കുശവ സമുദായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുശവ സമുദായം അഥവാ കുശവ ജാതി ഹിന്ദു മതത്തിലെ ഉപജാതികളിൽ ഉൾപ്പെടുന്ന ഒന്നാണ്. കുശവ സമുദായ അംഗങ്ങളെ കുശവൻ എന്നും വിളിക്കാറുണ്ട്. ഹിന്ദു സാമൂഹ്യഘടന പ്രകാരം മൺപാത്ര നിർമ്മാണം ആണ് കുശവ സമുദായത്തിന്റെ കുലത്തൊഴിൽ. പാരമ്പര്യമായി ഇതിനുള്ള നൈപുണ്യം നേടിയെടുക്കുകയാണ് കുശവ സമുദായാംഗങ്ങൾ ചെയ്തു വരുന്നത്.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രത്യേകിച്ചു തെക്കൻ സംസ്ഥാനങ്ങളിൽ ഈ സമുദായം വ്യാപിച്ചുകിടക്കുന്നു. വിവിധയിടങ്ങളിൽ പലപല പേരുകളിലാണ് ഈ സമുദായം അറിയപ്പെടുന്നതെങ്കിലും തൊഴിൽ മുഖ്യമായും മൺപാത്ര നിർമ്മാണം തന്നെയാണ്. കേരളത്തിൽ പരക്കെയുള്ള കുശവൻമാരുടെ പൂർവികർ ഇന്നത്തെ ആന്ധ്ര സംസ്ഥാനത്ത് നിന്നും നൂറ്റാണ്ടുകൾക്കു മുൻപ് തമിഴ്നാട് വഴി ഇവിടെയെത്തിയവരാണെന്ന് കരുതപ്പെടുന്നു. കേരളത്തിലും കർണാടകയിലുമായി കുശവൻ, കുലാലൻ, ആന്ധ്ര നായർ, ആണ്ടൂർ നായർ, വേളാൻ, ഓടാൻ, മൂല്യ തുടങ്ങി നിരവധി പേരുകളിൽ മന്പാത്ര നിർമ്മാണ സമുദായം അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=കുശവ_സമുദായം&oldid=2427165" എന്ന താളിൽനിന്ന് ശേഖരിച്ചത്