Jump to content

കോഫി ലിബെറിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coffea liberica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. liberica
Binomial name
Coffea liberica
Synonyms

Coffea dewevrei De Wild. & T.Durand
Coffea dybowskii Pierre ex De Wild.
Coffea excelsa A.Chev.

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ കാപ്പിയിലെ ഒരിനമാണ് കോഫി ലിബെറിക - Coffea liberica. ലിബെറിയൻ കോഫി എന്നും അറിയപ്പെടുന്നുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിലെ ലിബെറിയായിലാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്.

9 മീറ്റർ വരെ ഉയരത്തിൽ ഇവ പടർന്നു പന്തലിക്കുന്നു. കോഫി അറബികയെക്കാൾ വലിയ കായ്കൾ ഉണ്ടാകുന്നു. 19ആം നൂറ്റാണ്ടിൽ കോഫി അറബികയെക്കാൾ പ്രചാരം ഇവ ഇന്തോനേഷ്യയിൽ നേടി. കോഫി അറബികയെ രോഗം മൂലം പിഴുതു മാറ്റി കോഫി ലിബെറിക സ്ഥാനം നേടി. കോഫി അറബികയെയും റൊബസ്റ്റയെയും അപേഷിച്ച് ഇവയ്ക്ക് സ്വാദ് കൂടുതലാണ്. കിഴക്കൻ ജാവായുടെ മദ്ധ്യപ്രദേശങ്ങളിൽ ഇവ ഇന്ന് കാണപ്പെടുന്നു. ഫിലിപ്പീൻസിലെ പ്രധാനവിളയാണ് ഇന്ന് കോഫി ലിബെറിക. 1880ൽ ലിപ ഏറ്റവും അധികം കോഫി അറബിക ഉദ്പാതകരായിരുന്നു. 1890ൽ ബാധിച്ച രോഗബാധയാൽ ഇവ ആവാസവ്യവസ്ഥയിൽ കൂട്ടത്തോടെ നശിപ്പിക്കപ്പെട്ടു. പിന്നീട് ഈ സ്ഥാനം ലിബെറിക നേടി.

ടാക്സോണമി

[തിരുത്തുക]

കോഫി ഡിവിറെ, കോഫി ഡൈബോവിസ്കി, കോഫി എക്സെൽസ എന്നിവ ആദ്യം മുതൽ പ്രത്യേക സ്പീഷിസായാണ് കണക്കാക്കിയിരുന്നത്. 2006 പുനരവലോകനം നടത്തി ഇവയെ കോഫി ലിബെറികയിൽ ഉൾപ്പെടുത്തി[1].

അവലംബം

[തിരുത്തുക]
  1. Davis, AP (December, 2006). "An annotated taxonomic conspectus of the genus Coffea (Rubiaceae)". Botanical Journal of the Linnean Society. 152 (4): 465–512. doi:10.1111/j.1095-8339.2006.00584.x. {{cite journal}}: Check date values in: |date= (help); Unknown parameter |coauthors= ignored (|author= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോഫി_ലിബെറിക&oldid=3629880" എന്ന താളിൽനിന്ന് ശേഖരിച്ചത്