കൈനിക്കര കുമാരപിള്ള
മലയാളത്തിലെ ആദ്യകാല പ്രശസ്ത നാടകകൃത്തും, സാഹിത്യകാരനുമായിരുന്നു കൈനിക്കര കുമാരപിള്ള (1900 - 1988). മലയാള നാടക പ്രസ്ഥാനത്തിന് ഇദ്ദേഹത്തിന്റെ സംഭാവനകൾ വലിയതാണ്. തികഞ്ഞ ഗാന്ധിയനും, വിദ്യാഭ്യാസ വിദഗ്ദ്ധനും സാഹിത്യകാരനും ആയിരുന്നു കൈനിക്കര കുമാരപിള്ള.
ജനനം, ബാല്യം[തിരുത്തുക]
1900 സെപ്തംബർ 27-ആം തീയതി ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ കൈനിക്കര വീട്ടിൽ കൈനിക്കര പത്മനാഭപിള്ളയുടെ അനുജനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പെരുന്നയിലും, ചങ്ങനാശ്ശേരിയിലും ആയിരുന്നു.
ഔദ്യോഗിക ജീവിതം[തിരുത്തുക]
1922-ൽ പെരുന്ന എൻ.എസ്.എസ്. സ്കൂളിൽ അദ്ധ്യാപകനായി ചുമതലയേറ്റു. പിന്നീട് ഇദ്ദേഹം 1924 മുതൽ 1944 വരെ തുടർച്ചയായി കരുവാറ്റ എൻ.എസ്.എസ്. സ്കൂൾ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു.[1] 1944-ൽ തിരുവനന്തപുരം ട്രെയിനിങ് കോളജ് അദ്ധ്യാപകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. പിന്നീട് സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറുടെ പേഴ്സണൽ അസിസ്റ്റന്റായും, തുടർന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, മഹാത്മാഗാന്ധി കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിലും തന്റെ ഔദ്യോഗിക ജീവതം കഴിച്ചു. 1957 - 64 വർഷക്കാലയളവിൽ ആകാശവാണി നിർമ്മാതാവീയും ആയും കൈനിക്കര കുമാരപിള്ള തന്റെ സേവനം നടത്തി.
നാടകവേദി[തിരുത്തുക]
കൈനിക്കര സഹോദരൻമാരുടെ നാടകക്കളരിയിലെ ഒട്ടു മിക്ക വേഷങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. 1930കൾ മുതൽ 1950കൾ വരെയുള്ള ദശകങ്ങൾ അദ്ദേഹത്തിന്റെ സുവർണ്ണകാലമായിരുന്നു. സ്വന്തം നാടകാനുഭവങ്ങളെക്കുറിച്ച് അദ്ദെഹം എഴുതിയ കൃതിയാണ് നാടകീയം. 1978-ൽ നാടകീയത്തിന് ഓടക്കുഴൽ അവാർഡ് ലഭിക്കുകയുണ്ടായി.
പ്രധാന നാടക കൃതികൾ[തിരുത്തുക]
- ഹരിശ്ചന്ദ്രൻ
- മോഹവും മുക്തിയും
- അഗ്നി പരീക്ഷ
- വേഷങ്ങൾ
- നാടകീയം
- കെടാവിളക്കുകൾ
- ഒഥെല്ലോ
- ആന്റണിയും ക്ളിയോപാട്രയും
- അച്ഛനെകൊന്ന മകൻ
- ദുരന്തദുശ്ശങ്ക
- ബാലഹൃദയം
- മാതൃകാമനുഷ്യൻ
സിനിമ (കഥ, തിരകഥ)[തിരുത്തുക]
- മാന്യശ്രീ വിശ്വാമിത്രൻ
അവാർഡുകൾ[തിരുത്തുക]
1970 - കേരള സാഹിത്യ അക്കാദമി അവാർഡ് : നാടകം-മാതൃകാമനുഷ്യൻ[2][3][4].
1976 - കേരള നാടക അക്കാദമി ഫെല്ലോഷിപ്പ്
1978 - ഓടക്കുഴൽ അവാർഡ് : നാടകീയം
മലയാളനാടകരംഗത്തെ സമഗ്രസംഭാവനയെ മുൻനിർത്തി കേരള ഗവൺമെന്റിന്റെ പ്രത്യേക അവാർഡിനും ഇദ്ദേഹം അർഹനായി.
കൈനിക്കര സഹോദരന്മാർ[തിരുത്തുക]
കൈനിക്കര കുമാരപിള്ളയും കൈനിക്കര പത്മനാഭപിള്ളയുമാണ് കൈനിക്കര സഹോദരന്മാർ എന്ന് അറിയപ്പെട്ടിരുന്നത്. കുമാരപിള്ളയുടെ സഹോദരനായിരുന്നു കൈനിക്കര പത്മനാഭപിള്ള. അദ്ദേഹം പ്രശസ്തനായ നാടകനടൻ, ചിന്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു.[5]
1988 ഡിസംബർ മാസം 09-ആം തീയതി കുമാരപിള്ള തന്റെ 88-ആം വയസ്സിൽ നിര്യാതനായി.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-11-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-25.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-11-25.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-27.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
- ↑ http://www.indianetzone.com/32/kainikkara_kumara_pillai_indian_theatre_personality.htm