കെ.സി. ഏലമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.സി.ഏലമ്മ.
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽവോളീബോൾ കളിക്കാരി
തൊഴിലുടമകേരള പോലീസ്
അറിയപ്പെടുന്നത്നാമക്കുഴി സിസ്റ്റേർസ്

കേരളത്തിലെ മികച്ച വനിതാ വോളിതാരങ്ങളിലൊരാളാണ് കെ.സി. ഏലമ്മ. 1968-ൽ സംസ്ഥാന ടീമിൽ ഇടം കണ്ട ഏലമ്മ 72-ലെ ജാംഷഡ്പൂർ നാഷണൽസിൽ കിരീടം നേടിയ കേരളാ ടീമിന്റെ നായികയായിരുന്നു. 76- ൽ അർജുന അവാർഡ് ലഭിച്ച ആദ്യ വനിതയായി[1]. എറണാകുളം ജില്ലയിലെ നാമക്കുഴി ഗ്രാമത്തിലെ നാമക്കുഴി സ്‌കൂളിൽ പി.ടി. അധ്യാപകനായെത്തിയ പാലാക്കാരനായ ജോർജ് വർഗീസ്, നാമക്കുഴി സ്‌കൂളിന് പെൺകുട്ടികളുടെ ഒരു ടീമുണ്ടാക്കി. 1962-ൽ സംസ്ഥാനതല മത്സരത്തിൽ ഇവരുടെ അരങ്ങേറ്റംതന്നെ ശ്രദ്ധേയമായി. നാമക്കുഴിയിലെ നിർധന കർഷക കുടുംബത്തിൽനിന്നുള്ള കുട്ടികളായിരുന്നു ടീമിൽ. കെ.സി. ഏലമ്മ, പി.സി. ഏലിയാമ്മ, പി.കെ ഏലിയാമ്മ, വി.വി. അന്നക്കുട്ടി, വി.കെ. സാറാമ്മ, വി.കെ. ലീല, എം.എൻ. അമ്മിണി, പി.ഐ. ലീലാമ്മ-ഇവർ ഉൾപ്പെട്ട ടീമാണ് 72-ൽ ജാംഷഡ്പൂരിൽ കേരളത്തിന് വനിതാ വോളിയിലെ ആദ്യ ദേശീയ കിരീടം നേടിയത്. '

ജീവിതരേഖ[തിരുത്തുക]

ഏറണാകുളത്ത് ചെറീയ ഗ്രാമാമയ നാമക്കുഴിയിൽ ജനിച്ചു. നാമക്കുഴി സിസ്റ്റേഴ്‌സ്' എന്ന പേരിൽ ഇവർ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. കേരളാ പോലീസിൽ ഇൻസ്പെക്റ്ററായിരുന്നു. വിരമിച്ച ശേഷം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ വനിതാ ടീമിന്റെ പരിശീലകയായിരുന്നു. [2]

പുരസ്കാരങ്ങൾ[തിരുത്തുക]

1975 ൽ ജി.വി. രാജ സ്പോർട്ട്സ് അവാർഡ്

1975 ൽ അർജ്ജുന അവാർഡ്[3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-02. Retrieved 2012-04-17.
  2. http://www.thehindu.com/thehindu/mp/2003/04/24/stories/2003042401070400.htm
  3. ചിത്ര, ഗാർഗ്ഗ് (2010). Indian Champions: Profiles of Famous Indian Sportspersons. ന്യൂഡൽഹി: രാജ് പാൽ ആൻഡ് സൺസ്. ISBN 978-81-7028-852-7.
"https://ml.wikipedia.org/w/index.php?title=കെ.സി._ഏലമ്മ&oldid=3629143" എന്ന താളിൽനിന്ന് ശേഖരിച്ചത്