വെളുത്തേരി കേശവൻ വൈദ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളകവിയും ആയുർവേദ വൈദ്യരുമായിരുന്നു വെളുത്തേരി കേശവൻ വൈദ്യർ. ഇദ്ദേഹം 1839ൽ തിരുവനന്തപുരത്തെ മണക്കാട്ട് ജനിച്ചു. തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരം വൈദ്യനായി നിയമിതനാവുകയും കുവലയാനന്ദ തർജമയുടെ പേരിൽ രാജാവിന്റെ കൈയിൽനിന്നും വീരശൃംഖല നേടുകയും ചെയ്തിട്ടുണ്ട്.[1] ഇദ്ദേഹം കേരളത്തിലെ പലഭാഗളിലുമുള്ള ആയുർവേദ പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. കൊല്ലവർഷം 1053-ൽ, ശ്രീനാരായണഗുരു സംസ്കൃതം പഠിക്കാനായി, കരുനാഗപ്പള്ളി താലൂക്കിൽ പുതുപ്പള്ളി കുമ്മംപള്ളിൽ രാമൻപിള്ള ആശാന്റെ അടുക്കലേക്കു പോയപ്പോൾ തിരുവനന്തപുരം പെരുനെല്ലി കൃഷ്ണൻവൈദ്യർ, വെളുത്തേരി കേശവൻ വൈദ്യർ തുടങ്ങിയവർ സഹാധ്യായികളായിരുന്നു എന്ന് കുമാരനാശാൻ സൂചിപ്പിച്ചിട്ടുണ്ട്.[2] 1887ൽ സരസകവി മൂലൂർ എഴുതിയ 'കവിരാമായണം' എന്ന കൃതിയിൽ വെളുത്തേരിയെ പരാമർശിക്കുന്നുണ്ട്.(35-ാം ശ്ലോകം).[3] 1896ൽ ഇദ്ദേഹം അന്തരിച്ചു.

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ചെങ്ങാരപ്പള്ളി നാരായണൻ പോറ്റി (1987). മലയാളസാഹിത്യസർവ്വവസ്വം. കേരള സാഹിത്യ അക്കാദമി.
  2. എൻ കുമാരനാശാൻ (കൊ.വ 1090). ശ്രീനാരായണഗുരു, അധ്യായം 2. വിവേകോദയം. Check date values in: |date= (help); External link in |title= (help)
  3. സാഹിത്യനിപുണൻ ടി.എം.ചുമ്മാർ (1980). കവി രാമായണ യുദ്ധം. നാഷണൽ ബുക്ക് സ്റ്റാൾ.