Jump to content

മണത്തണ

Coordinates: 11°54′45″N 75°45′25″E / 11.91250°N 75.75694°E / 11.91250; 75.75694
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണത്തണ
Location of മണത്തണ
മണത്തണ
Location of മണത്തണ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
നിയമസഭാ മണ്ഡലം പേരാവൂർ
ജനസംഖ്യ 15,067 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

11°54′45″N 75°45′25″E / 11.91250°N 75.75694°E / 11.91250; 75.75694

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ്‌ 'മണത്തണ'. പുരാതനമായ ധാരാളം ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.ആയതിനാൽ തന്നെ ക്ഷേത്രനഗരി എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ഒരു ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മണത്തണയിലുണ്ട്. മണത്തണയിലെ യുപി സ്കൂളിന് നൂറു വർഷത്തിലധികം പഴക്കമുണ്ട്. കൊട്ടിയൂർക്ഷേത്രത്തെക്കുറിച്ച് കാവ്യഗ്രന്ഥമെഴുതിയ കവി മാനന്തേരിമഠത്തിൽ ചന്തു നമ്പ്യാർ ഈ വിദ്യാലയത്തിൽ അധ്യാപകനായിരുന്നു[അവലംബം ആവശ്യമാണ്] മണത്തണ സ്കൂൾ

കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ ക്ഷേത്രവുമായി ആചാരപരമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഗ്രാമമാണ് മണത്തണ. ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ നിരവധി ക്ഷേത്രങ്ങളും ധാരാളം മണിക്കിണറുകളും മണത്തയിൽ കാണാം. സപ്തമാതൃപുരം എന്ന ചപ്പാരം ഭഗവതി ക്ഷേത്രം, കുണ്ടേൻ വിഷ്ണു ക്ഷേത്രം, കുളങ്ങരേത്ത് ഭഗവതി ക്ഷേത്രം, നഗരേശ്വരം ക്ഷേത്രം എന്നിവ മേഖലയിലെ പ്രധാനക്ഷേത്രങ്ങളാണ്. കൊട്ടിയൂർ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളും പൂജാപാത്രങ്ങളും സൂക്ഷിക്കുന്ന കരിമ്പന ഗോപുരം മണത്തണയിലാണ്. കൊട്ടിയൂർ ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയെ ജനാധിപത്യപരമായ രീതിയിൽ നഗരേശ്വരം ക്ഷേത്രത്തിനു സമീപത്തുവച്ച് തെരഞ്ഞെടുക്കുന്ന രീതി പൂർവ്വകാലത്ത് ഉണ്ടായിരുന്നു. ഈ ഗ്രാമം പ്രാചീനകാലത്ത് ഒരു നഗരമായിരുന്നതിന്റെ സൂചന നൽകുന്നതാണ് ഈ ക്ഷേത്ര നാമവും മണിക്കിണറുകളുടെ ആധിക്യവും.[അവലംബം ആവശ്യമാണ്]

ബ്രിട്ടീഷുകാരും പഴശിരാജാവും തമ്മിൽ മണത്തണയിൽ വച്ച് മൂന്ന് ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്. പഴശിരാജാവിന് മണത്തണയിൽ കൊട്ടാരമുണ്ടായിരുന്നു. കൊട്ടാരം ബ്രിട്ടീഷുകാർ കൊള്ളയടിച്ചു. പൂർവ്വകാലത്ത് പുരളിമല ഭരിച്ചിരുന്ന ഹരിശ്ചന്ദ്ര പെരുമാൾ സ്ഥാപിച്ച കോട്ട മണത്തണയ്ക്ക് സമീപമാണുള്ളത്. ഈ കോട്ടസ്ഥാപിക്കപ്പെട്ട സ്ഥലം കോട്ടക്കുന്ന് എന്നറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്](ഇത് മലപ്പുറം ജില്ലയിലെ കോട്ടക്കുന്നല്ല

"https://ml.wikipedia.org/w/index.php?title=മണത്തണ&oldid=3762365" എന്ന താളിൽനിന്ന് ശേഖരിച്ചത്