കിരാ മുറതോവ
Kira Muratova People's Artist of Ukraine | |
---|---|
Romanian: Kira Gueórguievna Muratova | |
ജനനം | Kira Gueórguievna Korotkova 5 നവംബർ 1934 |
മരണം | 6 ജൂൺ 2018 | (പ്രായം 83)
തൊഴിൽ | Film director Screenwriter Actress |
സജീവ കാലം | 1961–2018 |
ഒരു സോവിയറ്റ്-ഉക്രേനിയൻ[1][2][3][4] അവാർഡ് നേടിയ ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തും റൊമാനിയൻ/ജൂത വംശജയായ നടിയും അസാധാരണമായ സംവിധായക ശൈലിക്ക് പേരുകേട്ടവളുമായിരുന്നു കിരാ ജോർജിയേവ്ന മുറതോവ (Russian: Кира Георгиевна Муратова; Romanian: Kira Gueórguievna Muratova; Ukrainian: Кіра Георгіївна Мура́това; née Korotkova, 5 November 1934 – 6 June 2018[5][6]). മുറതോവയുടെ സിനിമകൾ സോവിയറ്റ് യൂണിയനിൽ വലിയ തോതിൽ സെൻസർഷിപ്പിന് വിധേയമായി.[7] എന്നിട്ടും സമകാലിക റഷ്യൻ സിനിമയിലെ മുൻനിര വ്യക്തികളിൽ ഒരാളായി ഉയർന്നുവരാൻ മുറതോവയ്ക്ക് കഴിഞ്ഞു. കൂടാതെ 1960-കൾ മുതൽ വളരെ വിജയകരമായ ഒരു ചലച്ചിത്ര ജീവിതം കെട്ടിപ്പടുക്കാനും കഴിഞ്ഞു. നികിത മിഖാൽകോവ്, വാഡിം അബ്ദ്രഷിറ്റോവ്, അലക്‌സാണ്ടർ സൊകുറോവ്, അലക്‌സി ജർമ്മൻ, അലക്‌സി ബാലബനോവ് എന്നിവരോടൊപ്പം മുറതോവയും സോവിയറ്റ് യൂണിയന്റെ തകർച്ചയെ അതിജീവിച്ച റഷ്യയുടെ മുൻനിര സംവിധായകരായി കണക്കാക്കപ്പെടുന്നു.
അവളുടെ സൃഷ്ടിയെ ഒരുപക്ഷേ 'സിനിമാറ്റിക് ലോകനിർമ്മാണത്തിലെ ഏറ്റവും വ്യതിരിക്തവും ഏകീകൃതവുമായ പ്രവർത്തനങ്ങളിലൊന്ന്' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.[8]
മുറാതോവ തന്റെ കലാജീവിതത്തിന്റെ ഭൂരിഭാഗവും ഒഡേസയിൽ ചെലവഴിച്ചു. ഒഡേസ ഫിലിം സ്റ്റുഡിയോയിൽ തന്റെ മിക്ക സിനിമകളും സൃഷ്ടിച്ചു.[9]
അവലംബം
[തിരുത്തുക]- ↑ Kira Muratova: The Zoological Imperium // Nancy Condee (2009). The Imperial Trace : Recent Russian Cinema. Oxford University Press. p. 115-140. ISBN 978-0199710546.
- ↑ Women and Russian film: The films of Kira Muratova // David C. Gillespie (2003). Russian Cinema. Harlow. UK, and New York: Longman. p. 92-102. ISBN 978-1-317-87412-6.
- ↑ Taubman, Jane A. “The Cinema of Kira Muratova.” The Russian Review, vol. 52, no. 3, 1993, pp. 367–381.
- ↑ Roberts, Graham. (1999). The Meaning of Death: Kira Muratova's Cinema of the Absurd. // B. Beumers (Ed.). Russia on Reels: The Russian Idea in Post-Soviet Cinema. London: I.B.Tauris. 220 p.: pp. 144–160.
- ↑ Умерла Кира Муратова
- ↑ Kira Muratova, Renowned Ukrainian Director, Dies at 83
- ↑ Gray, Carmen; Pyzik, Agata; Vivaldi, Giuliano; Goff, Samuel (13 June 2018). "Kira Muratova: a tribute to the dazzling, controversial genius of Soviet and Ukrainian cinema". The Calvert Journal.
- ↑ Gorfinkel, Elena (2019). "CLOSE-UP | Kira Muratova's Searing World". www.closeupfilmcentre.com (second ed.). Retrieved 2022-02-26.
- ↑ "Kira Muratova obituary: a great, fearless filmmaker who poked at open wounds | Sight & Sound". British Film Institute (in ഇംഗ്ലീഷ്). Retrieved 2022-02-26.
Literature
[തിരുത്തുക]- Donin [Донин, К. А.]. Кадр за кадром: Кира Муратова. Хроника одного фильма. К.: ООО «Атлант-ЮЭмСи», 2007. 119 с. ISBN 978-966-8968-11-2. (in Russian)
പുറംകണ്ണികൾ
[തിരുത്തുക]- Kira Muratova എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Kira Muratova
- Kira Muratova fan site (Russian) — films, biography, news, interviews, articles, photo gallery
- Interview with Muratova
- 2006 Nika (in Russian)
- Summary of Two in One (in Ukrainian)
- Photos of Muratova
- Kira Muratova and the Communist Love Triangle
- Kira Muratova