കാൾ സീഗ്മണ്ട് ഫ്രാൻസ് ക്രെഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൾ സീഗ്മണ്ട് ഫ്രാൻസ് ക്രെഡേ
ജനനം(1819-12-23)23 ഡിസംബർ 1819
മരണം14 മാർച്ച് 1892(1892-03-14) (പ്രായം 72)
അറിയപ്പെടുന്നത്ക്രെഡേസ് പ്രൊഫൈലാക്സിസ്

ബെർലിനിൽ ജനിച്ച ഒരു ജർമ്മൻ ഗൈനക്കോളജിസ്റ്റും പ്രസവചികിത്സകനുമായിരുന്നു കാൾ സീഗ്മണ്ട് ഫ്രാൻസ് ക്രെഡെ (23 ഡിസംബർ 1819 - 14 മാർച്ച് 1892).

1842-ൽ അദ്ദേഹം ബെർലിൻ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. 1852-ൽ അദ്ദേഹം "ബെർലിൻ സ്കൂൾ ഓഫ് മിഡ്‌വൈവ്‌സിന്റെ" ഡയറക്ടറും ബെർലിൻ ചാരിറ്റിലെ മെറ്റേണിറ്റി ഡിവിഷന്റെ ചീഫ് ഫിസിഷ്യനുമായി. പിന്നീട് അദ്ദേഹം പ്രസവചികിത്സ പ്രൊഫസറായും ലെപ്സിഗിലെ പ്രസവ ആശുപത്രിയുടെ ഡയറക്ടറായും നിയമിതനായി. ബെർലിനിലും ലീപ്സിഗിലും, ക്രെഡെ ഔട്ട്-പേഷ്യന്റ് ഗൈനക്കോളജി ക്ലിനിക്കുകൾ സ്ഥാപിച്ചു. അദ്ദേഹം സർജനായ ബെന്നോ ക്രെഡെയുടെ (1847-1929) പിതാവും ഗൈനക്കോളജിസ്റ്റായ ക്രിസ്റ്റ്യൻ ഗെർഹാർഡ് ലിയോപോൾഡിന്റെ (1846-1912) അമ്മായിയപ്പനുമായിരുന്നു. ലീപ്‌സിഗിലെ അദ്ദേഹത്തിന്റെ അറിയപ്പെടുന്ന വിദ്യാർത്ഥികളിൽ ഗൈനക്കോളജിസ്റ്റായ ജോഹാൻ ഫ്രെഡ്രിക്ക് ആൽഫെൽഡ് (1843-1929) ഉൾപ്പെടുന്നു.

നവജാതശിശുക്കളിൽ ഒഫ്താൽമിയ നിയോനറ്റോറം തടയുന്നതിനുള്ള ആന്റിസെപ്റ്റിക് ആയി സിൽവർ നൈട്രേറ്റ് ഐഡ്രോപ്സ് ഉപയോഗിക്കുന്നത് ആദ്യം വിവരിച്ചതിൻ്റെ പേരിൽ കാൾ ക്രെഡേ പ്രശസ്തനാണ്. അദ്ദേഹം 1880 കളുടെ തുടക്കത്തിൽ 2% സിൽവർ നൈട്രേറ്റ് ലായനി ഉപയോഗിച്ചു, അതിന്റെ ഫലപ്രാപ്തി ആദ്യമായി കാണിച്ചു. മൂന്ന് വർഷത്തെ കാലയളവിൽ, 1160 നവജാതശിശുക്കളെ സിൽവർ നൈട്രേറ്റ് ഉപയോഗിച്ച് ക്രെഡെ ചികിത്സിച്ചു, ഇതിൽ 0.15% ശിശുക്കൾക്ക് മാത്രമേ ഒഫ്താൽമിയ നിയോനറ്റോറം ബാധിച്ചിട്ടുള്ളൂ. [1] സിൽവർ നൈട്രേറ്റ് ലായനിയെ ചിലപ്പോൾ മെഡിക്കൽ സാഹിത്യത്തിൽ "ക്രെഡേസ് പ്രൊഫൈലാക്സിസ് (ക്രെഡേയുടെ പ്രതിരോധം)" എന്ന് വിളിക്കാറുണ്ട്. പിന്നീട്, ലായനി 1% സിൽവർ നൈട്രേറ്റ് ആയി മാറ്റുകയും പ്രസവചികിത്സയിൽ ഒരു സാധാരണ പരിശീലനമായി മാറുകയും ചെയ്തു.

മറുപിള്ളയുടെ ഡെലിവറി വേഗത്തിലാക്കുന്നതിനുള്ള ഒരു നടപടിക്രമം നടപ്പിലാക്കിയതിലും ക്രെഡെക്ക് അംഗീകാരമുണ്ട്; ക്രെഡേസ് മാന്വർ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. [2] 1853 മുതൽ 1869 വരെ അദ്ദേഹം "മൊണാറ്റ്സ്‌സ്‌ക്രിഫ്റ്റ് ഫർ ഗെബർട്‌സ്‌കുണ്ടെ" എഡിറ്റുചെയ്‌തു, 1870 മുതൽ "ആർക്കീവ് ഫ്യൂർ ഗൈനക്കോളജി" യുടെ എഡിറ്ററുമായിരുന്നു അദ്ദേഹം. [3]

തിരഞ്ഞെടുത്ത കൃതികൾ[തിരുത്തുക]

  • Klinische Vorträge über Geburtshilfe, രണ്ട് വാല്യങ്ങൾ, ബെർലിൻ, 1853-1854 - മിഡ്‌വൈഫറിയെക്കുറിച്ചുള്ള ക്ലിനിക്കൽ പ്രഭാഷണങ്ങൾ.
  • Ueber Erwärmungsgeräthe für frühgeborene und schwächliche kleine Kinder, (അകാലത്തിൽ ജനിച്ചവർക്കും ദുർബലരായ ചെറിയ കുട്ടികൾക്കുമുള്ള ഊഷ്മള ഉപകരണങ്ങളെക്കുറിച്ചുള്ള ഒരു ഗ്രന്ഥം) ലീപ്സിഗിലെ Mittheilungen aus der geburtshüflichen Klinik. "Archiv für Gynäkologie", 1884, 24: 128–147.
  • Die Verhütung der Augenentzündung der Neugeborenen . 1884 - ഒഫ്താൽമിയ നിയോനറ്റോറം തടയൽ. [4]

അവലംബം[തിരുത്തുക]