കുരങ്ങണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുരങ്ങണി മലനിര

തമിഴ്‌നാട്ടിൽപ്പെടുന്ന പശ്ചിമഘട്ട മലനിരകളിലെ ഒരു ഹിൽസ്റ്റേഷനാണ് കുരങ്ങണി[1]. തെങ്ങ്, മാവ്, തേയില, കാപ്പി എന്നീ വിളകളാൽ സമ്പന്നമായ പ്രദേശമാണ് ഇത്. 2018 മാർച്ച് 11ന് കുരങ്ങിണിയിലുണ്ടായ കാട്ടുതീയിൽപ്പെട്ട് ട്രെക്കിംഗ് സംഘത്തിൽപ്പെട്ട പന്ത്രണ്ടിൽപ്പരം പേർക്ക് അപമൃത്യു സംഭവിച്ചു[2].

ഭൂമിശാസ്ത്രം[തിരുത്തുക]

കുരങ്ങണി മലനിരകൾക്കും കൊളുക്കുമലകൾക്കും ഇടയിലാണ് കുരങ്ങണി ഗ്രാമം. തണുത്ത, മേഘാവൃതമായ കാലാവസ്ഥ. ശക്തിയായ കാറ്റു വീശുന്ന മേഖല. പലതരം വന്യമൃഗങ്ങളുടേയും സവിശേഷ സസ്യജനുസ്സുകളുടേയും ആവാസ കേന്ദ്രം കൂടിയാണ് ഈ പ്രദേശം. നിരവധി അരുവികൾ ഇവിടെയുണ്ട്. ഇവയെല്ലാം ചേർന്നൊഴുകി കോട്ടക്കുടി നദിയാവുന്നു. ഇത് [[വൈഗ നദി|വൈഗ നദിയിൽ] ചെന്നു ചേരുന്നു.

ആകർഷണം[തിരുത്തുക]

കൊളുക്കുമല

മല കയറ്റത്തിനും പ്രകൃതിനിരീക്ഷണയാത്രയ്ക്കും അനുയോജ്യമാണ് കുരങ്ങിണി. കേരളത്തിൽപ്പെടുന്ന മൂന്നാർ വഴിയും കുരങ്ങണിയിലെ ട്രെക്കിംഗ് പാതയിലെത്താവുന്നതാണ്[3]. എണ്ണായിരം അടി ഉയരത്തിൽ കൊളുക്കുമലയിലെ തേയിലത്തോട്ടങ്ങൾ സഞ്ചാരികളെ വളരെയേറെ ആകർഷിക്കുന്നു. ആഗസ്ത് മുതൽ ഡിസംബർ വരെയാണ് സഞ്ചാരത്തിന് അനുയോജ്യം. സാമബലരു വെള്ളച്ചാട്ടത്തിൽ നിന്ന് ആരംഭിക്കുന്ന കോട്ടക്കുടി നദിയാണ് പ്രധാന ജലസ്രോതസ്സ്.

ജനസംഖ്യ[തിരുത്തുക]

കുരങ്ങണി ഗ്രാമത്തിലെ ജനസംഖ്യ ഇരുന്നൂറോളം മാത്രമാണ്. അമ്പതോളം വീടുകളും ഇവിടെയുണ്ട്.

യാത്രാമാർഗ്ഗം[തിരുത്തുക]

നൂറു കിലോമീറ്റർ അകലെയുള്ള മധുരയാണ് ഏറ്റവുമടുത്ത വിമാനത്താവളം. ബോഡി നായ്ക്കന്നൂർ വഴി ട്രെയിനിൽ എത്തിച്ചേരാം. ഇവിടെ നിന്ന് 15 കിലോമീറ്റർ യാത്ര ചെയ്താൽ കുരങ്ങണിയിലെത്താം.

അവലംബം[തിരുത്തുക]

  1. [1]|Kurangani Hills
  2. [2]|http://chennaitrekkers.org
  3. [3]|Top Station Trekking – Stunning Trekking Experience
"https://ml.wikipedia.org/w/index.php?title=കുരങ്ങണി&oldid=2745333" എന്ന താളിൽനിന്ന് ശേഖരിച്ചത്