കോട്ടക്കൽ ശശിധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാജ്യാന്തരപ്രശസ്തനായ കഥകളി കലാകാരനാണ് കോട്ടക്കൽ ശശിധരൻ എന്നറിയപ്പെടുന്ന ശശിധരൻ.[1] വിവിധ രാജ്യങ്ങളിൽ കഥകളി അവതരിപ്പിച്ച ഇദ്ദേഹത്തിന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.

ജീവിത രേഖ[തിരുത്തുക]

1851 മെയ് 24ന് മലപ്പുറം ജില്ലയിലെ പന്തല്ലൂരിലാണ് ഇദ്ദേഹം ജനിച്ചതും വളർന്നതും. പരേതരായ പി. ശങ്കുണ്ണിനായർ, ജാനകിയമ്മ എന്നിവരാണ് മാതാപിതാക്കൾ.[2] അഞ്ചാംക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം കോട്ടയ്ക്കൽ കൃഷ്ണൻകുട്ടിനായർക്കു കീഴിലാണ് എട്ടു വർഷത്തോളം പരിശീലനം പൂർത്തിയാക്കിയത്. 1972ൽ രാഷ്ട്രപതിഭവനിൽ കഥകളി അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അന്ന് സദസ്സിലുണ്ടായിരുന്ന നർത്തകി മൃണാളിനി സാരാഭായി ശശിധരനെ കാണുകയും അഹമ്മദാബാദിലെ തന്റെ നൃത്തകലാലയത്തിലേക്കു ക്ഷണിച്ചു. മൃണാളിനിക്കു കീഴിൽ 'ദർപ്പണ'യിൽ നൃത്തവിദ്യാർത്ഥിയായതോടെ കഥകളിക്കു പുറമേ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും സമകാലീന ഇന്ത്യൻ നാടോടി നൃത്തങ്ങളിലും ശശിധരൻ പരിശീലിച്ചു. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്‌ട്രേലിയ, ലക്‌സംബർഗ്, മലേഷ്യ, നെതർലാൻഡ്, മെക്‌സിക്കോ,റഷ്യ, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ മൂന്നു ദശാബ്ദത്തിലേറെ ഇന്ത്യൻ തിയറ്റർ ആർട്ടിനെ പരിചയപ്പെടുത്തി.അമേരിക്കയിലും ബ്രിട്ടനിലുമുള്ള നിരവധി യൂണിവേഴ്‌സിറ്റികളിൽ ഭാരതീയ നൃത്തകലാധ്യാപകനായി സേവനമനുഷ്ഠിച്ചു.[3] [4]

സ്വകാര്യ ജീവിതം[തിരുത്തുക]

ബാല്യകാല സുഹൃത്തായിരുന്ന വസന്ത പിന്നീട് ജീവിതസഖിയായി. ഏക മകൻ കീർത്തി ശശിധരൻ കാനഡയിൽ റിസ്‌ക് മാനേജ്‌മെന്റ് ജോലിക്കാരനാണ്‌.[5]

ബഹുമതികൾ[തിരുത്തുക]

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, ഭൂട്ടാൻ മഹാരാജാവ് എന്നിവരിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഡോ. ബെറ്റി ബർനാഡ്, ജോനാഥൻ ഹോളണ്ടർ, അനിതാരത്‌നം, വി.പി. ചന്ദ്രശേഖർ,ശാന്ത ധനഞ്ജയൻ, ഴാക് ദാംബോയിസ് തുടങ്ങിയവർക്കൊപ്പം അരങ്ങിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.[6] [7]

അവലംബം[തിരുത്തുക]

  1. [1]മംഗളം ദിനപത്രം വാർത്ത
  2. [2]
  3. [3]
  4. [4]മാതൃഭൂമി ദിനപത്രം.വാർത്ത.
  5. [5]
  6. [6]
  7. [7]വെബ്‌സൈറ്റ്
"https://ml.wikipedia.org/w/index.php?title=കോട്ടക്കൽ_ശശിധരൻ&oldid=1919659" എന്ന താളിൽനിന്ന് ശേഖരിച്ചത്