കില്ലിനിഖ് ദ്വീപ്
Geography | |
---|---|
Location | Northern Canada |
Coordinates | 60°22′N 64°37′W / 60.367°N 64.617°W |
Archipelago | Canadian Arctic Archipelago |
Area | 269 കി.m2 (104 ച മൈ) |
Administration | |
Canada | |
Province / Territory | Newfoundland and Labrador; and Nunavut |
Demographics | |
Population | Uninhabited |
വടക്കുകിഴക്കൻ കാനഡയിലെ ഒരു ചെറിയ വിദൂരസ്ഥമായ ദ്വീപാണ് കില്ലിനിഖ് ദ്വീപ് (ഇംഗ്ലീഷ്: ഐസ് ഫ്ലോസ്[1]). ലാബ്രഡോറിന്റെ ഏറ്റവും വടക്കേ അറ്റത്തായി ഉൻഗാവാ ഉൾക്കടലിനും ലാബ്രഡോർ കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് നുനാവട്ട് പ്രദേശത്തിനും ന്യൂഫൗണ്ടൻലാൻഡ് ആന്റ് ലാബ്രഡോർ പ്രവിശ്യയും തമ്മിലുള്ള ഏക കര അതിർത്തി അടങ്ങിയിരിക്കുന്നതിന്റെ പേരിൽ ശ്രദ്ധേയമാണ്. മറ്റു ദ്വീപുകളിൽ ഏറിയുകൂറും ക്യൂബെക്കിന്റെയും ലാബ്രഡോറിന്റെയും വടക്കൻ തീരത്തുനിന്നകലെ സ്ഥിതിചെയ്യുന്നതും നുനാവൂട്ട് പ്രദേശത്തിൽ മാത്രമായി ഉൾപ്പെട്ടിരിക്കുന്നതുമാണ്. ചില കാർട്ടോഗ്രാഫിക് സ്രോതസ്സുകൾ ഈ ദ്വീപിന്റെ ഭൗമരാഷ്ട്രതന്ത്രപരമായ അതിർത്തികൾ ശരിയായ രീതിയിൽ കാണിക്കുന്നില്ല, ഉദാഹരണത്തിന്, കമ്മീഷൻ ഡി ടോപ്പൊണിമി ഡു ക്യുബെക്ക്, ക്യൂബെക്കിലുൾപ്പെട്ടതാണെന്ന് കാണിക്കുന്നു (ലാബ്രഡോറുമായുള്ള പ്രവിശ്യയുടെ ദീർഘകാല അതിർത്തി തർക്കത്തിന്റെ പ്രത്യക്ഷ ഫലമാണിത്).[2]
ന്യൂഫൗണ്ടൻലാൻഡ് ആന്റ് ലാബ്രഡോർ പ്രവിശ്യയുടെ ഏറ്റവും വടക്കേ ബിന്ദു ദ്വീപിലെ കേപ് ചിഡ്‌ലിയാണ്. ദ്വീപിന്റെ വടക്ക് നിന്ന് തെക്ക് ഭാഗത്തേക്ക് പോകുന്ന ആർട്ടിക് കോർഡില്ലെറയുടെ ഒരു ഭാഗമായ ടോർങ്കാറ്റ് പർവതനിരകളാണ് തിരിച്ചറിയാൻ കഴിയുന്ന ഏറ്റവും വലിയ കരഭാഗം. ഒരു മുൻകാല സമൂഹം, കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, കോസ്റ്റ് ഗാർഡ് റേഡിയോ സ്റ്റേഷൻ, വാണിജ്യ താവളം, മിഷനറി പോസ്റ്റ്, മത്സ്യബന്ധന കേന്ദ്രം, റോയൽ കനേഡിയൻ മൌണ്ടഡ് പോലീസ് പോസ്റ്റ് എന്നിവ 1978 ൽ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ സർക്കാർ ഇവിടം ഒഴിപ്പിച്ചപ്പോൾ നിലവിലുണ്ടായിരുന്നു.
കില്ലിനിഖ് (ഇതര അക്ഷരവിന്യാസം: കില്ലിനെക്; പോർട്ട് ബർവെൽ എന്നും അറിയപ്പെടുന്ന; പ്രാദേശിക വകഭേദങ്ങൾ: കില്ലിപാർട്ടാലിക് അല്ലെങ്കിൽ കിക്കർട്ടൌജാക്ക്; മുമ്പ്: ബിഷപ്പ് ജോൺസ് വില്ലേജ്) എന്നും അറിയപ്പെടുന്ന ഈ വാസസ്ഥലം ഇപ്പോൾ ക്വിക്കിഖ്ട്ടാലുക് മേഖലയുടെ ഭാഗമെന്ന നിലയിൽ ദ്വീപിന്റെ നുനാവട്ട് വശത്താണു സ്ഥിതിചെയ്യുന്നത്. മെർക്കേറ്റർ മാപ്പിൽ അടയാളപ്പെടുത്തിയ ഈ പ്രദേശം 1569 ൽത്തന്നെ യൂറോപ്യന്മാർക്ക് അറിയാമായിരുന്നു.[3] ദ്വീപ് ഇപ്പോൾ ജനവാസമില്ലാത്തതാണ്. ഇക്കല്യൂട്ട് കോസ്റ്റ് ഗാർഡ് റേഡിയോയ്‌ക്കായുള്ള ഒരു സ്വയം നിയന്ത്രിത റിമോട്ട് റേഡിയോ ട്രാൻസ്മിറ്റർ ഇവിടെ പ്രവർത്തിക്കുന്നു..
അവലംബം
[തിരുത്തുക]- ↑ "killiniq". Asuilaak Living Dictionary. Retrieved 2007-12-22.
- ↑ Reference number 179335 of the Commission de toponymie du Québec (in French)
- ↑ Barret, M. (September 1994). Killiniq (Port Burwell), an Environmental Survey (PDF). Kuujjuaq, Quebec: Makivik Corporation. pp. 43–45. Archived from the original (PDF) on 2012-02-19. Retrieved 2019-06-21.