കേരള വർമ്മ വിദ്യാമന്ദിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരുവ എം. കൃഷ്ണനാശാൻ കൊല്ലത്തു നടത്തിയിരുന്ന സംസ്കൃത വിദ്യാലയമാണ് കേരള വർമ്മ വിദ്യാമന്ദിരം. അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരായിരുന്ന മൂലൂർ, പെരുന്നെല്ലി, വെളുത്തേരി, കെ.സി. കേശവപിള്ള തുടങ്ങിയവരെല്ലാം ഇവിടെ കൂടി സാഹിത്യത്തെയും വൈദ്യത്തെയും സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. [1]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

ഈ സംസ്കൃത വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കേരളവർമ്മ വിദ്യാമന്ദിര ഗ്രന്ഥാവലി എന്ന പേരിൽ സംസകൃത ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. 1900-ൽ പ്രവേശകം (സംസ്കൃത ഗ്രന്ഥം) ഗ്രന്ഥവും ബാലപാഠാമൃതം എന്ന ഗ്രന്ഥവും ലഘുകൗമുദി എന്ന വ്യാകരണ ഗ്രന്ഥവും പ്രസിദ്ധീകരിച്ചത്. [2]ഇതിനനുബന്ധമായി കൊല്ലം കരുവായിൽ രാജരാജവിലാസം എന്ന അച്ചുക്കൂടവും സ്ഥാപിച്ചു.[3]

കേരളവർമ്മ വിദ്യാമന്ദിര ഗ്രന്ഥാവലി[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

  • പ്രവേശകം (സാഹിത്യ അക്കാദമി ഡിജിറ്റൽ ലൈബ്രറിയിൽ)

അവലംബം[തിരുത്തുക]

  1. https://keralakaumudi.com/static/pdf/keralakaumudi/2019-02-12/all.pdf
  2. https://archive.org/details/VidyamandiraGrandhavaliPravesakam/page/n3/mode/2up?view=theater
  3. http://ax.sayahna.org/ulloor/ulloor-5-57.html