കാരീ ഡെറിക്
കാരീ ഡെറിക് | |
---|---|
ജനനം | Clarenceville, Quebec | ജനുവരി 14, 1862
മരണം | നവംബർ 10, 1941 Montreal, Quebec | (പ്രായം 79)
ദേശീയത | Canadian |
തൊഴിൽ | geneticist |
അറിയപ്പെടുന്നത് | Canada’s first female professor |
കാരീ മെറ്റിൽഡ ഡെറിക് (ജനുവരി14, 1862 – നവംബർ10, 1941) കനേഡിയൻ സസ്യശാസ്ത്രജ്ഞയും, ജനിതക ശാസ്ത്രജ്ഞയും ആണ്. കനേഡിയൻ സർവ്വകലാശാലയിലെ ആദ്യത്തെ വനിതാ പ്രൊഫസറും എംസിഗിൽ സർവ്വകലാശാലയിലെ ജനിതക വിഭാഗത്തിന്റെ സ്ഥാപകയുമാണ്. [2]
ജീവചരിത്രം
[തിരുത്തുക]1862-ൽ കാനഡ ഈസ്റ്റിലെ (ഇപ്പോൾ ക്യൂബെക്കിലെ) ക്ലാരൻസ്വില്ലിലെ ഈസ്റ്റേൺ ടൗൺഷിപ്പുകളിൽ ജനിച്ച ഡെറിക് ക്ലാരൻസ് വില്ലി അക്കാദമിയിൽ (ഒരു മോൺട്രിയൽ വ്യാകരണ വിദ്യാലയം) നിന്ന് വിദ്യാഭ്യാസം നേടി. [2][3][4] പതിനഞ്ചാം വയസ്സിൽ അവർ പഠിപ്പിക്കാൻ തുടങ്ങി. [3][4] ഡെറിക്ക് പിന്നീട് മക്ഗിൽ നോർമൽ സ്കൂളിൽ അധ്യാപക പരിശീലനം നേടി. 1881 ൽ പ്രിൻസ് ഓഫ് വെയിൽസ് ഗോൾഡ് മെഡൽ ജേതാവായി ബിരുദം നേടിയ [5][6] അവർ പിന്നീട് ക്ലാരൻസ്വില്ലിലും മോൺട്രിയലിലും ഒരു സ്കൂൾ അദ്ധ്യാപികയായി. പിന്നീട് ക്ലാരൻസ്വില്ല അക്കാദമിയുടെ പ്രിൻസിപ്പലായി (പത്തൊൻപതാം വയസ്സിൽ) സേവനമനുഷ്ഠിച്ചു. [3][4][5][7]
1889-ൽ ഡെറിക് ബി.എ. മക്ഗിൽ യൂണിവേഴ്സിറ്റിയിൽ നിന്ന്, 1890-ൽ പ്രകൃതി ശാസ്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ഉന്നത ബിരുദം നേടി. ആ വർഷത്തെ ഏറ്റവും ഉയർന്ന GPA (94%), ലോഗൻ ഗോൾഡ് മെഡൽ നേടി. [2][3][4][5][6][7] അവരുടെ ബിരുദ ക്ലാസിൽ മറ്റ് രണ്ട് ശ്രദ്ധേയമായ കനേഡിയൻ സ്ത്രീകൾ ഉൾപ്പെടുന്നു: എലിസബത്ത് ബിൻമോർ, മൗഡ് അബോട്ട്. 1890-ൽ ട്രാഫൽഗർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗേൾസിൽ അദ്ധ്യാപനം ആരംഭിച്ച അവർ മക്ഗില്ലിന്റെ ആദ്യ വനിതാ സസ്യശാസ്ത്ര പ്രദർശകയായി പാർട്ട് ടൈം ജോലി ചെയ്തു. [2][4][5]
1891-ൽ, ഡെറിക് മക്ഗില്ലിൽ ഡേവിഡ് പെൻഹാലോയുടെ കീഴിൽ തന്റെ മാസ്റ്റർ പ്രോഗ്രാം ആരംഭിച്ചു. രണ്ട് വർഷത്തിനുള്ളിൽ (1896) ബോട്ടണിയിൽ ബിരുദം നേടി. [2][5][1] 1901-ൽ ജർമ്മനിയിലെ ബോൺ സർവകലാശാലയിൽ ചേർന്ന് പിഎച്ച്ഡിക്ക് ആവശ്യമായ ഗവേഷണം പൂർത്തിയാക്കി. എന്നാൽ അക്കാലത്ത് ബോൺ സർവകലാശാല സ്ത്രീകൾക്ക് പിഎച്ച്ഡി നൽകാത്തതിനാൽ ഔദ്യോഗിക ഡോക്ടറേറ്റ് നൽകിയില്ല. [2][4][5][8]
മൂന്ന് വേനൽക്കാലത്തേക്ക് ഹാർവാർഡ് സർവകലാശാലയിലും 1898-ൽ ലണ്ടനിലെ റോയൽ കോളേജ് ഓഫ് സയൻസ്, ഏഴ് വേനൽക്കാലത്തേക്ക് മസാച്യുസെറ്റ്സിലെ വുഡ്സ് ഹോളിലെ മറൈൻ ബയോളജിക്കൽ ലബോറട്ടറി എന്നിവയിലും ഡെറിക്ക് പഠിച്ചു. [4][5][6]
അംഗീകാരങ്ങൾ
[തിരുത്തുക]- 1881, Prince of Wales medal[6]
- The J.C. Weston prize[6]
- The Logan Gold medal in natural science[6]
- Designated a National Historic Person in 2007[9]
- Honored with a Google Doodle on January 14, 2017, the 155th anniversary of her birth[10]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Carrie M. Derick (1862-1941), standing outside building". Smithsonian Institution Archives. Smithsonian Institution. Retrieved 25 April 2012.
- ↑ 2.0 2.1 2.2 2.3 2.4 2.5 Birker, Ingrid. "Carrie Derick: Canada's first female professor taught at McGill". McGill Reporter. McGill Publications. Archived from the original on 2012-06-05. Retrieved 10 July 2013.
- ↑ 3.0 3.1 3.2 3.3 "Carrie Derick". McGill Library (in ഇംഗ്ലീഷ്). Retrieved September 23, 2018.
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 Forster, Merna (November 12, 2014). Canadian Heroines 2-Book Bundle: 100 Canadian Heroines / 100 More Canadian Heroines. Dundurn. ISBN 9781459730878.
- ↑ 5.0 5.1 5.2 5.3 5.4 5.5 5.6 "Carrie Derick | The Canadian Encyclopedia". The Canadian Encyclopedia. Retrieved September 23, 2018.
- ↑ 6.0 6.1 6.2 6.3 6.4 6.5 Sterling, Keir Brooks, ed. (1997). "Derick, Carrie (Matilda)". Biographical dictionary of American and Canadian naturalists and environmentalists. Westport, CT: Greenwood Publishing Group. pp. 204–206. ISBN 9780313230479.
- ↑ 7.0 7.1 "Carrie Derick". Library and Archives Canada. Archived from the original on September 23, 2018. Retrieved September 22, 2018.
- ↑ Woollaston, Victoria. "The best Google Doodles celebrating tech, science and culture". Retrieved September 23, 2018.
- ↑ Carrie Matilda Derick National Historic Person, Directory of Federal Heritage Designations, Parks Canada, 2012
- ↑ Carrie Derick’s 155th Birthday, Google, January 14, 2017
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Biography of Carrie Derick from The Centre for Canadian Studies at Mount Allison University
- Collections Canada Biography of Carrie Derick
- Gillett, Margaret. "Carrie Derick (1862-1941) and the chair of botany at McGill." Despite the odds: Essays on Canadian women and science. Ed. Marianne Gosztonyi Ainley. Montreal: Véhicule Press, 1990, 74-87.
- Gillett, Margaret. We walked very warily: A history of women at McGill. Montréal: Eden Press Women's Publications, 1981.