കേരളത്തിലെ പക്ഷികൾ (പുസ്തകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരളത്തിലെ പക്ഷികൾ
നാലാം എഡീഷൻറെ പുറം ചട്ട
നാലാം എഡീഷന്റെ പുറം ചട്ട
കർത്താവ്കെ.കെ. നീലകണ്ഠൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻകേരള സാഹിത്യ അക്കാദമി
പ്രസിദ്ധീകരിച്ച തിയതി
1958
ISBN81-7690-067-2

ഇന്ദുചൂഡൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കേരളത്തിലെ പ്രമുഖ പക്ഷിനിരീക്ഷകരിൽ ഒരാളായിരുന്ന പ്രൊഫ. കെ. കെ. നീലകണ്ഠൻ വളരെക്കാലത്തെ തന്റെ നീരിക്ഷണങ്ങളുടെ അടിസ്ഥാനത്തിലെഴുതിയ പുസ്തകമാണ് കേരളത്തിലെ പക്ഷികൾ. 1958-ൽ ഇതിന്റെ ആദ്യ പതിപ്പ് പുറത്തുവന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പക്ഷികളെക്കുറിച്ച് എഴുതിയ നൂറോളം ലേഖനങ്ങൾ സമാഹരിച്ചാണ് ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. ഇതിൽ 150ഓളം പക്ഷികളെക്കുറിച്ചുള്ള വിവരണങ്ങൾ ഉൾപ്പെടുത്തിയിരുന്നു. 261 ഓളം പക്ഷികളെ ഉൾപ്പെടുത്തി ഇതിന്റെ രണ്ടാം പതിപ്പ് 1981 ലും ഗ്രന്ഥകാരന്റെ ദേഹവിയോഗത്തിനു ശേഷം 1996-ൽ പരിഷ്കരിച്ച മൂന്നാം പതിപ്പും പുറത്തിറങ്ങി. 1963-ല് മോസ്കോ വിൽ വച്ച് നടന്ന ഭാരതീയ പ്രദർശനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് മലയാളം പുസ്തകങ്ങളിലൊന്ന് ഇതായിരുന്നൂ.