കെഡിഇമൾട്ടിമീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശബ്ദ, ചലച്ചിത്രാവശ്യങ്ങൾക്കുള്ള കെഡിഇ സോഫ്റ്റ്‌വെയർ പാക്കേജാണ് കെഡിഇമൾട്ടിമീഡിയ.

ഘടകങ്ങൾ[തിരുത്തുക]

 • ഡ്രാഗൺ പ്ലെയർ - ചലച്ചിത്രദർശിനി.
 • ജക് - സംഗീത ആപ്ലികേഷൻ.
 • കെമിക്സ് - ശബ്ധ മിശ്രണ ഉപാധി.
 • കെഎസ്‌സിഡി - സിഡി പ്ലയർ.
 • കിയോ_ഓഡിയോസിഡി
 • ലിബ്കെസിഡിഡിബി
 • ലിബ്കെകോംപാക്റ്റ്ഡിസ്ക്
 • ലിബ്കെഡിഇമൾട്ടിമീഡിയ

ഡ്രാഗൺ പ്ലെയർ[തിരുത്തുക]

ഡ്രാഗൺ പ്ലെയർ
Breezeicons-apps-48-dragonplayer.svg
Dragon player.png
ഡ്രാഗൺ പ്ലെയർ സ്ക്രീൻഷോട്ട്
വികസിപ്പിച്ചത്ഇയാൻ മൺറോ
ഭാഷസി++ (ക്യൂട്ടി)
ഓപ്പറേറ്റിങ് സിസ്റ്റംക്രോസ് പ്ലാറ്റ്ഫോം
പ്ലാറ്റ്‌ഫോംകെഡിഇ പ്ലാറ്റ്ഫോം
തരംമീഡിയ പ്ലെയർ
അനുമതിപത്രംഗ്നു ജിപിഎൽ

കെഡിഇ പണിയിടത്തിനായുള്ള ലളിതമായൊരു ചലച്ചിത്ര ദർശിനിയാണ് ഡ്രാഗൺ പ്ലെയർ. കെഡിഇ 3ലുണ്ടായിരുന്ന മീഡിയ പ്ലെയറായ കോഡീന്റെ പിന്തുടർച്ചയായാണ് ഡ്രാഗൺ പ്ലെയർ വികസിപ്പിച്ചെടുത്തത്. കോഡീൻ നിർമ്മിച്ചതും വികസിപ്പിച്ചതും മാക്സ് ഹൊവലായിരുന്നു. എന്നാൽ കെഡിഇ എസ്‌സി 4നു വേണ്ടി ഡ്രാഗൺ പ്ലെയർ വികസിപ്പിക്കുന്നത് ഇയാൻ മൺറോ ആണ്.[1] നിരവധി മൾട്ടിമീഡിയ ചട്ടക്കൂടുകളെ ഒരുമിപ്പിക്കുന്ന ഫോണോൺ ആണ് ഡ്രാഗൺ പ്ലയർ ഉപയോഗിക്കുന്നത്. പിന്തുണക്കുന്ന ചട്ടകൂടുകൾക്ക് പ്രവർത്തിപ്പിക്കാവുന്ന എല്ലാ ഫയലുകളെയും ഫോനോണും പിന്തുണക്കും. 8.04 പതിപ്പ് മുതൽ കുബുണ്ടുവിന്റെ സ്വതേയുള്ള മീഡിയ പ്ലെയർ ഡ്രാഗൺ പ്ലെയർ ആണ്.[2]

സവിശേഷതകൾ[തിരുത്തുക]

 • ലളിതമായ സമ്പർക്കമുഖം.
 • വീഡിയോകൾ തുടർന്ന് കാണാം.
 • ഉപതലക്കെട്ട് പിന്തുണ.
 • വീഡിയോ ദർശന ക്രമീകരണങ്ങൾ.
 • സിഡി, ഡിവിഡി പിന്തുണ
 • സോളിഡും ഫോനോണും ഉപയോഗിക്കുന്നതിനാൽ ഹാർഡ്‌വെയർ, മൾട്ടിമീഡിയ ചട്ടക്കൂട് സ്വതന്ത്രം.[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെഡിഇമൾട്ടിമീഡിയ&oldid=3092537" എന്ന താളിൽനിന്ന് ശേഖരിച്ചത്