Jump to content

കിബ്ബേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിബ്ബേ
വറുത്ത കിബ്ബെഹ് റാസ് (നബുൾസി കിബ്ബെ)
ഉത്ഭവ വിവരണം
പ്രദേശം/രാജ്യംലെവന്റ്, മെസൊപ്പൊട്ടേമിയ
വിഭവത്തിന്റെ വിവരണം
Courseമെസ്സേ
Serving temperatureചൂടോടെ

കിബ്ബെ ( / ˈkɪbi / , കുബ്ബ എന്നും അറിയപ്പെടുന്നു (അറബി: كبة  ; തുർക്കിഷ്: içli köfte [1] ) ഇവ മസാല ചേർത്ത് അരച്ച മാംസം, ഉള്ളി, ധാന്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിഭവങ്ങൾ ആണ്. കിബ്ബെ വിഭവങ്ങൾ പശ്ചിമേഷ്യൻ പാചകരീതിയിൽ പ്രചാരത്തിലുണ്ട്. [2] [3] [4] [5]

ലെവാന്റൈൻ പാചകരീതിയിൽ, കിബ്ബെ സാധാരണയായി ബൾഗൂർ ഗോതമ്പും (ഒരിനം ഉടച്ച ഗോതമ്പ്) മാംസവും ചേർത്ത് കുഴച്ച് നല്ല പേസ്റ്റ് രൂപത്തിലാക്കി അതിൽ വറുത്ത പൈൻ പരിപ്പും മസാലകളും ചേർത്ത് ഉരുളകളാക്കി മാറ്റുന്നു. ഇത് പാളികളാക്കി ഒരു ട്രേയിൽ വേവിച്ചതോ എണ്ണയിൽ വറുത്തതോ ഗ്രിൽ ചെയ്തതോ അല്ലെങ്കിൽ പാചകം ഒന്നും ചെയ്യാതെ തന്നെ വിളമ്പുന്നതോ ആകാം. [6] മെസൊപ്പൊട്ടേമിയൻ പാചകരീതിയിൽ, അരിയോ ഫാരിനയോ (ഉരുളക്കിഴങ്ങും മരച്ചീനിയും പോലെയുള്ള കിഴങ്ങുകളിൽ നിന്ന് നിന്ന് പൊടിച്ചെടുത്ത ഒരു തരം മാവാണ് ഫാരിന) ചേർത്ത് ഉണ്ടാക്കിയ തരങ്ങളും കാണപ്പെടുന്നു. [7] ചില പാചകക്കുറിപ്പുകൾ പ്രകാരം അവയിൽ റവ ചേർക്കുന്നു. [8]

ലെബനന്റെയും സിറിയയുടെയും ദേശീയ വിഭവമായി കിബ്ബെ കണക്കാക്കപ്പെടുന്നു, [9] ഇത് ലെവന്റിലെ ഒരു ജനപ്രിയ വിഭവമാണ്. സൈപ്രസ്, ഈജിപ്ത്, ഇസ്രായേൽ, ഇറാഖ്, ഇറാൻ, പേർഷ്യൻ ഗൾഫ്, അർമേനിയ, തുർക്കി എന്നിവിടങ്ങളിലും [10] അസീറിയയിലും ഇതിൻ്റെ വ്യത്യസ്തമായ വകഭേദങ്ങൾ കാണപ്പെടുന്നു. [11] 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും [12] വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലും ലെവന്റിൽ നിന്ന് ഗണ്യമായ എണ്ണം കുടിയേറ്റക്കാരെ സ്വീകരിച്ച ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ഉടനീളം ഇത് കാണപ്പെടുന്നു. [13]

പദോൽപ്പത്തി[തിരുത്തുക]

كَبَّبَ ( "കബാബ", അധവാ ഒരു പന്തായി രൂപപ്പെടുത്തുക) എന്ന അറബി ക്രിയാ പദത്തിൽ നിന്നാണ് കിബ്ബെ, കുബ്ബ എന്നീ വാക്കുകൾ വന്നത്. [14].അങ്ങനെ " കബാബ് " എന്നതുമായിയും കിബ്ബെ ബന്ധപ്പെട്ടിരിക്കുന്നു.

വ്യതിയാനങ്ങൾ[തിരുത്തുക]

കിഴക്കിനടുത്ത്[തിരുത്തുക]

കിബ്ബേ നയ്യേ

ബൾഗൂർ, വളരെ നന്നായി കീമയാക്കിയ ആട്ടിൻമാംസം അല്ലെങ്കിൽ ഗോമാംസം, മിഡിൽ ഈസ്റ്റേൺ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ മിശ്രിതത്തിൽ നിന്ന് ഉണ്ടാക്കുന്ന പാചകം ചെയ്യാതെ പച്ചയായി കഴിക്കുന്ന ഒരു വിഭവമാണ് കിബ്ബെ നയ്യെഹ് . അത് സ്റ്റീക്ക് ടാർട്ടാറിന് സമാനമായ ഒരു വിഭവം ആണ്. ഒലിവ് ഓയിൽ, പച്ച ഉള്ളി അല്ലെങ്കിൽ സ്കല്ലിയോൺസ്, പച്ച മുളക്, പിറ്റ / പോക്കറ്റ് ബ്രെഡ് അല്ലെങ്കിൽ മാർക്കോക്ക് ബ്രെഡ് എന്നിവയ്ക്കൊപ്പം ആണ് കിബ്ബെ നയ്യേഹ് വിളമ്പുന്നത്. [15] കിബ്ബെ നയ്യ് പാചകം ചെയ്യാതെ പച്ചയ്ക്ക് തന്നെ കഴിക്കുന്നതിനാൽ , അത് തയ്യാറാക്കാൻ ഉയർന്ന നിലവാരമുള്ള മാംസം ആവശ്യമാണ്, അതിഥികളെ ബഹുമാനിക്കുന്നതിനുള്ള ഒരു പരമ്പരാഗത മാർഗമായാണ് ഇത് കാണുന്നത്. [16]

ഇറാഖിൽ നിന്നുള്ള കുബ്ബ മൊസൂൾ എന്ന കിബ്ബ വകഭേദം ഒരു തളിക പോലെ പരന്നതും വൃത്താകൃതിയിലുള്ളതുമാണ്. [17] അരിയുടെ പുറംതോട് ഉപയോഗിച്ച് പാകം ചെയ്യുന്ന സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പോയുടെ പേരിലുള്ള കിബ്ബെയുടെ ഇറാഖി വകഭേദം ആണ് കുബ്ബ ഹലാബ് . കുബ്ബത്ത് ഷോർബ ഒരു ഇറാഖി, കുർദിഷ് കിബ്ബെ വകഭേദമാണ്. സാധാരണയായി തക്കാളി സോസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കറി പോലെ ഇരിക്കും ഇത്. ഇത് പലപ്പോഴും അരാക്കും വിവിധ സലാഡുകളുമായും വിളമ്പുന്നു.

കിബ്ബെ ഹംദ എന്നറിയപ്പെടുന്ന ഒരു സൂപ്പ് ഉണ്ട്. പച്ചക്കറികൾ (സാധാരണയായി ലീക്ക്സ്, സെലറി, ടേണിപ്സ്, കവുങ്ങുകൾ), നാരങ്ങ നീര്, വെളുത്തുള്ളി, ചിക്കൻ സ്റ്റോക്ക് എന്നിവ ചേർത്ത് ഉണ്ടാകിയ സൂപ്പിൽ, പൊടിച്ച ചോറ് കൊണ്ട് തയ്യാറാക്കിയ ചെറിയ കിബ്ബെ ചേർത്ത് വിളമ്പും. [18]  സിറിയൻ യഹൂദ പ്രവാസികളിൽ ഇത് പെസഹയ്ക്കും യോം കിപ്പൂരിന്റെ തലേദിവസത്തെ ഫാസ്റ്റ് ഭക്ഷണമായും പ്രചാരത്തിലുണ്ട്. [19]

തെക്കേ അമേരിക്ക[തിരുത്തുക]

വറുത്ത ക്വിബ് (ബ്രസീൽ)

കൊളംബിയയുടെ കരീബിയൻ തീരത്ത്, വിഭവത്തിന്റെ ഏറ്റവും പ്രാദേശികമായ വ്യതിയാനങ്ങൾ ആട്ടിൻമാംസത്തിനു പകരം അരച്ച ബീഫ് ഉപയോഗിക്കുന്നു. എന്നാൽ യഥാർത്ഥ പാചകക്കുറിപ്പ്, അല്ലെങ്കിൽ ബീഫും ആട്ടിൻകുട്ടിയും കലർന്ന ഒന്ന്, അവിടെയുള്ള മിഡിൽ ഈസ്റ്റേൺ ജനത വിളമ്പുന്നത് കാണാം. ഈ വിഭവം ഏതാണ്ട് പ്രാദേശിക സാന്നിദ്ധ്യം നേടിയിട്ടുണ്ട്, അറബ്, അറബ് ഇതര വീടുകളിൽ സാമൂഹിക അവസരങ്ങളിൽ ഈ വിഭവം പതിവായി വിളമ്പുന്നു. ഒരു ദത്തെടുത്ത പ്രാദേശിക വിഭവമായ കിബ്ബേ, വിളമ്പുമ്പോൾ, എംപാനാഡസ്, ഡെഡിറ്റോസ്, കരിമാനോലസ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രാദേശിക പലഹാരങ്ങൾക്കൊപ്പം ഇത് ഒരു സ്റ്റാർട്ടർ ആയി നൽകാറുണ്ട്. [20]

ബ്രസീലിയൻ quibe/kibe , ചിലപ്പോൾ പോർട്ടുഗീസ് വംശജരായ റിക്കോട്ട, ക്രീം ചീസ് എന്നിവയോട് സാമ്യമുള്ള ഒരു സോസ് കാറ്റുപൈറി അല്ലെങ്കിൽ റെക്വിജാവോ ഉപയോഗിച്ച് നിറയ്ക്കുന്നു. മിക്ക ബ്രസീലിയൻ കിബ്ബെയും അരച്ച ബീഫ് മാത്രമാണ് ഉപയോഗിക്കുന്നത്. മറ്റ് തരത്തിലുള്ള മാംസമല്ല. മാംസത്തിനു പകരം ടോഫു (സോയാബീൻ തൈര്) സ്റ്റഫിംഗ് ആയി ഉപയോഗിക്കാറുണ്ട്. 

ചില പ്രാദേശിക ജൂത പാചകരീതികൾ ലാറ്റിനമേരിക്കൻ പാചകരീതിയിൽ നിന്ന് എടുത്ത ഘടകങ്ങളുമായി കിബ്ബെയെ സംയോജിപ്പിക്കുന്നു, ഉദാഹരണത്തിന്, മെക്സിക്കോയിലെ സിറിയൻ ജൂതന്മാർ പരമ്പരാഗത കിബ്ബെ സൽസ വെർഡെയ്ക്കൊപ്പം കഴിക്കുന്നത് സാധാരണമാണ്. [21]

റഫറൻസുകൾ[തിരുത്തുക]

 1. "İçli Köfte (Turkish Kibbeh) Recipe". Turkish Style Cooking. 10 November 2011. Retrieved 6 September 2022.
 2. Marks, Gil (17 November 2010). Encyclopedia of Jewish Food. HMH. ISBN 978-0-544-18631-6 – via Google Books.
 3. Perry, Charles (2014). Davidson, Alan (ed.). The Oxford Companion to Food. Oxford: Oxford University Press. pp. 244, 444–445. ISBN 978-0191040726.
 4. Howell, Sally (2000). Arab Detroit: From Margin to Mainstream. Wayne State University Press. ISBN 9780814328125 – via Google Books.
 5. Helou, Anissa (4 October 2018). Feast: Food of the Islamic World. Bloomsbury Publishing. ISBN 9781526605566 – via Google Books.
 6. Perry, Charles PerryCharles (2006), Jaine, Tom (ed.), "kibbeh", The Oxford Companion to Food (in ഇംഗ്ലീഷ്), Oxford University Press, doi:10.1093/acref/9780192806819.001.0001, ISBN 978-0-19-280681-9, retrieved 2021-02-11
 7. Annia Ciezadlo (2012). Day of Honey: A Memoir of Food, Love, and War. p. 361. ISBN 978-1-4391-5753-4.
 8. Marks, Gil (17 November 2010). The Encyclopedia of Jewish Food. ISBN 9780544186316.
 9. "Top 10 National Dishes -- National Geographic". Travel (in ഇംഗ്ലീഷ്). 2011-09-13. Retrieved 2020-08-08.
 10. Perry, Charles (2014). Davidson, Alan (ed.). The Oxford Companion to Food. Oxford: Oxford University Press. pp. 244, 444–445. ISBN 978-0191040726.
 11. Edelstein, Sari (2010). Food, Cuisine, and Cultural Competency for Culinary, Hospitality, and Nutrition Professionals. Jones & Bartlett Publishers. p. 594. ISBN 9781449618117.
 12. Brown, Ellen (6 October 2020). Meatballs: The Ultimate Cookbook. ISBN 9781646430147.
 13. "Kibbe at the Crossroads: A Lebanese Kitchen Story". npr.org. Retrieved 13 November 2017.
 14. Salloum, Habeeb (2017). Arab Cooking On A Prairie Homestead. Regina: University of Regina Press. ISBN 978-0-88977-519-0.
 15. Marks, Gil (17 November 2010). Encyclopedia of Jewish Food. HMH. ISBN 978-0-544-18631-6 – via Google Books.
 16. Perry, Charles (2014). Davidson, Alan (ed.). The Oxford Companion to Food. Oxford: Oxford University Press. pp. 244, 444–445. ISBN 978-0191040726.
 17. Perry, Charles (2014). Davidson, Alan (ed.). The Oxford Companion to Food. Oxford: Oxford University Press. pp. 244, 444–445. ISBN 978-0191040726.
 18. Claudia Roden, A Book of Middle Eastern Food
 19. Poopa Dweck (2011). Aromas of Aleppo. Harper Collins. p. 97. ISBN 9780062042644.
 20. Cepeda, María Elena. Musical imagiNation : U.S.-Colombian identity and the Latin music boom. ISBN 9780814772904. OCLC 967261642.
 21. Ayora-Diaz, Steffan Igor (7 February 2019). Taste, Politics, and Identities in Mexican Food. Bloomsbury Publishing. ISBN 978-1-350-06668-7 – via Google Books.
"https://ml.wikipedia.org/w/index.php?title=കിബ്ബേ&oldid=3824017" എന്ന താളിൽനിന്ന് ശേഖരിച്ചത്