കേളാലൂർ വിഷ്‌ണു - ഗണപതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാവിഷ്‌ണുവും ഗണപതിയും പ്രതിഷ്ഠയുളള അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ കേളാലൂർ വിഷ്‌ണു ഗണപതി ക്ഷേത്രം. മമ്പറം ടൗണിൽ നിന്നും 150 മീറ്റർ ദൂരത്ത് കേളാലൂർ ദേശത്ത് സ്ഥിതി ചെയ്യുന്നു.

ഐതീഹ്യം[തിരുത്തുക]

ഉപദേവൻ ആയിട്ടുള്ള ശ്രീ ഗണപതിക്കാണ് ഈ ക്ഷേത്രത്തിൽ കൂടുതൽ ശക്തി ഉള്ളത് എന്നാണ് ഐതീഹ്യം എന്നു ഭക്തരുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പൂജകളും മറ്റും ഗണപതിക്ക്‌ പ്രാധാന്യം നൽകിക്കൊണ്ടുള്ള ആരാധനാ രീതിയാണ് ഇവിടെയുള്ളത്.

ക്ഷേത്ര ഘടന[തിരുത്തുക]

മഹാവിഷ്‌ണുവിനു ദർശനം കിഴക്കും ഗണപതിക്കു ദക്ഷിണ ഭാഗത്തേക്കും ആകുന്നു. ഷഡാധാര പ്രതിഷ്ഠയാണ്. നമസ്‌കാര മണ്ഡപം, ചുറ്റമ്പലം, തീർഥക്കിണർ, വിളക്കുമാടം, തടപ്പള്ളി എന്നിവ ഉണ്ട്. ബലിക്കൽ പുര കോൺക്രീറ്റ് ആണ്. ചുറ്റു മതിലും ഗോപുരവും നാശോന്മുഖമായിട്ടുണ്ട്. ക്ഷേത്രത്തിനു കിഴക്കുവശത്തു മുന്നിൽ വലിയ കുളം ഉണ്ട്. അഗ്രശാല വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു.

പ്രതിഷ്ഠകൾ[തിരുത്തുക]

മുഖ്യ ദേവത മഹാവിഷ്‌ണുവും ഉപദേവത ആയിട്ട് ഗണപതി ദക്ഷിണ ഭാഗത്തേക്ക് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവ്വ ഘടനയാണ് ഈ ക്ഷേത്രത്തിലേത്.

വിശേഷ ദിവസങ്ങൾ[തിരുത്തുക]

ക്ഷേത്രത്തിലേക്കുള്ള മാർഗ്ഗങ്ങൾ[തിരുത്തുക]