Jump to content

കുരമ്പാല അടവി ഉത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുരമ്പാല അടവി ഉത്സവം

ക്ഷേത്രം

കുരമ്പാല പുത്തൻകാവ് ദേവി ക്ഷേത്രം

മാസവും, ദിവസവും

ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ
,

ചടങ്ങുകൾ

ചൂരൽ ഉരിളിച്ച
പടയണി
കാച്ചിക്കൊട്ടി

പത്തനംതിട്ട ജില്ലയിലെ പന്തളത്തിന് സമീപപ്രദേശമായ കുരമ്പാലയിൽ സ്ഥിതി ചെയ്യുന്ന കുരമ്പാല പുത്തൻകാവ് ദേവീക്ഷേത്രത്തിൽ നടത്തപ്പെടുന്ന ഉത്സവമാണ് കുരമ്പാല അടവി ഉത്സവം[1][2][3].

ഐതിഹ്യം

[തിരുത്തുക]

വേലൻ സമുദായത്തിൻറെ കുലമൂർത്തിയായ അടവിയെ പ്രീതിപ്പെടുത്താനാണ് ഈ ഉത്സവം നടത്തുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 13 ദിവസം നീണ്ടുനില്ക്കുന്ന ഈ ഉത്സവം അഞ്ചു വർഷം കൂടുമ്പോഴാണ് നടത്തിവരുന്നത്. ദേവി തന്റെ സ്വരൂപത്തിലേക്ക് ആവാഹിച്ചു എന്നാണ് നാട്ടുകാരുടെ വിശ്വാസം. ഇതോടെ പൂർവ്വാധികം ശക്തിയുള്ള ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി നാട്ടുകാർ നൽകുന്ന നൈവേദ്യമാണ് ഉത്സവനാളിലെ ചൂരൽ ഉരുളിച്ച. നരബലി പോലെയുള്ള ചൂരൽ ഉരുളിച്ച കേരളത്തിൽ ഇവിടെ മാത്രമാണ് നടക്കുന്നത്. കുരമ്പാല നിവാസികൾക്ക് മാത്രമേ ഇതിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ഉത്സവദിവസങ്ങളിൽ രാത്രി ഒൻപതു മണി മുതൽ ദിവസവും, തപ്പുകാച്ചി ക്കൊട്ടും താവടി തുള്ളലും പന്നത്താവടിയും പടയണി വിനോദവും നടക്കും.

ഉത്സവത്തിന്റെ മൂന്നാം നാൾ വെള്ളയും കരിയും കോണ്ട് ഉണ്ടാക്കുന്ന കോലവും , നാലാംനാൾ ഗണപതി കോലവും ഗണപതി പിശാചു കോലവും, അഞ്ചാം നാൾ മറുതക്കോലവും, ആറിനു വടിമാടൻ കോലവും തോപ്പിമാടൻ കോലവും , ഏഴിന് പുള്ളിമാൻ കോലവും , എട്ടിന് ചെറുമാടൻ കോലവും, ഒൻപതിന് 51 പച്ചപ്പാളയിൽ തീർക്കുന്ന കാലയക്ഷിക്കോലവും, പത്തിന് കുതിര തുള്ളലും നടക്കും. മാർച് 11 നു ആണ് അടവി ഉത്സവം . രാവിലെ ഒൻപതു മുതൽ, തെങ്ങ്, പന, കമുക് കളിപ്പിക്കലുണ്ടാവും. അന്ന് വൈകുന്നേരം ഏഴിന് തുടങ്ങുന്ന പടയണി, രാത്രി 12 മണിയോടെ സമാപിക്കും. അന്ന് ശീതങ്കൻ തുള്ളൽ, വൈരാവി തുടങ്ങിയവ എത്തി കാലം കൊഴുപ്പിക്കും .പടയണി അവസാനിച്ചാൽ പാനയടിയാണ്. ക്ഷേത്ര വെളിച്ചപ്പാട് മരക്കുറ്റിയിൽ 101 ഇളനീർ ഉടയ്ക്കും. അടവിയിൽ ചൂരൽ ഉരുളാൻ വ്രതം എടുത്തവർ വെളിച്ചപ്പാടിൽ നിന്നും ഭസ്മം വാങ്ങി ക്ഷേത്ര നടയിൽ എത്തി ചൂരൽ ദേഹത്ത് ചുറ്റി വടക്കോട്ട് ഉരുളും. അപ്പോൾ ചൂരൽ മുള്ളുകൾ തറച്ച് ദേഹത്ത് നിന്നും പൊടിയുന്ന ചോര ദേവിക്കുള്ള വഴിപാടാണ്. പതിനൊന്നാം നാളിൽ, നായാട്ടും പടയും ചടങ്ങാണ്. പന്ത്രണ്ടിന് പൂപ്പടയും കാലൻ കോലം തുള്ളലും ഉണ്ടാവും. പതിമൂന്നാം ദിവസം, അമ്പലവും വിളക്കുമെന്ന ചടങ്ങ് കഴിഞ്ഞാൽ ഭൈരവിക്കോലം കളത്തിലെത്തും. തുള്ളി ഒഴിയുന്ന കോലത്തിനു മുന്നിൽ കരിങ്കോഴിയെ കാണിച്ച്‌, പാടി വിളിച്ച്, ചിറമുടിയിലെ കൈതപ്പൂ തോട്ടത്തിലേക്ക് കൊണ്ടുപോകും. ചിറമുടിയിലേക്ക് പോകുന്ന കോലത്തെ അവിടെയുള്ള പാല മരത്തിൽ തൂക്കി , കുരുതിയും നടത്തി , തിരിഞ്ഞു നോക്കാതെ കരക്കാർ മടങ്ങുന്നതോടെ അടവി ഉത്സവം സമാപിക്കും[4][5][1][2].

പ്രത്യേകതകൾ

[തിരുത്തുക]

കാച്ചിക്കൊട്ടി, കാപ്പ് ഒലിയും താവടിയും പന്നത്താവടിയും തുള്ളുന്ന ഉത്സവത്തിന്‌ സവിശേഷതകൾ ഏറെയാണ്‌.

2011 ലെ പടയണി സംഘാടനം

[തിരുത്തുക]

2006 മാർച്ചിൽ നടന്ന അടവി ഉത്സവത്തിന്‌ ശേഷം ഇപ്പോഴാണ് അടുത്ത ഊഴം. കുരമ്പാല പടേനി കളരിയാണ് നേതൃത്വം വഹിക്കുന്നത്. കുരമ്പാല പടയണിയിൽ വിനോദത്തിനാണ് പ്രാധാന്യം. കാഴ്ചക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന , ഹാസ്യ രൂപങ്ങളായ വെളിച്ചപ്പാട്, പരദേശി, പുലവൃത്തം, അമ്മൂമ്മയും വാല്യക്കാരനും ശർക്കരക്കൂടം, മാസപ്പടി, അന്തോണി തുടങ്ങിയ വിനോദ രംഗങ്ങൾ വളരെ തന്മയത്തത്തോടെയാണ് പടേനി കളരിയിലെ കലാകാരന്മാർ അവതരിപ്പിക്കുന്നത്‌. വിനോദത്തിന്റെ ആചാര്യനായിരുന്ന പരേതനായ പന്തളം നാരായണപിള്ള ആശാന്റെ ശിക്ഷണമാണ് പടേനി കളരിയുടെ കൈമുതൽ.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "പടയണിച്ചുവടുകളുടെ താളത്തിൽ കുരമ്പാല പുത്തൻകാവിലെ അടവി മഹോത്സവം". vanitha.
  2. 2.0 2.1 "കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രം: ചിറപ്പുത്സവം ഭക്തിനിർഭരം". ManoramaOnline. 2023-12-16.
  3. "Kurampala Padayani". keralatourism (in ഇംഗ്ലീഷ്). Archived from the original on 2023-05-01. Retrieved 2023-05-01.
  4. "കുരമ്പാല പുത്തൻകാവിൽ ഇന്ന് കോലങ്ങളിറങ്ങും". keralakaumudi. 2023-02-23.
  5. "കുരമ്പാല ഭഗവതി ക്ഷേത്രത്തിൽ അടവി മഹോത്സവം; ചൂരൽ ഉരുളിച്ച 26ന്". kairaly. 2016-02-24.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുരമ്പാല_അടവി_ഉത്സവം&oldid=4142776" എന്ന താളിൽനിന്ന് ശേഖരിച്ചത്