കോന്യെ-ഉർഗഞ്ച്

Coordinates: 42°20′N 59°09′E / 42.333°N 59.150°E / 42.333; 59.150
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kunya-Urgench
Köneürgenç
Soltan Tekesh Mausoleum in Kunya Urgench
കോന്യെ-ഉർഗഞ്ച് is located in Turkmenistan
കോന്യെ-ഉർഗഞ്ച്
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
മറ്റ് പേര്കോന്യെ-ഉർഗഞ്ച്
Old Urgench
Urganj
സ്ഥാനംDaşoguz Province, Turkmenistan
Coordinates42°20′N 59°09′E / 42.333°N 59.150°E / 42.333; 59.150
തരംSettlement
History
കാലഘട്ടങ്ങൾKhwarazmian dynasty
സംസ്കാരങ്ങൾKhwarezm
Site notes
ConditionRuined
Official nameകോന്യെ-ഉർഗഞ്ച്
TypeCultural
Criteriaii, iii
Designated2005 (29th session)
Reference no.1199
State PartyTurkmenistan
RegionAsia and Australasia

കോന്യെ-ഉർഗഞ്ച്, ഉസ്ബക്കിസ്ഥാൻ അതിർത്തിക്കു തൊട്ടുതെക്കായി വടക്കൻ തുർക്ക്മെനിസ്ഥാനിൽ സ്ഥിതിചെയ്യുന്നതും ഏകദേശം 30,000 നിവാസികളുള്ളതുമായ ഒരു മുനിസിപ്പാലിറ്റിയാണ്. പുരാതനനഗരമായിരുന്ന ഉർഗെനക് നിലനിന്നിരുന്ന സ്ഥലമാണിത്. ഈ പുരാതനഗരത്തിൽ അക്കീമെനിഡ് സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്ന തലസ്ഥാന നഗരം ഖ്വാരാസമിന്റ അവശിഷ്ടങ്ങളും ഉൾക്കൊള്ളുന്നു. ഒരു പുതിയ കുടിയേറ്റ കേന്ദ്രം വികസിപ്പിക്കുന്നതിനായി 1700-കളിൽ ഇതിലെ നിവാസികൾ നഗരം ഉപേക്ഷിച്ചു പോകുകയും അതുമുതൽ കോന്യെ-ഉർഗഞ്ച് ബാഹ്യ ഇടപെടലുകളില്ലാതെ നിലനിൽക്കുന്നു. 2005-ൽ, പുരാതന ഉർഗഞ്ചിന്റെ നഷ്ടാവശിഷ്ടങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിരുന്നു.[1]

അമു ദരിയാ നദിയുടെ തെക്കുദിക്കിലായി സ്ഥിതി ചെയ്യുന്ന പ്രാചീന ഉർഗെൻക്, മധ്യകാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നായ സിൽക്ക് റോഡിൽ പാശ്ചാത്യ-കിഴക്കൻ നാഗരികതകളുടെ പരസ്‌പരവിച്ഛേദരേഖകളിലാണു സ്ഥിതിചെയ്യുന്നത്. 11 ആം നൂറ്റാണ്ടു മുതൽ പതിനാറാം നൂറ്റാണ്ട് വരെ നീളുന്ന കാലഘട്ടത്തിലെ ധാരാളം സംരക്ഷിതമായ സ്മാരകങ്ങൾ സൂക്ഷിക്കപ്പെട്ടിരിക്കുന്ന തുർക്ക്മെനിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശാലവുമായ പുരാവസ്തു ഗവേഷക സൈറ്റുകളിലൊന്നാണിത്. ഇതിൽ പള്ളികൾ, ഒരു കാരാവൻസരായി ഗേറ്റുകൾ, കോട്ടകൊത്തളങ്ങൾ ശവകുടീരങ്ങൾ, മിനാരങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. അവരുടെ വാസ്തുവിദ്യാ ശൈലിയുടേയും കലാചാതുരിയുടേയും സ്വാധീനം, ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കു എത്തുകയും പതിനാറാം നൂറ്റാണ്ടിലെ മുഗൾ സാമ്രാജ്യത്തിന്റെ പിൽക്കാല വാസ്തുവിദ്യയിലും ഇത് തെളിഞ്ഞുകാണാവുന്നതാണ്.

ചരിത്രവും വികാസവും[തിരുത്തുക]

കുന്യോ-ഉർഗഞ്ച് നഗരം സ്ഥാപിതമായ കൃത്യമായ കാലാവധി ഇപ്പോഴും വെളിവായിട്ടില്ല. എന്നാൽ കിർക്കമൊല്ല മലയിൽ  (പഴയ സൈറ്റിലെ ഒരു പ്രധാന കോട്ട) കണ്ടെത്തിയ പുരാവസ്തുക്കൾ ബി.സി. അഞ്ചാം നൂറ്റാണ്ടിലും നാലാം നൂറ്റാണ്ടിലും തന്നെ നഗരത്തിനു ശക്തമായ ഒരു ഘടനയുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തുന്നു. ഏതാനും പഴയകാല രേഖകൾ വെളിവാക്കുന്നത് 712 ൽ അറബികൾ ഖാവേസ് ആക്രമിച്ച് കീഴടക്കിയെന്നാണ്. കോന്യ-ഉർഗെഞ്ചിന് അവർ അറബിക് നാമമായ “ഗുർഗാൻഡ്ജ്” എന്ന പേരു നൽകിരുന്നത്രേ.  ഖ്വാറെസ്മിയാൻ തലസ്ഥാനമെന്ന നിലയിൽ പത്തൊൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയ്ക്ക് നഗരം അഭിവൃദ്ധി പ്രാപിച്ചിരുന്നു. ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്ന ഇത്, ബുഖാറ പോലെയുള്ള മറ്റു പല ഏഷ്യൻ നഗരങ്ങളുമായി പ്രശസ്തിയിലും ജനസംഖ്യയിലും മത്സരിച്ചിരുന്നു. തെക്ക് മുതൽ വടക്കോട്ടും പടിഞ്ഞാറുനിന്നു കിഴക്കോട്ടുമുള്ള പ്രധാന വ്യാപാര വഴികളിലെ നഗരത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഇതിന്റെ സമ്പൽസമൃദ്ധിക്കും  മധ്യേഷ്യയിലെ ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും വികസനത്തിനും വളരെയധികം സംഭാവന ചെയ്തിരുന്നു.

1893 ലെ ഒരു ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നത് ഡ്ജോർഡ്ജാനിയ അഥവാ ജോർജാനിയ, രാജ്യത്തിന്റെ "രണ്ടാമത്തെ തലസ്ഥാനം" ആയിരുന്നവെന്നാണ്.  ഇത് നിലനിന്നിരുന്നത് ക്യോന്യ-ദാരിയുടെ കിഴക്കേ അറ്റത്ത് വടാക് കനാൽക്കരയിൽ, സാരികാമിഷ് തടാകത്തിലേയ്ക്കു നയിക്കുന്ന നദീതടത്തിലായിരുന്നു. നഗരത്തിനു തൊട്ടു കിഴക്കായി ഓക്സസ് നദിയുടെ കാസ്പിയൻ കടലിലേയ്ക്കുള്ള ഒഴുക്കിനെ തടയുന്നതും  പ്രദേശത്തിനു ജലം നൽകിയിരുന്നതുമായ ഒരു അണക്കെട്ടു നിലനിന്നിരുന്നു. 1220 ൽ മംഗോളിയന്മാർ ഈ അണക്കെട്ടും നഗരവും നശിപ്പിച്ചുകളയുകയും ചുറ്റുപാടുമുള്ള പ്രദേശങ്ങൾ ചതുപ്പുനിലമായി മാറുകയും ചെയ്തു.  ക്യോന്യ-ഉർഗഞ്ച് നഗരം ജോർജാനിയ സൈറ്റ് നിലനിൽക്കുന്നടത്തോ സമീപത്തോ നിർമ്മിക്കപ്പെട്ടു.

1221 ൽ, മനുഷ്യചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കൂട്ടക്കൊലകളിലൊന്നായ കണക്കാക്കപ്പെടുന്ന മധ്യേഷ്യയിലെ മംഗോൾ അധിനിവേശത്തിൽ ചെങ്കിസ്ഖാൻ പട്ടണം നശിപ്പിച്ചു. അധിനിവേശത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾക്കിരയായെങ്കിലും, നഗരം പുനരുജ്ജീവിപ്പിക്കുകയും അതിന്റെ പഴയ പ്രൌഢി വീണ്ടെടുക്കുകയും ചെയ്തു. 14-ആം നൂറ്റാണ്ടിലെ ഒരു അറബി സഞ്ചാരിയായ ഇബ്ൻ ബത്തൂത്ത തന്റെ യാത്രാവിവരണത്തിൽ നഗരത്തെക്കുറിച്ചു വിവരിച്ചിരിക്കുന്നത്, "തുർക്കികളുടെ ഏറ്റവും വലുതും, ഏറ്റവും മഹത്തരമായതും, ഏറ്റവും മനോഹരവും ഏറ്റവും പ്രാധാന്യമുള്ളതുമായ നഗരമാണിത്, ഇതിൽ മികച്ച കമ്പോളങ്ങളും വിശാലമായ വീഥികളുമുണ്ട്, ധാരാളം കെട്ടിടങ്ങളും ധാരാളം ഉപഭോഗ വസ്തുക്കളുമുണ്ട്" എന്നാണ്.

അവലംബം[തിരുത്തുക]

  1. "Kunya-Urgench". UNESCO World Heritage Center. UNESCO. Retrieved 19 February 2011.
"https://ml.wikipedia.org/w/index.php?title=കോന്യെ-ഉർഗഞ്ച്&oldid=3014105" എന്ന താളിൽനിന്ന് ശേഖരിച്ചത്