കുണ്ടേൻ വിഷ്ണു ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിൽ [പേരാവൂർ ഗ്രാമപഞ്ചായത്ത്|]] മണത്തണ ദേശത്ത് സ്ഥിതിചെയ്യുന്ന ചെറിയൊരു ക്ഷേത്രമാണ് കുണ്ടേൻകാവ് മഹാവിഷ്ണു ക്ഷേത്രം . കൊട്ടിയൂർ ശിവക്ഷേത്രങ്ങളുടെ 72 കീഴേടങ്ങളിൽ പ്രധാനമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്, മണത്തണയിലെ ചപ്പാരം ഭഗവതിക്ഷേത്രത്തിനടുത്താണ്. കൊട്ടിയൂരിലെ പ്രസിദ്ധമായ വൈശാഖോത്സവം കഴിഞ്ഞുവരുന്ന ഭക്തർ ഇവിടെയും ദർശനത്തിനെത്താറുണ്ട്. പ്രധാനപ്രതിഷ്ഠയായ മഹാവിഷ്ണുവിനെക്കൂടാതെ ഗണപതി, [[ ശ്രീ പോർക്കലി ഭഗവതി], രക്ഷസ് തുടങ്ങിയവർക്കും പ്രതിഷ്ഠകളുണ്ട്. വൈശാഖോത്സവം കൂടാതെ അഷ്ടമിരോഹിണി, ധനുപത്ത് വിഷു തുടങ്ങിയവയും പ്രധാനമാണ്. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രഭരണം.