കിർക്ക് ഡഗ്ലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിർക്ക് ഡഗ്ലസ്
Kirk douglas photo signed.JPG
Douglas in c.1950
ജനനം
Issur Danielovitch

(1916-12-09) ഡിസംബർ 9, 1916 (പ്രായം 103 വയസ്സ്)
മറ്റ് പേരുകൾIzzy Demsky
വിദ്യാഭ്യാസംSt. Lawrence University
പഠിച്ച സ്ഥാപനങ്ങൾAmerican Academy of Dramatic Arts
തൊഴിൽActor, producer, director, author
സജീവം1942–present
ജീവിത പങ്കാളി(കൾ)Diana Dill
(m. 1943-1951; divorced)
Anne Buydens
(m. 1954-present)
മക്കൾMichael Douglas (b. 1944)
Joel Douglas (b. 1947)
Peter Douglas (b. 1955)
Eric Douglas (1958–2004)
ബന്ധുക്കൾCameron Douglas (grandson)
ഒപ്പ്
KirkDouglas.png

പ്രസിദ്ധ അമേരിക്കൻ ചലച്ചിത്രതാരമാണ് കിർക്ക് ഡഗ്ലസ്. പരുക്കൻ കഥാപാത്രങ്ങളേയും ഇതിഹാസ കഥാപാത്രങ്ങളേയും അവതരിപ്പിച്ച് ജനശ്രദ്ധ ആകർഷിച്ചു. റഷ്യയിൽ നിന്ന് ന്യൂയോർക്കിലേക്ക് കുടിയേറിയ ഒരു കുടുംബത്തിൽ ഡഗ്ലസ് ജനിച്ചു. ഗുസ്തിക്കാരനായും മറ്റും നേടിയ സമ്പാദ്യം കൊണ്ടാണ് വിദ്യാഭ്യാസം നടത്തിയത്.

ചലചിത്രാഭിനയം[തിരുത്തുക]

1946-ൽ ദ് സ്ട്രേഞ്ച് ലൗ ഒഫ് മർത്താ ഇവേഴ്സ് എന്ന ചലച്ചിത്രത്തിലൂടെ രംഗത്തു വന്ന ഡഗ്ലസ് മൂന്നു വർഷങ്ങൾക്കു ശേഷം ചാംപ്യൻ എന്ന ചിത്രത്തിൽ ബോക്സർ ആയി അഭിനയിച്ച് താരാംഗീകാരം നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ നോമിനേഷനും ലഭിച്ചു. തുടർന്ന്

  • ഏസ് ഇൻദ ഹോൾ (1951)
  • ഡിറ്റക്റ്റീവ് സ്റ്റോറി (1951)
  • ട്വന്റി തൌസന്റ് ലീഗ്സ് അണ്ടർ ദ് സീ (1954)

എന്നീ ചലച്ചിത്രങ്ങളിലൂടെ മുൻനിരയിലേക്കു വന്നു. 1956-ൽ ലസ്റ്റ് ഫോർ ലൈഫ് എന്ന ചിത്രത്തിൽ വിൻസന്റ് വാൻഗോയുടെ റോളിലും 1957-ൽ കുബ്രിക്കിന്റെ പാത്സ് ഒഫ് ഗ്ളോറി എന്ന ചിത്രത്തിൽ മഹായുദ്ധകാലത്തെ ഫ്രഞ്ച് ഓഫീസറായും അഭിനയിച്ചു. 1960-ൽ കുബ്രിക് സംവിധാനം ചെയ്ത സ്പാർട്ടക്കസ് എന്ന ഇതിഹാസ ചലച്ചിത്രത്തിൽ അടിമത്തത്തിനെതിരേ പോരാടുന്ന റോമൻ അടിമയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി.

ചലചിത്ര സംവിധാനം[തിരുത്തുക]

1970-കളിൽ ഡഗ്ലസ് സിനിമാസംവിധാനരംഗത്തേക്ക് കടന്നു. 1973-ൽ സ്കാലവാഗ് എന്ന ചിത്രം സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തു. സാറ്റേൺ ത്രീ (1979), ടഫ് ഗൈസ് (1986) എന്നിവയാണ് മറ്റു ചിത്രങ്ങൾ. ടഫ് ഗൈസ് എന്ന ചിത്രത്തിൽ പ്രസിദ്ധ നടൻ ബർട്ട് ലങ്കാസ്റററോടൊപ്പം ട്രെയിൻ കൊള്ളക്കാരുടെ റോളിലായിരുന്നു അഭിനയം.

1991-ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡഗ്ലസിന് ലഭിച്ചു. 1988-ൽ ദ് റാഗ്മാൻസ് സൺ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ച ഡഗ്ലസ് പിൽക്കാലത്ത് ഏതാനും നോവലുകളും രചിക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡഗ്ലസ്,കിർക്ക് (1916 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കിർക്ക്_ഡഗ്ലസ്&oldid=2787287" എന്ന താളിൽനിന്ന് ശേഖരിച്ചത്