കെ.കെ. രാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.കെ. രാജ

കേരളത്തിലെ ഒരു കവിയായിരുന്നു കെ.കെ. രാജ. (മാർച്ച് 28 1893ഏപ്രിൽ 6 1968). മലനാട്ടിൽ എന്ന കൃതിക്കു 1960 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്​കാരം ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

തലപ്പിള്ളി സ്വരൂപത്തിന്റെ ശാഖയായ കുമാരപുരത്ത് ജനിച്ചു. മുഴുവൻ പേര് കുഞ്ചു. അച്ഛൻ മേലേടത്ത് നമ്പോതൻ നമ്പൂതിരി അമ്മ കുഞ്ചുകുട്ടി തമ്പുരാട്ടി. ചെറുപ്രായത്തിലേ അമ്മ മരിച്ചതിനാൽ മുത്തശ്ശിയാണ് അദ്ദേഹത്തെ വളർത്തിയത്. തൃശ്ശൂരും കുന്നംകുളത്തുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അക്കാലത്ത് തമ്പുരാന്റെ ഗൃഹത്തിൽ ഇടയ്ക്കിടയ്ക്ക് എത്താറുണ്ടായിരുന്ന കുഞ്ഞിക്കുട്ടൻ തമ്പുരാൻ കവിതകൾ തിരുത്തി നൽകുമായിരുന്നു. വിദ്വാൻ പരീക്ഷ ജയിച്ചതിനെത്തുടർന്ന് എറണാകുളം സർക്കാർ ഗേൾസ് ഹൈസ്കൂളിലും ഇരിഞ്ഞാലക്കുട സ്കൂളിലും അദ്ധ്യാപകനായി. സാഹിത്യ പരിഷത്തിന്റെ രണ്ടാം സമ്മേളനത്തിന്റെ സംഘാടകനായി. ജോലി ഉപേക്ഷിച്ചു നാടു വിട്ടു അലഞ്ഞു നടന്നു. തൃശ്ശൂർ സെന്റ് തോമസ് സ്കൂളിൽ അദ്ധ്യാപകനായി.

സാഹിത്യ ജീവിതം[തിരുത്തുക]

കവനകൗമുദിയിൽ ആദ്യ കവിത ക്ഷണിക വൈരാഗ്യം പ്രസിദ്ധീകരിച്ചു.

കൃതികൾ[തിരുത്തുക]

  • മലനാട്ടിൽ
  • കവനകുസുമാഞ്ജലി
  • തുളസീദാമം
  • വെള്ളിത്തോണി
  • ബാഷ്പാഞ്ജലി
  • ഹർഷാഞ്ജലി[2]

അവലംബം[തിരുത്തുക]

  1. http://www.keralasahityaakademi.org/ml_aw2.htm
  2. നമ്മുടെ ഭാഷ നമ്മുടെ എഴുത്തുകാർ(ഗ്രന്ഥം), ഭാഷാപോഷിണി, ഏട് 36
"https://ml.wikipedia.org/w/index.php?title=കെ.കെ._രാജ&oldid=2397322" എന്ന താളിൽനിന്ന് ശേഖരിച്ചത്