കെ. രവിവർമ്മ
ഒരു മലയാള സാഹിത്യകാരനും വിവർത്തകനുമാണ് കെ. രവിവർമ്മ(1915 ഒക്ടോബർ 21-2002മെയ് 1). വിവർത്തനത്തിനുള്ള ആദ്യത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം 1989-ൽ ഇദ്ദേഹത്തിനു ലഭിച്ചു. ഹിന്ദി, സംസ്കൃതം, ബംഗാളി, ഉർദു എന്നീഭാഷകളിൽ നിപുണനായിരുന്നു. പഥേർ പാഞ്ജലി, ഗണദേവത തുടങ്ങിയ ബംഗാളി നോവലുകൾ മലയാളത്തിലേക്കും, എം.ടിയുടെ മഞ്ഞ് തുടങ്ങിയ മലയാള കൃതികൾ ഹിന്ദിയിലേക്കും വിവിർത്തനം ചെയ്തു.
ആദ്യകാല ജീവിതം
[തിരുത്തുക]1916ൽ ഇടപ്പള്ളി കോശ്ശേരിൽ മഠത്തിൽ നീലകണ്ഠൻ നമ്പൂതിരിയുടെയും അംബിക നമ്പിഷ്ഠ്യാതിരിയുടെയും മകനായി ജനിച്ചു. ഇടപ്പള്ളിയിലും തൃപ്പൂണിത്തറയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം സെന്റ് ആൽബർട്സ് കോളേജിലും പരപ്പനങ്ങാടി സ്കൂളിലും അദ്ധ്യാപകനായി പ്രവർത്തിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1942-ൽ മഹാത്മാ ഗാന്ധിയേയും മറ്റു ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജോലി രാജിവയ്ക്കുകയുണ്ടായി. തുടർന്ന് സ്വപ്രയത്നത്താൽ വിവിധ ഭാഷകൾ പഠിക്കുകയും ചെയ്തു. 1948-ൽ ബാംഗ്ലൂർ, മദ്രാസ് എന്നിവിടങ്ങളിൽ വീണ്ടും അദ്ധ്യാപകവൃത്തി തുടങ്ങി.
സാഹിത്യജീവിതം
[തിരുത്തുക]മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്ന ഹിന്ദി ദ്വൈവാരികയായ 'യുഗപ്രഭാതി'ന്റെ അസിസ്റ്റന്റ് എഡിറ്റർ, 'വീക്ഷണം' വാരികയുടെ അസിസ്റ്റന്റ് എഡിറ്റർ, 'മണ്ഡൽ പത്രിക' എന്ന ഹിന്ദി മാസികയുടെ എഡിറ്റർ എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമിയിൽ എൻ.വി. കൃഷ്ണ വാര്യരോടൊപ്പം പ്രവർത്തിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രേരണയിലാണ് രവിവർമ്മ വിവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രൊബോധ് കുമാർ സന്യാലിന്റെ മഹാപ്രൊസ്ഥാനേർ പഥേ എന്ന കൃതി ഇദ്ദേഹം മലയാളത്തിലേയ്ക്ക് മഹാപ്രസ്ഥാനത്തിന്റെ മാർഗ്ഗത്തിലൂടെ എന്ന പേരിൽ തർജ്ജമ ചെയ്തിരുന്നു. ഈ കൃതിക്ക് തർജ്ജമാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി [1][2]
വ്യക്തിജീവിതം
[തിരുത്തുക]തൃപ്പൂണിത്തുറ പുറത്തേമഠത്തിൽ ലില്ലിവർമ്മയാണ് ഭാര്യ. ഗീത, സംഗീത, വിജയഗീത, രവിവർമ്മ എന്നിവർ മക്കളാണ്. 2002ൽ തൃപ്പൂണിത്തുറയിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു.
വിവർത്തനങ്ങൾ
[തിരുത്തുക]- പഥേർ പാഞ്ചലി - വിഭുതി ഭൂഷൻ ബന്ദോപാദ്ധ്യായ - ബംഗാളി
- ആദർശഹിന്ദുഹോട്ടൽ - വിഭൂതിഭൂഷൻ ബന്ദോപാദ്ധ്യായ - ബംഗാളി
- ഗണദേവത - താരാശങ്കർ ബാനർജി - ബംഗാളി
- പത്മാനദിയിലെ മുക്കുവൻ - മാണിക് ബാനർജി - ബംഗാളി
- താമസി - ജരാസന്ധൻ
- സീമാബദ്ധ - ശങ്കർ - ബംഗാളി
- നിവേദനമിദം
- ഇല്ല മറന്നിട്ടില്ല
- യാത്രിക് - പ്രബോധ് കുമാർ സന്യാൽ - ബംഗാളി
- മഹാപ്രസ്ഥാനത്തിന്റെ മാർഗ്ഗത്തിലൂടെ - പ്രബോധ് കുമാർ സന്യാൽ - ബംഗാളി
- ആശ ആകാംക്ഷ
- വനഫൂലിന്റെ കഥകൾ - വനഫൂൽ - ബംഗാളി
- നാം കാടന്മാരാണ്
- ഒരു കഴുതയുടെ ആത്മകഥ
- ഒരു വേശ്യയുടെ കഥ
- എത്ര എത്ര അറിയപ്പെടാത്തവർ
- അവസാനത്തെ ഫോട്ടോ
- എത്ര എത്ര അറിയപ്പെടാത്തവർ
- മൂന്നു ഗൂണ്ടകൾ
- യാന്ത്രിക്
- ഡൗൺ ഡൽഹി എക്സ്പ്രസ്
- ബ്രാഹ്മണകന്യക
- ആറേക്കർ നിലം
- കിനു ഗോയല തെരുവ്
- ബി ജയറാം മിത്ര ലെയിൻ
- അരങ്ങിലും അണിയറയിലും
- സൊറക്കഥകൾ
- ശ്യാമേട്ടൻ
- ശപിക്കപ്പെട്ട ചംബൽ
- പ്രതി ഹാജരുണ്ട്
- ഒരിക്കൽക്കൂടി
- ഭൈരവീരാഗം
- പഴയതും പുതിയതും
- ഉറങ്ങാത്ത രാത്രി
- ധാത്രീദേവത
പുരസ്കാരങ്ങൾ
[തിരുത്തുക]- വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം(മഹാപ്രസ്ഥാനത്തിന്റെ മാർഗ്ഗത്തിലൂടെ)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-26. Retrieved 2012-07-31.
- ↑ സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.