കാലടി ഗോപി
ദൃശ്യരൂപം
ഒരു മലയാള സാഹിത്യകാരനും നാടകരചയിതാവും ചലച്ചിത്ര തിരക്കഥാകൃത്തുമാണ് കാലടി ഗോപി [1]
ജീവിത രേഖ
[തിരുത്തുക]1932 മേയ് 11ന് കാലടിക്കടുത്ത് വേങ്ങൂരിൽ ജനനം. കാലടി ശ്രീശങ്കര കോളജിൽ വിദ്യാഭ്യാസം. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി ജയകേരളം ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്നു. പിന്നീട് മരണം വരെ പുല്ലുവഴിയിൽ താമസം. പെരുമ്പാവൂർ നാടകശാലയുടെ സ്ഥാപകൻ. കമ്മ്യൂണിസ്റ്റ് സഹയാത്രികൻ. 1998ൽ നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: കൃഷ്ണകുമാർ, ശ്രീകുമാർ.
കൃതികൾ
[തിരുത്തുക]- ഏഴുരാത്രികൾ
- തിളയ്ക്കുന്ന കടൽ
- കാറ്റും തിരകളും
- മാനിഷാദ
- കനൽ
- ജലരേഖ
പുരസ്കാരങ്ങൾ
[തിരുത്തുക]സമഗ്ര സംഭാവനകൾക്ക് കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം.