്ങൾ[തിരുത്തുക]

ബ്രിംഗ് യുവർ സ്മൈൽ എലോംഗ് (1955) എന്ന ചിത്രത്തിലെ സഹവേഷം ചെയ്തുകൊണ്ട്  ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച ടവർസ് തുടർന്ന്  ക്രൈം ത്രില്ലറായ ഓവർ-എക്സ്പോസ്ഡ് (1956) എന്ന ചിത്രത്തിലെ ഒരു സഹവേഷത്തിലും പ്രത്യക്ഷപ്പെട്ടു. 1958 ൽ ജോൺ ഫോർഡിന്റെ ആഭ്യന്തര യുദ്ധ ചിത്രമായ ദി ഹോഴ്സ് സോൾജിയേഴ്സിൽ (1959) ജോൺ വെയ്നും വില്യം ഹോൾഡനും ഒപ്പം ഹന്നാ ഹണ്ടറുടെ വേഷത്തിൽ ടവേഴ്‌സ് അഭിനയിച്ചു. ജോൺ വെയ്നും വില്യം ഹോൾഡനും അഭിനയിച്ചു. അടുത്ത വർഷം, ഫോർഡിന്റെ തുടർന്നുള്ള ചിത്രമായ സെർജന്റ് റട്‌ലെഡ്ജ് (1960) എന്ന വംശീയത പ്രമേയമായ പടിഞ്ഞാറൻ കുറ്റകൃത്യ സിനിമയിൽ പ്രത്യക്ഷപ്പെട്ടു.

1963-ൽ സാമുവൽ ഫുള്ളറുടെ ചിത്രം ഷോക്ക് കോറിഡോർ (1963) എന്ന  ഒരു കൊലപാതകം തെളിയിക്കാൻ ഒരു മാനസികരോഗാശുപത്രിയിൽ സ്വയം രോഗിയായി പ്രവേശിക്കുന്ന ഒരു പത്രപ്രവർത്തകന്റെ കഥ പറയുന്ന പരീക്ഷണാത്മക ത്രില്ലർ ചിത്രത്തിൽ ടവേഴ്‌സ് ഒരു സഹ കഥാപാത്രത്തെ അവതരിപ്പിച്ചു.  ഈ ചിത്രത്തിലെ അവരുടെ വേഷത്തെ ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ചത്  കഠിനവും കരുത്തുള്ളതും യാഥാർത്ഥ്യബോധവുമുളള കഥാപാത്രമെന്നാണ്. വേഷത്തിനുള്ള തയ്യാറെടുപ്പിനായി, ടവേഴ്സ് ലോസ് ഏഞ്ചൽസിലെ മാദക ഡാൻസ് ക്ലബ്ബുകളിൽ അവർ സമയം ചെലവഴിച്ചിരുന്നു.

സാമുവൽ ഫുള്ളർ തന്റെ തുടർന്നുള്ള ചിത്രമായ ദി നേക്കഡ് കിസ് (1964) എന്ന സിനിമയിൽ ടവർസിനെ വീണ്ടും ഒരു പ്രധാന വേഷത്തിൽ അവതരിപ്പിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Constance Towers". Master Works Broadway. Retrieved January 22, 2016.
  2. "Constance Towers". Glamour Girls of the Silver Screen. Retrieved January 22, 2016.
  3. 3.0 3.1 Willis 1969, പുറം. 263.
  4. "Constance Towers". Glamour Girls of the Silver Screen. Retrieved January 22, 2016.
  5. "Constance Towers profile at FilmReference.com". Film Reference. Retrieved September 3, 2011.
  6. Thomas, Nick (July 21, 2014). "Tinseltown Talks: Constance Towers recalls two John Ford classics". Victorville Daily Press. Retrieved October 17, 2016.
  7. Thomas, Nick (July 21, 2014). "Tinseltown Talks: Constance Towers recalls two John Ford classics". Victorville Daily Press. Retrieved October 17, 2016.
  8. "Constance Towers". Glamour Girls of the Silver Screen. Retrieved January 22, 2016.
  9. Thomas, Nick (July 21, 2014). "Tinseltown Talks: Constance Towers recalls two John Ford classics". Victorville Daily Press. Retrieved October 17, 2016.
  10. "Constance Towers Playing Helena Cassadine on General Hospital - Soaps.com". Soaps.sheknows.com. Archived from the original on 2013-10-04. Retrieved October 1, 2013.
  11. Anthony Tommasini (January 22, 2001). "Beverley Peck Johnson, 96, Voice Teacher". The New York Times. The New York Times Company.
"https://ml.wikipedia.org/w/index.php?title=കോൺസ്റ്റൻസ്_ടവേഴ്സ്&oldid=3710099" എന്ന താളിൽനിന്ന് ശേഖരിച്ചത്